ശ്രീജിത്തിന് അനുകൂല നിലപാടുമായി സര്‍ക്കാര്‍ , കേന്ദ്രത്തിന് കത്തയച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സിബിഐ അന്വേഷിക്കാനുള്ള ഉറപ്പ് ലഭിച്ചു, ആവേശത്തോടെ സോഷ്യല്‍മീഡിയ

ശ്രീജിത്തിന് അനുകൂല നിലപാടുമായി സര്‍ക്കാര്‍ രംഗത്ത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് പാറശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ ശ്രീജിവ് മരിച്ച സംഭവം സി.ബി.ഐ. അന്വേഷിക്കും. സെക്രട്ടേറിയറ്റിനു മുന്നില്‍ സഹോദരന്‍ ശ്രീജിത്തിന്റെ സമരം 771 ദിവസമെത്തിയപ്പോഴാണ് സി.ബി.ഐ. അന്വേഷണത്തിനുള്ള കേന്ദ്രവിജ്ഞാപനം ഇറങ്ങിയത്. എന്നാല്‍, സി.ബി.ഐയുടെ അന്വേഷണം തുടങ്ങിയതിനു ശേഷമേ സമരം അവസാനിപ്പിക്കൂ എന്നു ശ്രീജിത്ത് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ ലഭിച്ച കേന്ദ്ര വിജ്ഞാപനത്തിന്റെ പകര്‍പ്പ് അദ്ദേഹത്തിന്റെ െ്രെപവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ നേരിട്ടെത്തി ശ്രീജിത്തിനു കൈമാറി. കേസ് ഏറ്റെടുക്കണമെന്ന ആവശ്യം സി.ബി.ഐ. നേരത്തേ നിരസിച്ചിരുന്നു.
ശ്രീജിത്തിന്റെ സമരം സാമൂഹിക മാധ്യമ കൂട്ടായ്മ ഏറ്റെടുത്തതോടെ, തിരുവനന്തപുരത്ത് വന്‍ പ്രകടനം നടന്നു. തുടര്‍ന്ന് സി.ബി.ഐ. അന്വേഷണത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനു കത്തെഴുതി. കോണ്‍ഗ്രസ്, ബി.ജെ.പി. നേതാക്കള്‍ ഈ ആവശ്യമുന്നയിച്ച് കേന്ദ്രത്തെ സമീപിച്ചു. ശ്രീജിത്തിന്റെ അമ്മ രമണി ഗവര്‍ണര്‍ പി. സദാശിവത്തിനു നിവേദനം നല്‍കുകയും ചെയ്തു. അതിനു പിന്നാലെയാണ് സി.ബി.ഐ. അന്വേഷണത്തിനു വിജ്ഞാപനമിറങ്ങിയത്.
2014 മേയ് 21നാണ് ശ്രീജിവ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് ശ്രീജിവിനെ അറസ്റ്റ് ചെയ്ത പോലീസ് മര്‍ദിച്ചും വിഷം കൊടുത്തും കൊലപ്പെടുത്തിയെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ കണ്ടെത്തലും പോലീസിന് എതിരായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ശ്രീജിവിനുണ്ടായിരുന്ന പ്രണയബന്ധമാണ് പോലീസിന്റെ പ്രതികാര നടപടിയിലേക്കു നയിച്ചതെന്നാണ് ആരോപണം .
https://www.facebook.com/Malayalivartha























