ബാങ്ക് ജപ്തി ചെയ്ത സ്ഥലം പണയംവച്ച് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ ; പ്രതി മുൻ ഡിവൈഎഫ്ഐ നേതാവിനു പണി കൊടുത്തയാൾ

ബാങ്ക് ജപ്തി ചെയ്ത സ്ഥലം പണയംവച്ച് തട്ടിപ്പു നടത്തിയ യുവതി അറസ്റ്റിൽ. സ്ഥലം ബാങ്ക് ജപ്തിചെയ്ത വിവരം മറച്ചുവച്ച് പണയത്തുകയായി 10 ലക്ഷം രൂപ വാങ്ങി പച്ചാളം സ്വദേശിയെ വഞ്ചിച്ച കേസിലാണ് യുവതിയെ അറസ്റ് ചെയ്തത് . പച്ചാളം പള്ളിച്ചാൻപറമ്പിൽ സാന്ദ്ര തോമസിനെയാണു പച്ചാളം സ്വദേശി കുഞ്ഞുമൊയ്തീന്റെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
വടുതല തട്ടാഴം റോഡിൽ സാന്ദ്രയുടെ പേരിലുള്ള 2.98 ഏക്കർ സ്ഥലമാണ് കുഞ്ഞുമൊയ്തീനു പണയമായി നൽകിയത്. കരാറുണ്ടാക്കിയ ശേഷം 10 ലക്ഷം രൂപ കഴിഞ്ഞ ഫെബ്രുവരിയിൽ കുഞ്ഞുമൊയ്തീനിൽനിന്നു യുവതി വാങ്ങിയിരുന്നു. എന്നാൽ ഈ സ്ഥലം സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത കാര്യം മറച്ചുവച്ചു.
രണ്ടുകോടിയോളം രൂപ ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനാൽ സർഫാസി നിയമപ്രകാരമാണു ജപ്തി ചെയ്തത്. പണയത്തിനെടുത്ത വീട്ടിൽ താമസിച്ച കുഞ്ഞുമൊയ്തീനെ ഒരാഴ്ചയ്ക്കു ശേഷം ബാങ്ക് അധികൃതരെത്തി ഒഴിപ്പിച്ചു. എന്നാൽ കുഞ്ഞുമൊയ്തീൻ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സാന്ദ്ര തോമസ് നൽകാൻ തയാറായില്ല. ഇതേത്തുടർന്ന് ഇദ്ദേഹം പരാതിയുമായി കോടതിയിലെത്തി.
മുഖ്യമന്ത്രിയുടെ പേരുപറഞ്ഞു മുൻ ഡിവൈഎഫ്ഐ നേതാവും സംഘവും കാറും വീടിന്റെ രേഖകളും കൈവശപ്പെടുത്തിയെന്ന കേസിലെ പരാതിക്കാരി കൂടിയാണ് സാന്ദ്ര തോമസ്.
https://www.facebook.com/Malayalivartha


























