ഉമ്മന്‍ചാണ്ടിയെ ബ്‌ളാക്ക് മെയില്‍ ചെയ്തതിന്റെ സൂത്രധാരന്‍ ഗണേഷ്‌കുമാറോ?; ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയ ഗണേഷിനെ ഉമ്മന്‍ചാണ്ടി മന്ത്രിയാക്കിയില്ല, ബിജുരാധാകൃഷ്ണന്‍ ആലുവ ഗസ്റ്റ്ഹൗസില്‍ വെച്ച് ഉമ്മന്‍ചാണ്ടിയോട് പറഞ്ഞ രഹസ്യം ഗണേഷിനെ കുറിച്ച്?

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയെ ബ്‌ളാക്ക്‌മെയില്‍ ചെയ്തതിന് പിന്നില്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയാണെന്ന് ആക്ഷേപം. ഒരാള്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്‌തെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ നല്‍കിയ പരാതിയിന്മേല്‍ സോളാര്‍ കേസില്‍ പ്രത്യേക അന്വേഷണസംഘം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയതോടെയാണ് കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ഈ ആരോപണം ഉന്നയിക്കുന്നത്. ആരാണ് ബ്ലാക്ക് മെയില്‍ ചെയ്തതെന്ന് വെളിപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി തയാറാവണമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം ഈ സംഭവം അന്വേഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.
സോളാര്‍ കേസിലെ മുഖ്യസൂത്രധാരന്‍ എംഎല്‍എ കെബി ഗണേഷ്‌കുമാര്‍ ആണെന്ന് ബിജു രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഗണേഷ് കുമാറിനെതിരെ ബിജു രാധാകൃഷ്ണന്‍ നേരത്തേയും ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സരിത എസ്. നായര്‍ ഗണേഷിന്റെ പേര് ഒരു പരാതിയിലും ഉന്നയിച്ചിരുന്നില്ല. പത്തനംതിട്ട ജയിലില്‍ വെച്ച് സരിത എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കളുടെ പേരില്ലായിരുന്നെന്നും ഗണേഷ്‌കുമാര്‍ ഇടപെട്ട് എഴുതിച്ചേര്‍ത്തതാണെന്ന് സരിതയുടെ അഭിഭാഷകനായിരുന്ന ഫെന്നി ബാലകൃഷ്ണന്‍ രണ്ടാഴ്ച മുമ്പ് കൊട്ടാരക്കര കോടതിയില്‍ മൊഴിനല്‍കിയിരുന്നു.
സരിതയുടെ കത്ത് ആര്‍.ബാലകൃഷ്ണപിള്ളയുടെ കയ്യിലാണ് ആദ്യം ലഭിച്ചത്. ഗണേഷ്‌കുമാറിന്റെ പി.എ അതില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ എഴുതി ചേര്‍ക്കുകയായിരുന്നെന്ന് മുന്‍മന്ത്രി ഷിബുബേബിജോണ്‍ കഴിഞ്ഞമാസം പടയൊരുക്കം ജാഥയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു. ഗണേഷ്‌കുമാറും സരിത നായരും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ബിജുരാധാകൃഷ്ണന്‍ ആലുവ ഗസ്റ്റ്ഹൗസിലെ അടച്ചിട്ടമുറിയില്‍ വെച്ച് പറഞ്ഞെന്നും ഇക്കാര്യം പുറത്ത് പറയാതിരിക്കാനാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പേര് എഴുതി ചേര്‍ത്തത്. അതിന് ശേഷമാണ് ബ്ലാക്ക്‌മെയിലിംഗ് നടത്തിയതെന്നും അറിയുന്നു.
മന്ത്രിയായിരുന്ന സമയത്ത് തിരുവനന്തപുരത്തുള്ള ഒരു യുവതിയുമായി ഗണേഷ്‌കുമാറിന് അടുപ്പമുണ്ടായിരുന്നു. അവരുടെ ഭര്‍ത്താവ് മന്ത്രിമന്ദിരത്തിലെത്തി ഗണേഷിനെ മര്‍ദ്ദിച്ചിരുന്നു. അതിന് ശേഷമാണ് ബന്ധം വേര്‍പെടുത്താന്‍ ആദ്യ ഭാര്യ യാമിനി തങ്കച്ചി തീരുമാനിച്ചതെന്നും ഷിബുബേബി ജോണ്‍ വെളിപ്പെടുത്തിയിരുന്നു. യാമിനിയുമായി വിവാഹമോചനം നേടിയ ശേഷം ഗണേഷിനെ മന്ത്രിയാക്കാന്‍ ഉമ്മന്‍ചാണ്ടി അനുവദിക്കാത്തതും ഗണേഷിന്റെ വൈരാഗ്യം കൂടാന്‍ കാരണമായെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. കൂടെ നിന്ന സുഹൃത്തുക്കളായ ഷിബുബേബിജോണും എം.കെ മുനീറും പോലും തന്നെ കൈവെടിഞ്ഞെന്ന് ഗണേഷ്‌കുമാര്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha



























