പെണ്ണിനെ വച്ച് വില പേശുന്ന സിനിമാ സ്‌റ്റൈല്‍ രാഷ്ട്രീയം; സരിതയെ ജയിലില്‍ നിന്നിറക്കിയത് ബ്ലാക്‌മെയിലിംഗിലൂടെയോ?

കെ ബി ഗണേഷ് കുമാറിന് സരിതാ എസ് നായരുമായുള്ള ബന്ധം വെളിപ്പെടുത്താനെത്തിയ ബിജു രാധാകൃഷ്ണന്‍ ഒരു മന്ത്രിസഭയുടെ തകര്‍ച്ചയ്ക്കായിരുന്നു വഴി മരുന്നിട്ടത്. അവിഹിതത്തിന്റെ പേരില്‍ ഭാര്യയുമായി തമ്മില്‍ തല്ലി ഒടുവില്‍ മന്ത്രിസഭയ്ക്കു പുറത്തേക്ക് പറഞ്ഞയയ്ക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി കരുതിയിരിക്കില്ല ഗണേഷ് കുമാര്‍ ഇങ്ങനെയൊക്കെ പക തീര്‍ക്കുമെന്ന്. ഗത്യന്തരമില്ലാതെ മുന്‍ മുഖ്യമന്ത്രി ഒടുവില്‍ തുറന്നു പറയുന്നു താന്‍ ബ്ലാക് മെയിലിംഗിനിരയായെന്ന്.
സോളാര്‍ തട്ടിപ്പിലെ നിരവധി കേസുകളില്‍ പെട്ട് ജയിലിലായിരുന്ന സരിത എസ്. നായരെ ജാമ്യത്തിലിറക്കിയത് ഗണേഷ് കുമാര്‍ നടത്തിയ ബ്ലാക്ക്‌മെയിലിംഗ് തന്ത്രത്തിലൂടെയാണെന്ന് ആക്ഷേപം. അന്ന് ഇക്കാര്യം അറിയാമായിരുന്ന പല യു.ഡി.എഫ് നേതാക്കളും ഇപ്പോഴാണ് ഇക്കാര്യം സൂചിപിക്കുന്നത്. സോളാര്‍ കമ്പനിയുടെ യഥാര്‍ത്ഥ ഉടമ ഗണേഷ്‌കുമാറായിരുന്നെന്ന് മുന്‍മന്ത്രി ഷിബുബേബി ജോണ്‍ വെളിപ്പെടുത്തിയിരുന്നു.
സോളാറുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ക്ക് പ്രമുഖ രാഷ്ട്രീയക്കാരേയും വ്യവസായികളേയും പരിചയപ്പെടുത്തിയതും ഗണേഷ് കുമാര്‍ ആണ് എന്നാണ് ബിജു വെളിപ്പെടുത്തിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കൂട്ടിവായിക്കുമ്പോള്‍ അത് ശരിവയ്ക്കുന്നതാണ്. സരിതയെ കൊണ്ട് കത്തെഴുതിച്ച ശേഷം അതില്‍ യു.ഡി.എഫ് നേതാക്കളുടെ പേര് എഴുതി ചേര്‍ക്കുകയായിരുന്നു.
കത്ത് തന്റേതല്ലെന്ന് സരിതയെ കൊണ്ട് പറയിപ്പിക്കാന്‍ ആര്‍. ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറും അടക്കം തന്റെ അമ്മയുമായി സംസാരിച്ചെന്ന് സരിത വെളിപ്പെടുത്തിയിട്ടുണ്ട്. യു.ഡി.എഫ് മന്ത്രിസഭയെ പ്രതിസന്ധിയിലാക്കാതിരിക്കാന്‍ സഹായിക്കണമെന്ന് ആര്‍.ബാലകൃഷ്ണ ആവശ്യപ്പെട്ടെന്നും സരിത മുമ്പ് പറഞ്ഞിട്ടുണ്ട്. ഗണേഷിനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാനുള്ള തന്ത്രത്തിന്റെ ഭാഗമായാകാം ഇതെല്ലാമെന്ന് സംശയിക്കുന്നവര്‍ യു.ഡി.എഫിലുണ്ട്. മന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്നയാളാണ് ഗണേഷ്‌കുമാര്‍. ഉമ്മന്‍ചാണ്ടി തനിക്ക് അച്ഛനെ പോലെയാണെന്നാണ് അന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നത്.
