Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കേരളത്തില്‍ കുട്ടിക്കുറ്റവാളികളുടെ അതിശയിപ്പിക്കുന്ന വര്‍ധനവ്

21 JANUARY 2018 10:32 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ഉത്തരേന്ത്യയില്‍ മാത്രം കേട്ട് ശീലിച്ചിരുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ നമ്മുടെ സമീപദേശത്തും കേട്ടുതുടങ്ങിയിരിക്കുന്നു. ഒരു ദയാദാക്ഷണ്യവുമില്ലാതെ കുട്ടികള്‍ ക്രൂരമായ കുറ്റങ്ങളിലേക്ക് നീങ്ങുകയാണ്. കുട്ടിയുടെ ഭാവിയെ കരുതി പരാതിയുണ്ടെങ്കില്‍ പോലും പലതും കേസെടുക്കാതെ വിടുകയാണ് പതിവ്. 

അടുത്തടുത്ത ദിവസങ്ങളില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കുറേ സംഭവങ്ങള്‍ നാട്ടില്‍ നടന്നിട്ടുണ്ട്. വീട്ടില്‍ കയറി 42 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തത് 15 കാരനാണ്. കഴിഞ്ഞ ദിവസം കുളിമുറിയിലെ ദൃശ്യം പകര്‍ത്തി 15 ലക്ഷം ആവശ്യപ്പെട്ടതും മറ്റൊരു 15 കാരനാണ്. മനസാക്ഷിയെ ഞെട്ടിച്ച് അമ്മയെ ചുട്ടെരിച്ച് കൊന്നതാകട്ടെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. 

ദാരിദ്ര്യം അല്ല ഈ കുട്ടികളെകൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്. കുട്ടിക്കുറ്റവാളികള്‍ക്ക് പിന്നിലെ കാരണം തേടിയുള്ള യാത്ര എത്തിനില്‍ക്കുന്നത് അവരുടെ കുടുംബത്തിലാണെന്നാണ് മന:ശാസ്ത്രജ്ഞര്‍ പറയുന്നത്. അവരിലെ കുറ്റവാളിയുടെ തുടക്കവും ഇതേ കുടുംബത്തില്‍ നിന്നാണ്. പതിനെട്ട് വയസില്‍ താഴെ പ്രായമുള്ള കുറ്റവാളികളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. സമീപ കാലത്ത് നടന്ന പല മോഷണ കേസുകളിലും കഞ്ചാവ് മയക്കുമരുന്ന് കടത്തു കേസുകളിലും കുട്ടികളാണ് പിടിയിലായത്.

കേരളത്തില്‍ അങ്ങോളം ഇങ്ങോളം റജിസ്റ്റര്‍ ചെയ്യപ്പെട്ടതും പെടാത്തതുമായ നിരവധി കേസുകളില്‍ പിടിയിലായിരിക്കുന്നത് 10 -18 വയസിന് ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. ഇവരില്‍ ഭൂരിഭാഗവും സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ്.

മക്കളെ നല്ലകുട്ടികളായി വളര്‍ത്താന്‍ ഇന്ന് പല മാതാപിതാക്കള്‍ക്കും കഴിയാതെ വരുന്നു. അമിത സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ് ഇന്ന് കുട്ടികള്‍. അതിന്റെ ഫലമായി അവര്‍ അവര്‍ക്കിഷ്ടമുള്ള വഴിയില്‍ സഞ്ചരിക്കുന്നു. കുടുംബാന്തരീക്ഷത്തിലും മാറ്റംവന്നു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേയ്ക്കുള്ള മാറ്റം കുട്ടികളുടെ സ്വഭാവരൂപീകരണത്തെ സാരമായി ബാധിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ ജോലിക്ക് പോയാല്‍ സ്‌കൂള്‍ അവധി ദിവസങ്ങളിലും നേരത്തെ എത്തുന്ന ദിവസങ്ങളിലും കുട്ടികള്‍ തനിച്ചാണ് വീട്ടില്‍. ഇത് ഇവരെ ഒട്ടപ്പെടലിന്റെ ഇരുണ്ട ലോകത്തേക്ക് തള്ളിവിടുന്നു.

