ഭര്‍ത്താവിനെ അന്വേഷിച്ച് ഉത്തര്‍പ്രദേശ് യുവതി ഭര്‍ത്താവിന്റെ വീട്ടിലെത്തി; യുവാവിന്റെ വീട്ടുകാര്‍ കടന്നുകളഞ്ഞു

ഏഴു വര്‍ഷമായി കാണാനില്ലാത്ത ഭര്‍ത്താവിനെ തേടി ഉത്തര്‍പ്രദേശില്‍ നിന്നു കേരളത്തില്‍ എത്തി. യുവതി എത്തിയത് പതിമൂന്നുകാരന്‍ മകനൊപ്പമാണ്. കോലഞ്ചേരി ഐരാപുരം പാതാളപ്പറമ്പു സ്വദേശി അനിലിനെ തേടി യു പി സ്വദേശിനി ജെബിന്‍ ഷെയ്ഖ് കേരളത്തിലെത്തിയത്. ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ കുട്ടിയേ ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ട് ഇവര്‍ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയത്.
ഇതോടെ ഭര്‍തൃവീട്ടുകാര്‍ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു ടാപ്പും തുറന്നു വച്ചു വെങ്ങോലയിലുള്ള മകളുടെ വീട്ടിലേയ്ക്കു പോകുകയായിരുന്നു. തുടര്‍ന്നു യുവതി കുട്ടിയേയും കൊണ്ടു വീടിന്റെ ടെറസില്‍ താമസമാക്കി. 29 ദിവസമായി 13 കാരന്‍ മകനൊപ്പം യുവതി വീടിന്റെ ടെറസില്‍ കഴിയുകയാണ്. 2002ല്‍ യു പിയില്‍ വച്ചായിരുന്നു അനിലിന്റെയും ജെബിയുടെയും വിവാഹം നടന്നത്.
ദില്ലി, യുപി തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ കമ്പനികളുടെ എംഡി യായി ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. പക്ഷേ കഴിഞ്ഞ ഏഴു വര്‍ഷമായി അനിലിനെ കാണാനില്ല എന്ന് ഇവര്‍ പറയുന്നു. എന്നാല്‍ വാട്ട്‌സ് ആപ്പ് വഴി അനിലുമായി ബന്ധപ്പെടാറുണ്ട്. ഇങ്ങനെയാണ് അന്വേഷിച്ചു കേരളത്തില്‍ എത്തിയത്. ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ കുട്ടിയേ ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ട് ഇവര്‍ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയത്. പ്രദേശത്തെ സമൂഹിപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഇവര്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളും എത്തിച്ചു കൊടുത്തു. വിഷയം സംബന്ധിച്ചു യുവതി മുഖ്യമന്ത്രിക്കു പരാതി നല്‍കി.
https://www.facebook.com/Malayalivartha























