തളിപ്പറമ്പിൽ ഭാര്യയെ പൂട്ടിയിട്ടും ആഹാരം നൽകാതെ ലൈംഗീകമായും ശാരീരികമായും പീഡിപ്പിച്ചു; ഭർത്താവ് പിടിയിൽ

തളിപ്പറമ്പിൽ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചു. ഭർത്താവ് പിടിയിലായി. കഴിഞ്ഞ 24നാണ് ഏഴാംമൈല്‍ ക്രസന്‍റ് വില്ലയിലെ പുതിയാപറമ്പത്ത് ഉമ്മർ നിലമ്പൂർ സ്വദേശിനിയെ വിവാഹം കഴിക്കുന്നത്. 80കാരനായ പിതാവും മൂന്നു സഹോദരിമാരുമുള്‍പ്പെട്ട യുവതിയുടെ കുടുംബത്തെ സഹായിക്കാമെന്ന ഉറപ്പിലാണ് ഇയാൾ യുവതിയെ വിവാഹം ചെയ്തത്. മരിച്ച സഹോദരിയുടെ മക്കളെ സംരക്ഷിക്കുമെന്നും കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്നും ഇയാൾ പറഞ്ഞിരുന്നു. ഈ വാക്കിന്റെ അടിസ്ഥാനത്തിലാണ് യുവതി വിവാഹത്തിന് സമ്മതിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഏഴാംമൈലിലെ വീട്ടിലെത്തിയശേഷം മുറിയില്‍ പൂട്ടിയിട്ടു. ഭക്ഷണംപോലും നല്‍കാതെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചു.
ശേഷം മൈസൂരുവിലുള്ള വീട്ടിലെത്തിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് യുവതി ബന്ധുക്കളെ വിവരമറിയിച്ച് രക്ഷപ്പെട്ട് നാട്ടിലെത്തുകയായിരുന്നു. കഴിഞ്ഞദിവസം ബന്ധുക്കളുടെയും നാട്ടുകാരുടെയും കൂടെയെത്തിയ യുവതി സി.പി.എം നേതാവ് പി. മുകുന്ദനെ ബന്ധപ്പെടുകയും തുടര്‍ന്ന് അദ്ദേഹം ഡിവൈ.എസ്.പിയെ വിവരമറിയിക്കുകയുമായിരുന്നു. ഒടുവിൽ ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം ഉമ്മറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സമ്പന്നനായ ഉമ്മറിന് നിരവധി സ്ഥലങ്ങളില്‍ ഭാര്യമാര്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