ഒറ്റയ്ക്കായി എന്ന തോന്നലിനെ അതിജീവിക്കാന്‍ കുട്ടികള്‍ ഇന്റര്‍നെറ്റിനെ കൂട്ടുപിടിക്കുന്നു. ഒപ്പം കൂട്ടുകാരെയും ചേര്‍ക്കുന്നു. ഇത്തരം രഹസ്യകൂട്ടുകൂടല്‍ ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും ദുരുപയോഗത്തിലേക്കും ലഹരിവസ്തുക്കളുടെ ഉപയോഗത്തിലേയ്ക്കും കുട്ടികളെ നയിക്കുന്നു. ടെലിവിഷനും കംപ്യൂട്ടറും മൊബൈല്‍ ഫോണും പകര്‍ന്നു നല്‍കുന്ന വിവരങ്ങളാണ് ശരിയെന്ന് കുട്ടികള്‍ തെറ്റിദ്ധരിക്കുന്നു.

കുട്ടികളെ കുറ്റവാളികളാക്കി മാറ്റുന്ന മാനസിക വ്യതിയാനങ്ങള്‍ കുടുംബത്തില്‍ നിന്നാണ് കുഞ്ഞുമനസുകളില്‍ കയറികൂടുന്നത്. അവയില്‍ ചിലതാണ് വിഷാദം, ആര്‍ക്കും വേണ്ടെ എന്ന ചിന്ത തുടങ്ങിയവ.

ആര്‍ക്കും എന്നെ വേണ്ട എന്ന ചിന്ത കുഞ്ഞുങ്ങളില്‍ കടന്നു കൂടുന്നത് അവരില്‍ കടുന്ന മാനസിക പിരിമുറുക്കത്തിനും വിഷാദ രോഗത്തിനും കാരണമാകും.

കുട്ടികളുടെ വിദ്യാരംഭം കുടുംബങ്ങളില്‍ നിന്നാണ്. ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടെ ആരംഭിക്കേണ്ടതും വീട്ടില്‍ നിന്നു തന്നെയാണ്. എന്നാല്‍ ഇന്നത്തെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വന്തം ഭവനത്തില്‍ നിന്ന് ഇത്തരം അറിവുകള്‍ ലഭിക്കുന്നില്ല. ഇന്റര്‍നെറ്റില്‍ നിന്നും കൂട്ടുകാരില്‍ നിന്നുമൊക്കെയാണ് കുട്ടികള്‍ ലൈംഗികതയെക്കുറിച്ചുള്ള അറിവ് നേടുന്നത്. ആ അറിവുകള്‍ മുഴുവനായും ശരിയാകണമെന്നില്ല.

പത്ത് വയസുകാരന്‍ മകന്‍ അമ്മ വസ്ത്രം മാറുന്നത് മൊബൈല്‍ കാമറയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത് ഈ അടുത്ത കാലത്താണ്. ദൃശ്യമാധ്യമങ്ങളില്‍ നിന്നും അശ്ലീലപ്രസിദ്ധീകരണങ്ങളില്‍ നിന്നും ലഭിക്കുന്ന തെറ്റായ സന്ദേശങ്ങളാണ് പലപ്പോഴും കുട്ടികളെ ഇത്തരത്തില്‍ വഴിതെറ്റിക്കുന്നത.് അനാരോഗ്യകരമായ പല പ്രവണതകളും കുട്ടികളില്‍ എത്തിചേരുന്നത് ഇത്തരം തെറ്റായ സാഹചര്യങ്ങളിലൂടെയാണ്.

കുട്ടികളില്‍ ക്രിമിനല്‍ സ്വഭാവം രൂപപ്പെടുന്നതിന് ചെറുതും വലുതുമായ നിരവധി കാരണങ്ങളുണ്ട്. മാതാപിതാക്കളുടെ ജോലിത്തിരക്ക് പ്രധാന കാരണമായി പറയാം. മാതാപിതാക്കള്‍ ജോലിക്കാരാണോ അല്ലയോ എന്നതല്ല പ്രശ്‌നം. ഓരോ മാതാവും പിതാവും തന്റെ കുഞ്ഞിനെ എങ്ങനെ പരിപാലിക്കുന്നു എന്നതിലാണ് കാര്യം. രാവിലെ സ്‌കൂളിലേയ്ക്ക് പറഞ്ഞയയ്ക്കും. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ ട്യൂഷന്‍ ക്ലാസിലേയ്ക്ക്.

ട്യൂഷനും കഴിഞ്ഞ് വീട്ടില്‍ എത്തുന്ന കുട്ടി, അമ്മയോട് സ്‌കൂളിലെ വിശേഷങ്ങള്‍ പങ്കു വയ്ക്കുവാന്‍ ശ്രമിക്കും. എന്നാല്‍ അമ്മയ്ക്ക് ്അപ്പോഴേക്കും സീരിയല്‍ കാണാനുള്ള തിരക്കായിരിക്കും. അതുകൊണ്ട് തന്നെ അമ്മമാര്‍ തന്ത്രപൂര്‍വ്വം കുട്ടികളെ പഠിക്കാനായി പറഞ്ഞയയ്ക്കും. കുട്ടി പഠിക്കാനായി മുറിയില്‍ കയറും. എന്നാല്‍ വാസ്തവത്തില്‍ പാതി അടഞ്ഞ ആ മുറിക്കുള്ളില്‍ പഠനം നടക്കുന്നുണ്ടാവില്ല. മൊബൈലിലും ഇന്റര്‍നെറ്റിലും അശ്ലീലം നിറഞ്ഞ ചിത്രങ്ങള്‍ പരതുകയാകും അവര്‍.

നിരന്തരം ഇത് ആവര്‍ത്തിക്കപ്പെടുമ്പോള്‍ പഠിക്കാനുള്ള താല്‍പര്യം തന്നെ കുട്ടികളില്‍ ഇല്ലാതാകുന്നു. കൗമാരത്തിലേയ്ക്ക് കടക്കുന്ന കുട്ടികള്‍ അവരുടെ പ്രായത്തിന്റെ പ്രത്യേകത കൊണ്ട് മനസില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരീക്ഷിക്കാനാവും പിന്നീടുള്ള ശ്രമം. അതിന് അവരുടെ മുന്നില്‍ കിട്ടുന്നത് ചിലപ്പോള്‍ സഹപാഠിയോ, അല്‍വീട്ടിലെ കുട്ടിയോ, ബന്ധുവോ ആകാം.

സ്‌കൂളിലും കോളജിലും പല സാമ്പത്തിക സ്ഥിതിയില്‍ നിന്ന് വരുന്ന കുട്ടികളുണ്ട്. വിലകൂടിയ വസ്ത്രം ധരിച്ച്, വിലകൂടിയ ബൈക്കില്‍ വരുന്ന കൂട്ടുകാരനോട് അസൂയ തോന്നുന്ന പ്രായം. അസൂയ വളര്‍ന്ന് അതുപോലൊന്ന് സ്വന്തമാക്കണമെന്ന മോഹമാകും. മോഹം ആദ്യം വീട്ടില്‍ അവതരിപ്പിക്കും. നടക്കില്ലെന്നു ഉറപ്പാകുന്നതോടെ കുട്ടികള്‍ കണ്ടെത്തുന്ന മാര്‍ഗമാണ് മോഷണം. ഈ അടുത്ത കാലത്ത് നടന്ന ബൈക്ക് മോഷണക്കേസുകളിലെല്ലാം തന്നെ പതിനെട്ട് അല്ലെങ്കില്‍ ഇരുപത് വയസിന് താഴെയുള്ള വിദ്യാര്‍ഥികളാണ് പിടിയിലായത്.

ചിലര്‍ക്ക് പലതരം ബൈക്കുകള്‍ മാറി മാറി ഓടിക്കാനുള്ള താല്‍പര്യമാണ് മോഷണത്തിന് പിന്നിലെങ്കില്‍, മറ്റ് ചിലരില്‍ പെട്ടെന്ന് കോടീശ്വരനാകാനുള്ള ആഗ്രഹമാണ് കാരണം. മോഷ്ടിക്കുന്ന ബൈക്കുകള്‍ മറിച്ച് വില്‍പ്പന നടത്തിയാണ് ഇവര്‍ കാശുണ്ടാക്കുന്നത്. മറ്റു ചിലരാകട്ടെ മോഷ്ടിക്കുന്ന ബൈക്കുകള്‍ കഞ്ചാവ് കടത്തിനും വിലപ്പനയ്ക്കുമായി ഉപയോഗിക്കുന്നു. മോഷ്ടിക്കുന്ന ബൈക്കില്‍ ആകുമ്പോള്‍ പേലീസ് പിടിച്ചാലും ബൈക്ക് ഉപേക്ഷിച്ചു കടന്നു കളയാമല്ലോ.

മാതാവിന്റെ നഗ്‌നചിത്രം മൊബൈലില്‍ പകര്‍ത്തി നെറ്റില്‍ പ്രദര്‍ശിപ്പിച്ച് പണം സമ്പാദിച്ച പതിനാലു വയസുകാരനെ കേരളം മറന്നിരിക്കില്ല. സഹപാഠിയുടെയും കാമുകിയുടെയും ഒക്കെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത് ഇന്ന് പുതുമയുള്ള വാര്‍ത്തയല്ല. സ്‌കൂള്‍ വിദ്യാര്‍ഥിനി കാമുകന് വേണ്ടി കുട്ടുകാരിയുടെ ചിത്രം കുളിമുറിയില്‍ നിന്ന് പകര്‍ത്തി നല്‍കിയതും ഇതേ കേരളത്തില്‍ തന്നെ. അധ്യാപിക വഴക്ക് പറഞ്ഞതിന് അവരുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭര്‍ത്താവിന് കൈമാറിയതും വിദ്യാര്‍ഥി.

ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് കുട്ടികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം അവര്‍ വളര്‍ന്നു വരുന്ന സാഹചര്യങ്ങളാണ്. ഇന്നത്തെ ന്യൂ ജെനറേഷന്‍ സിനിമകളും കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ പങ്ക് വഹിക്കുന്നു. പ്രേമം എന്ന സിനിമയുടെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതും വിദ്യാര്‍ഥിയാണ്.

കൊച്ചുകുട്ടികളില്‍ ആറ് വയസ് മുതല്‍ അക്രമസ്വഭാവം കാണാന്‍ സാധിക്കും. അതായത് മറ്റ് കുട്ടികളുമായി വഴക്ക് കൂടുക, അനുസരണയില്ലായ്മ എന്നിവയൊക്കെ. കുട്ടികള്‍ വളരുന്നതനുസരിച്ച് ഇതില്‍ മാറ്റം വരുന്നുണ്ടെങ്കിലും ഇരുപത്തിനാല് വയസ്സ് ആകുന്നതോടെയേ ഇത് പുര്‍ണമായി വെളിപ്പെട്ടു വരുന്നു. ചെറുപ്പകാലത്ത് കുട്ടികള്‍ക്ക് അനുഭവപ്പെടുന്ന മോശം സംഭവങ്ങളാണ് അവരെ ക്രിമിനല്‍ സ്വഭാവത്തിലേക്ക് നയിക്കുന്നത്.

ഇന്നത്തെ ആഢംബര ജീവിതവും അതിന് കാരണമാകുന്നു. ആക്രമണങ്ങള്‍, മദ്യവും മയക്കുമരുന്നിന്റെയും ഉപയോഗവും വിപണനവും, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മോഷണങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ ഇവയെല്ലാം വിവിധ ജീവിത സാഹചര്യങ്ങള്‍ കൊണ്ടാണ് കുട്ടികളില്‍ ഉണ്ടാകുന്നത്.

തകര്‍ന്ന കുടുംബം, മാതാപിതാക്കള്‍ തമ്മിലുള്ള നിരന്തര വഴക്ക്, വിവാഹമോചനം, ദമ്പതികള്‍ക്കിടയിലുള്ള സംശയങ്ങള്‍ ഇതെല്ലാം വളര്‍ന്നു വരുന്ന കുട്ടിയെ സംബന്ധിച്ചിടത്തോളം അവന്റെ വ്യക്തിത്വത്തെ തകിടം മറിക്കുന്നതാണ്.

കൂടാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍, ചെറുപ്പത്തിലെ ജോലി ചെയ്യ്ത് കുടുംബം നോക്കേണ്ട അവസ്ഥയിലുള്ളവര്‍, ആണ്‍ പെണ്‍ വേര്‍തിരിവ് പ്രകടിപ്പിക്കുക, കുട്ടിയോട് സദാ ദേഷ്യത്തോടെ പെരുമാറുക എന്നിവയെല്ലാം കുട്ടികളുടെ മനസിന് ആഴത്തില്‍ മുറിവ് സമ്മാനിക്കുന്നു. ഇത് അവരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനുള്ള മാനസികാവസ്ഥയിലെത്തിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends