Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭരണസിരാ കേന്ദ്രത്തിന്റെ മതില്‍ക്കെട്ടിന് പുറത്ത് ഏറിയാല്‍ 10 ദിവസത്തിനകം ഒരു തെരുവുനായ ചാകുന്നതുപോലെ ശ്രീജിത്തും പട്ടിണി മരണം കൈവരിച്ചേക്കാം- അനിയന്റെ കൊലപാതകികളെ വെളിച്ചത്ത് കൊണ്ടുവരാന്‍ രണ്ട് വര്‍ഷത്തോളമായി സമരം ചെയ്യുന്ന ജ്യേഷ്ഠൻ; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

09 JANUARY 2018 01:12 PM IST
മലയാളി വാര്‍ത്ത

സഹോദരന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന ഒറ്റയാൾ പോരാട്ടം തുടങ്ങിയിട്ട് 736 ദിവസങ്ങൾ പിന്നിടുന്നു. രണ്ട് വർഷമായി തുടരുന്ന ഈ പോരാട്ടം അധികാരികൾ ഇതുവരെയും കണ്ട ഭാവമില്ല. നെയ്യാറ്റിൻകര വ്‌ളാത്താങ്കര സ്വദേശി ശ്രീജിവിന്റെ മരണം സ്വാഭാവികമല്ലെന്നും മറിച്ച് പൊലീസ് നടത്തിയ കൊലപാതകമാണെന്നാണ് കുടുംബം ആദ്യം മുതൽ തന്നെ ആരോപിക്കുന്നത്.

2014 മെയ്‌ 21നാണ് ശ്രീജിവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിക്കുന്നത്. 2015 മെയ്‌ മുതലാണ് സഹോദരൻ ശ്രീജിത്ത് നിരാഹരമിരിക്കുന്നത്. അയൽക്കാരിയായ യുവതിയുമായി ശ്രീജിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ശ്രീജിത്തിന്റെ കഥനകഥയെപ്പറ്റി വിപിന്‍ ഷീല ഗോപാല്‍ എന്ന യുവാവിനെ പറ്റിയെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.

പോസ്റ്റിന്റെ പൂര്‍ണരൂപം…

“മരിച്ചിട്ടും എന്റെ കുട്ടിയെ എന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്” എന്ന് വിലപിച്ചു മരിച്ചു പോയ ഈച്ചരവാര്യരെ മലയാളികൾ ഒരിക്കലും മറക്കില്ല. കസ്റ്റഡിമരണം എന്ന സാങ്കേതിക പദത്തിൽ ഒതുങ്ങിപ്പോയ ഒരു കൊലപാതകം. ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഇന്ന് 735 ഓളം ദിനരാത്രങ്ങൾ പിന്നിടുന്നു. 5 ദിവസമായി വീണ്ടും നിരാഹാരം ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം. ഒടുങ്ങാത്ത നിശ്ചയദാർഢ്യത്തിന്റെ, കറയറ്റ സഹോദരസ്നേഹത്തിന്റെ ഉത്തമോദാഹരണമായ അദ്ദേഹം ഇന്ന് മരണം കാത്തു സെക്രട്ടേറിയറ്റ് പടിക്കൽ കിടക്കുന്നു.

ഒന്നുകിൽ ഞാൻ ഉടനെ മരിക്കും, അല്ലെങ്കിൽ ഒരു മനസികരോഗിയായി പോകും.. ഈ മെഡിറ്റേഷനും ഒക്കെ കൊണ്ട് അധികനാള് എന്റെ മനസ്സിന് പിടിച്ചു നിൽകാൻ സാധിക്കുമെന്ന് തോന്നുന്നില്ല എന്ന് സ്വയം വരച്ച ബുദ്ധചിത്രം നോക്കി അദ്ദേഹം പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി…

ശ്രീജിത്തേട്ടൻ പറയുന്നു ;