തന്നെ അവഗണിച്ച്, ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശമനുസരിച്ച് ഗണേഷ്‌കുമാര്‍ വനംവകുപ്പില്‍ പല കാര്യങ്ങളും ചെയ്തിരുന്നത് ആര്‍. ബാലകൃഷ്ണ പിള്ളയ്ക്ക് ഇഷ്ടമായിരുന്നില്ല. ഗണേഷ്‌കുമാറിനെതിരെ അദ്ദേഹം അന്ന് നിരന്തരം ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചിരുന്നു. ചീഫ് വിപ്പായിരുന്ന പി.സി ജോര്‍ജിനെ കൂട്ടുപിടിച്ചായിരുന്നു അത്. ഗണേഷിന് മന്ത്രിമന്ദിരത്തില്‍ മര്‍ദ്ദനമേറ്റത് അടക്കമുള്ള കാര്യങ്ങളില്‍ പി.സി ജോര്‍ജ്ജ് രൂക്ഷവിമര്‍ശനമാണ് അന്ന് നടത്തിയിരുന്നത്. ബി ഗണേഷ് കുമാറിന് സരിതാ എസ് നായരുമായുള്ള ബന്ധമാണ് ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയോട് പറഞ്ഞതെന്നും ഇക്കാര്യം അദ്ദേഹം പറയണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.
ഒരു കാബിനറ്റിനെയാകെ സാരിത്തുമ്പില്‍ കെട്ടിയിട്ട് ബെല്ലിഡാന്‍സ് നടത്തി തകര്‍ത്താടിയ സരിത എന്നും ഗണേഷ്‌കുമാറിന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു. ഏതു പ്രതിസന്ധിയിലും നന്ദി കാട്ടുന്ന സ്‌നേഹിത. സരിതാ എസ് നായരെ ജയിലില്‍ നിന്നിറക്കാന്‍ എന്തെങ്കിലും സഹായം മുന്‍ മുഖ്യമന്ത്രി വഴിവിട്ടു ചെയ്‌തോ? ഇക്കാര്യത്തില്‍ ഗണേഷ് കുമാര്‍ ബാല്ക് മെയില്‍ ചെയ്‌തോ അങ്ങനെ നിരവധി സംശയങ്ങളുണ്ട്. ജയിലില്‍ നിന്നിറങ്ങിയ സരിതയ്ക്ക് രക്ഷാകവചമൊരുക്കിയത് ബാലകൃഷ്ണപിള്ളയാണ്. അദ്ദേഹത്തിന്റെ സഹോദരിയുടെ വസതിയിലാണ് സരിത അന്ന് കഴിഞ്ഞതെന്ന് ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.
ഗണേഷിനെ വീണ്ടും മന്ത്രിസഭയില്‍ എടുക്കില്ലെന്ന് വ്യക്തമായതോടെയാണ് കേരളത്തെ ഇളക്കി മറിച്ച, പീഡനക്കത്ത് പുറത്തു വരുന്നത് . പലരൂപത്തിലുള്ള നാലോളം കത്തുകള്‍... പുറത്ത് വന്നു. പെണ്ണിനെ വച്ച് വില പേശുന്ന സിനിമാ സ്‌റ്റൈല്‍ രാഷ്ട്രീയം. ആരുടെ മുന്നിലും വാതില്‍ തുറന്നിടുന്ന ആരോടും നോ പറയാനറിയാത്ത ഉമ്മന്‍ചാണ്ടിയെ ഇങ്ങനെ പെടുത്തിയത് ശത്രുക്കളെപോലും വേദനിപ്പിച്ചു.
https://www.facebook.com/Malayalivartha


























