ട്രെയിന്‍ യാത്രയ്ക്കിടെ ചായയില്‍ മയക്ക് മരുന്ന് നല്‍കി ബോധം കെടുത്തി....അമ്മയ്ക്കും മകൾക്കും സംഭവിച്ചത്

ട്രെയിന്‍ യാത്രക്കിടയില്‍ ചായയില്‍ മയക്ക് മരുന്ന് നല്‍കി ബോധം കെടുത്തി അമ്മയെയും മകളെയും കൊള്ളയടിച്ചു. പറവം അഞ്ചല്‍പ്പെട്ടി നെല്ലിക്കുന്നേല്‍ പരേതനായ സെബാസ്റ്റിയന്റെ ഭാര്യ ഷീല, മകള്‍ ചിക്കു എന്നിവരുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണം, ചിക്കുവിന്റെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് 18000 രൂപ, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് കവര്‍ച്ചക്കാര്‍ അടിച്ചു മാറ്റിയത്. അബോധാവസ്ഥയില്‍ ട്രെയിനില്‍ കണ്ട ഇവരെ കോട്ടയം റെയില്‍വേ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത് .
നഴ്‌സിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഐഎല്‍ടിഎസിന് പഠിക്കുന്ന ചിക്കുവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നതിനു സെക്കന്തരാബാദില്‍ പോയിവരുകയായിരുന്നു ഇവര്‍. വെള്ളിയാഴ്ച വൈകുന്നേരം ശബരിട്രെയിനില്‍ s8 കംപാര്‍ട്ട്‌മെന്റില്‍ ആണ് കവര്‍ച്ച നടന്നത് .ഇതരസംസ്ഥാനക്കാരാണ് കവര്‍ച്ച നടത്തിയത്, ചായ കച്ചവടക്കാരായി വന്ന് കവര്‍ച്ച നടത്തുകയായിരുന്നു.
സ്ത്രീകൾ മാത്രംഇരിക്കുന്ന സ്ഥലങ്ങളില്‍ ചായ കച്ചവടം നടത്തി യാത്രക്കാര്‍ക്കു മയക്കുമരുന്ന് കലര്‍ത്തിയ ചായ നല്‍കി കൊള്ളയടിക്കുന്ന സംഘം ഇതിന് മുമ്പും ഇതേ രീതിയില്‍ രണ്ടു പേര്‍ ബോധമില്ലാതെ കിടക്കുന്നത് കണ്ട് മറ്റു യാത്രക്കാരാണ് വിവരം റെയില്‍വേ പോലീസിനെ അറിയിച്ചത്.
https://www.facebook.com/Malayalivartha