“എന്റെ അനിയനെ ഒരു പട്ടിയെ അടിച്ചുകൊല്ലുന്ന ലാഘവത്തോടെ കൊന്നുകളഞ്ഞ അവർ ശിക്ഷിക്കപ്പെടണമെന്നു ഇനി ഞാൻ ആഗ്രഹിക്കുന്നില്ല.ആഗ്രഹിച്ചിട്ട് കാര്യമില്ല എന്ന് എനിക്ക് മനസ്സിലായി.. പകരം, ഇനി ഇതുപോലെ ഒരു ദുർവിധി ആർക്കും ഉണ്ടാകാൻ പാടില്ല. മനുഷ്യജീവന് പുല്ലുവില കല്പിക്കുന്ന ആർക്കും ഇനി ഇപ്രകാരം ചെയ്യാൻ പോലും ധൈര്യം ഉണ്ടാകാൻ പാടില്ലാത്തക്കവിധം ഒരു നിയമം എങ്കിലും കൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം.

അതിനുവേണ്ടി ഞാൻ എന്റെ ജീവൻ വെടിയാൻ തയ്യാറാണ്.. ഞാൻ ഇതേ അവസ്ഥ തുടർന്നാൽ ഉടൻ മരിച്ചുപോകും. മൂത്രത്തിൽ കൂടി രക്തം ഒക്കെ പലപ്പോഴായി വന്നുകൊണ്ടിരിക്കുന്നു..ആന്തരിക അവയവങ്ങൾ ഒക്കെ എന്നേ കേടായിക്കാണും.

എന്റെ അനിയന് വേണ്ടി ചോദിക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു.. എനിക്ക് വേണ്ടി ചോദിക്കാൻ ഇനി വയ്യാത്ത അമ്മ മാത്രം. പലപ്രാവശ്യം മുഖ്യമന്ത്രി ഉൾപെടെ ഉള്ള അധികാരികളെ തീരെ സുഖമില്ലാത്ത എന്റെ അമ്മ തനിയെ പോയി കണ്ടു. നാളെ ഞാൻ മരിച്ചാൽ അമ്മ എനിക്ക് വേണ്ടി ഈ സെക്രട്ടേറിയറ്റ് പടിക്കൽ എന്റെ അതെ മാർഗ്ഗം സ്വീകരിക്കും. അങ്ങനെ ചെയ്‌താൽ, രണ്ടിന്റെ അന്ന് അമ്മയും മരിച്ചുപോകും. പിന്നെ കൂടിപ്പോയാൽ ഏതെങ്കിലും പാർട്ടിക്കാരോ സംഘടനയോ ചേർന്ന് ഒരു പ്രകടനം നടത്തുമായിരിക്കും.

അന്നത്തോടുകൂടി ഈ വിഷയം അവസാനിക്കുകയും ചെയ്യും. അതാണ്‌ ഇതിനകത്തുള്ള ആൾക്കാർ ഉൾപെടെ പലർക്കും വേണ്ടതും. അല്ലെങ്കിൽ ഞാൻ കടുത്ത മാനസിക സമ്മർദ്ദം മൂലം ഒരു മനോരോഗിയായിമാറും.. പലപ്പോഴും എനിക്ക് അങ്ങനെ ആകുന്നുണ്ടെന്നു തോന്നാറുണ്ട്. അപ്പോഴും ഞാൻ ഒരു ഭ്രാന്താശുപത്രിയിൽ ആയാൽ, അതായാലും മതിയല്ലോ അവർക്ക്…. ”

കുറച്ചു മാസങ്ങളായി എന്റെ ഉറക്കം കെടുത്തുന്ന, എന്നേ പോലെയുള്ളവർ എത്രത്തോളം നിസ്സഹായർ ആണെന്നും മനസ്സിലാക്കി തന്നോണ്ട് ഇരിക്കുന്ന ഒരു അവസ്ഥയാണ് ശ്രീജിത്തേട്ടന്റെ… അദ്ദേഹത്തോടൊപ്പം നിൽക്കുക എന്നത് എന്റെയും കർത്തവ്യം ആണെന്ന് മനസിലാക്കികൊണ്ട്, ചെയ്യാൻ കഴിയുന്നതൊക്കെ എന്നാൽവിധം ഞാൻ ചെയ്യുന്നു. പക്ഷെ എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആയിപ്പോകുകയാണോ എന്ന് ആലോചിക്കുമ്പോൾ ഒരു അങ്കലാപ്പ്.

അടിവസ്ത്രത്തിൽ വിഷം ഒളിപ്പിച്ചു വച്ച് ലോക്കപ്പിൽ നിന്ന് അത് കഴിച്ച് ആത്മഹത്യ ചെയ്തു എന്ന് പൊലീസ് വരുത്തിത്തീർത്ത ആ കസ്റ്റഡി മരണം വാദിപക്ഷക്കാരുടെ നിസ്സാരതയൊന്നു കൊണ്ടു മാത്രം ഗൗനിക്കപ്പെടാതെ പോയി. പൊലീസ് ലോക്കപ്പിൽ ഒരു കൊതുകു ചാകുമായിരുന്നെങ്കിൽ കിട്ടുമായിരുന്ന ശ്രദ്ധ പോലും ശ്രീജീവിന്റെ മരണത്തിനു കിട്ടിയില്ല. അവൻ കേവലം നിസ്വനായ ഒരു കൂലിപ്പണിക്കാരനായിരുന്നു. അവന്റെ പിന്നിൽ അണിനിരക്കാൻ കൊടിയേന്തിയ നേതാക്കളോ സമുദായക്കാരോ
ഒരു തരത്തിലുമുള്ള ആക്ടിവിസ്റ്റുകളോ ഉണ്ടായിരുന്നില്ല.

വിധവയായ, ഇപ്പോഴും കാര്യങ്ങൾ നേരെ ചൊവ്വേ അറിയാത്ത ഒരമ്മയും തന്റെ അനിയനെ സ്വന്തം പ്രാണനേക്കാൾ സ്നേഹിച്ച ഒരു ഏട്ടനും മാത്രമേ അവന്റെ ഓർമ്മകളിൽ ജീവിക്കാനും അവയ്ക്കു വേണ്ടി പ്രാണൻ നഷ്ടപ്പെടുത്താനും നിലനിൽക്കുന്നുള്ളു.. കഴിഞ്ഞ 736 ദിവസങ്ങളായി ഒറ്റയ്ക്കു സമരം ചെയ്യുകയാണദ്ദേഹം. ഇപ്പോൾ കുറച്ചു ദിവസങ്ങളായി നിരാഹാരത്തിലും. വെള്ളം മാത്രം കുടിക്കുന്നുണ്ട്.. കിടക്കുകയായിരുന്നില്ല കിടന്നു പോവുകയായിരുന്നു ശ്രീജിത്തേട്ടൻ എപ്പോഴും..

തന്റെ പൊന്നോമനയായ അനുജനെ, ജീവൻ പുല്ലാണെനിക്ക് നിന്നോടുള്ള സ്നേഹത്തിന്റെ മുന്നിൽ എന്ന് വെല്ലുവിളിക്കാൻ അവനെ പ്രേരിപ്പിച്ചത് അത്യുദാത്തമായ ഏത് മാനസിക ഭാവമായിരിക്കാം ? 2016 ജൂൺ 26 ന് കേരള ശബ്ദത്തിൽ ആ ലോക്കപ്പു മരണത്തെക്കുറിച്ച് ഒട്ടൊക്കെ വിശദമായ വാർത്ത കൊടുത്തിരുന്നു.

ഒരു പൊലീസ് സബ് ഇൻസ്പെക്ടറുടെ ബന്ധുവിന്റെ മകളുമായി ആഴമേറിയ പ്രണയത്തിൽ ആയിരുന്നു ശ്രീജീവ് എന്ന യുവാവ്.. മറ്റൊരു വിവാഹം നിശ്ചയിച്ച പെൺകുട്ടി പ്രണയാധിക്യം മൂലം അവന്റെ കൂടെ ഒളിച്ചോടുകയോ മറ്റോ ചെയ്യാതിരിക്കാൻ വീട്ടുകാർ കണ്ട ഉപായമണ് ശ്രീജീവിനെ ഒരു മോഷണക്കേസിൽ കുടുക്കി അകത്താക്കുക എന്നത്. മാത്രമല്ല വിഷം കഴിച്ചു മരിച്ചു എന്ന പ്രസ്താവന വിശ്വാസ്യതയില്ലാത്തതായിരുന്നു. ദേഹമാസകലം മർദ്ദനം ഏറ്റ പാടും വീർത്തു വിങ്ങിയ വൃഷണങ്ങളുമായാണ് അനിയന്റെ മൃതദേഹം കുടുംബക്കാർക്ക് ലഭിക്കുന്നത്. (കേരള ശബ്ദത്തിൽ വന്ന വാർത്തയുടെ സാരം)

തന്റെ അനുജന്റെ കസ്റ്റഡി മരണം സി.ബിഐ യെക്കൊണ്ട് അന്വേഷിപ്പിക്കാനും പ്രതികളെ കണ്ടെത്തി ശിക്ഷിക്കാനും, കൂടെ ഇനിയാർക്കും ഈ സഹോദരങ്ങളുടെ ദുർഗതി വരാതിരിക്കാനായി ശക്തവും വ്യക്തവുമായ ഒരു നിയമസംവിധാനം കസ്റ്റഡിമരണകേസുകളിൽ കൊണ്ടുവരാനും കൂടിയാണ് ഈ ജ്യേഷ്ഠൻ തനിക്ക് ആകെയുള്ള സ്വത്തായ സ്വന്തം ജീവൻ പണയപ്പെടുത്തി സമരത്തിൽ തുടരുന്നത്.ഒരു അനാഥാലയത്തിൽ വളർന്ന അദ്ദേഹത്തിന് മറ്റു എന്ത് സ്വത്ത് ആണ് കൈമുതലായി ഉണ്ടാകുക?

ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചെന്ന ഒരു വാർത്ത ഇറങ്ങിയതല്ലാതെ തുക അവർക്ക് ലഭിച്ചിട്ടില്ല (അതിനെപ്പറ്റി ഞാൻ അദ്ദേഹത്തോട് തിരക്കിയതുമില്ല, കാരണം അതിനു പ്രസക്തി ഇല്ല ) ഇനി അത് ലഭിച്ചുവെങ്കിൽത്തന്നെ തന്റെ അനുജന് 10 ലക്ഷം രൂപ വിലയിടാൻ അവനെ അത്രമേൽ സ്നേഹിച്ചിരുന്ന ആ സഹോദരന് ഒരിക്കലും കഴിയില്ല..

തന്റെ പ്രിയപ്പെട്ട അനുജനു വേണ്ടി പട്ടിണി മരണം വരിക്കുന്ന ആ സഹോദരന്റെ സ്നേഹത്തിന് വില നിശ്ചയിക്കാൻ ആർക്കാണ് അർഹത ? തലസ്ഥാന നഗരിയിൽ, ഭരണസിരാ കേന്ദ്രത്തിന്റെ മതിൽക്കെട്ടിനു പുറത്ത് ഒരാഴ്ച, ഏറിയാൽ 10 ദിവസത്തിനകം ശ്രീജിത്തേട്ടൻ പട്ടിണി കിടന്ന് ചത്തേക്കാം. ഒരു തെരുവുനായ ചാകുന്നതു പോലെ.

അവന്റെ അനുജനെ കൊലപ്പെടുത്തിയ പൊലീസുകാർ മാത്രമാണോ അതിനുത്തരവാദി? അതിനെ തിരിഞ്ഞു നോക്കാതെ ജീവിതം ആഘോഷിക്കുന്ന നമ്മുടെ റോളെന്താണ് ഇതിൽ? എവിടെപ്പോയി മനുഷ്യാവകാശ പ്രവർത്തകരും സാമൂഹ്യ നീതി വകുപ്പുകാരും? കുറ്റബോധം കൊണ്ട് കൂനിപ്പോകുന്നുണ്ട് ഞാൻ. ഈ ഫേസ് ബുക്ക് പോസ്റ്റ് ഒരദ്ഭുതവും കൊണ്ടു വരില്ല എന്നറിയാം.

അദ്ദേഹത്തിനു ആവശ്യം, നമ്മുടെ സഹതാപമോ ഒന്നുമല്ല, പകരം നല്ല ഒരു media support ആണ് … പാർവതിയുടേം മമ്മൂട്ടിയുടേം വരെ വിഷയങ്ങൾ മാധ്യമചർച്ചക്കു സ്ഥാനം പിടിക്കുന്നു.ഈ വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടു പോലും വളരെ കുറച്ചുപേർ മാത്രമാണ് ഇതിനെ പറ്റി അന്വേഷിക്കുക എങ്കിലും ചെയ്യാമെന്നോ അല്ലെങ്കിൽ ഇത് പണ്ട് 2 വർഷങ്ങൾക്കു മുൻപ് ഞങ്ങൾ റിപ്പോർട്ട്‌ ചെയ്തതാണല്ലോ എന്നെങ്കിലും പ്രതികരിക്കുന്നത്.. പലരുടെയും പ്രതികരണങ്ങൾ കേൾകുമ്പോൾ വിഷമവും ദേഷ്യവും പുച്ഛവും ഒക്കെ തോന്നിയിട്ടുണ്ട്…

പ്രതിസ്ഥാനത്ത് പൊലീസ് ആണെന ഒറ്റക്കാരണത്താൽ ഈ സമരം പരാജയപ്പെടും എന്നുറപ്പാണ്. താരപരിവേഷം ഇല്ലാത്തതിനാൽ മാധ്യമങ്ങൾ ഏറ്റെടുക്കില്ല എന്നും. രാഷ്ട്രീയ പാർട്ടികളുടെയും ജാതിമത സംഘടനകളുടെയും കൊടി പിടിക്കാതെ സമരത്തിനു ഇറങ്ങുന്ന ഏതൊരു പൗരനും ഈ ഒരു അനാദരവേ പൊതുസമൂഹത്തിൽ നിന്നും അധികാരികളിൽ നിന്നും ലഭിക്കു എന്ന നഗ്‌നയാഥാർഥ്യം കൂടിയാണ് ഈ ഒറ്റയാൾപോരാട്ടം നമുക്ക് മനസിലാക്കി തരുന്നത്. ഈ ഗതിയിലാണോ നമ്മുടെ ജനാധിപത്യ വ്യവസ്ഥ മുന്നോട്ട് പോകേണ്ടത്..?

അദ്ധേഹത്തിന്റെ ആവശ്യപ്രകാരം തന്നെയാണ്, ഞാൻ ഈ പോസ്റ്റ് ഇടുന്നത് എന്നുകൂടി പറയാൻ ആഗ്രഹിക്കുന്നു.. ശ്രീജിത്തേട്ടൻ കൂട്ടിച്ചേർക്കുന്നു ; “വെറുതെ കിടന്നു ചത്തുപോയാൽ എന്തുനടക്കാൻ ആണ്, എല്ലാരും അറിയട്ടെ, എന്തൊക്കെയാ നടന്നത് എന്നും നമ്മളൊക്കെ തലയിൽ കയറ്റിവച്ച നമ്മുടെ പല നേതാക്കളും എത്രത്തോളം നീചമായിട്ടാണ് എന്റെ കാര്യത്തിൽ പ്രതികരിക്കുന്നതെന്നും….”

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (42 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends