Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എല്ലാം പൊതുജനത്തെ കഴുതകളാക്കാനായിരുന്നോ? നിയമസഭയില്‍ ഗുണ്ടകളെപ്പോലെ മുണ്ടും മടക്കിക്കുത്തി കൈയ്യാങ്കളി, വനിതാ അംഗങ്ങളെ ഭരണ പക്ഷക്കാരുടെ കൂട്ടിപ്പിടിക്കല്‍ തുടര്‍ന്ന് കടി... എന്നിട്ടും ഒരു നടപടിയുമില്ല.. ഇപ്പോൾ കേസ് പിൻ‌വലിക്കുന്നു

21 JANUARY 2018 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ലോകകപ്പ് ക്രിക്കറ്റ് കാണുന്ന ആവേശത്തോടെയാണ്  2014ൽ അന്നത്തെ  ധനമന്ത്രി കെ.എം.മാണി അവതരിപ്പിച്ച  ബഡ്ജറ്റ് കണ്ടത്. തൂവെള്ള ഖദറിട്ട മാന്യമാരായ ജനപ്രതിനിധികളെല്ലാം മുണ്ടും മടക്കിക്കുത്തിയാണ് അന്ന് അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടിയത്. ഇതിനിടെ വനിതാ എംഎല്‍എമാര്‍ മന:പൂര്‍വം പ്രശ്‌നമുണ്ടാക്കാനായി തള്ളിക്കയറിയിരുന്നു. എന്നാല്‍ മന്ത്രിയാണെന്ന ബോധം പോലും ഇല്ലാതെ ഷിബു ബേബിജോണ്‍ സിപിഐയുടെ എംഎല്‍എ ആയ ബിജിമോളെ കൂട്ടിപ്പിടിച്ചതും വന്‍ വാര്‍ത്തയായിരുന്നു. 

ജമീല പ്രകാശത്തെ തടഞ്ഞ് കൂട്ടിപ്പിടിച്ച ശിവദാസന്‍നായരെ ജമീല കടിച്ചു പറിച്ചു. ഇത്രയൊക്കെ നടന്നിട്ടും നിയമസഭാ സ്പീക്കര്‍ ആര്‍ക്കെതിരേയും നടപടിയെടുത്തില്ല. നേതാക്കന്മാരുടെ വാക്കു കേട്ട് തല്ല് കൊള്ളാന്‍ വന്ന പാവം അണികള്‍ക്കെതിരെ പോലീസ് കേസും എടുത്തിരുന്നു. എന്നാലിപ്പോൾ അന്ന് നിയമസഭയിലുണ്ടായ കൈയാങ്കളിയുടെ പേരിൽ ആറ് എൽ.ഡി.എഫ് നേതാക്കൾക്കെതിരായി രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുകായാണ്.

കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.എൽ.എയും കേസിലെ പ്രതികളിലൊരാളുമായ വി.ശിവൻകുട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. അപേക്ഷ നിയമവകുപ്പിന്റെ പരിഗണനയ്ക്കായി മുഖ്യമന്ത്രി കൈമാറിയിട്ടുണ്ട്.

സംഭവം നടന്നതിന്റെ രണ്ടാം ദിവസം വി.ശിവൻകുട്ടി. ഇ.പി.ജയരാജൻ, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ, കെ.ടി.ജലീൽ, സി.കെ.സദാശിവൻ എന്നിവർക്കെതിരെയായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. 2016ൽ രണ്ട് ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് കോടതിയിൽ ഹാജരായ ആറു പേരും ജാമ്യം നേടിയിരുന്നു.വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ യു.ഡി.എഫിലെ നാല് അംഗങ്ങൾക്കെതിരേയും കേസെടുത്തിരുന്നു.

കേരള നിയമസഭയില്‍ മുമ്പും അക്രമം ഉണ്ടായിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ ഇത്രത്തോളമാകുന്നത് ഇതാദ്യമാണെന്ന് ചൂണ്ടിക്കാണിക്കപെട്ടിരുന്നു. 1970 ല്‍ സി. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്താണ് നിയമസഭയില്‍ ആദ്യം അടി നടക്കുന്നത്. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിന് ചുറ്റും സി.ആര്‍.പി.യെ വിന്യസിച്ചെന്ന് ആരോപിച്ചായിരുന്നു ബഹളം. സ്പീക്കറെ അന്ന് ആക്രമിക്കാന്‍ ശ്രമിച്ചു.

ഇതിന് സി.ബി.സി. വാര്യര്‍, എ.വി. ആര്യന്‍, സി.എം. ജോര്‍ജ്, ടി.എച്ച്. മീതീന്‍, എന്‍.പ്രഭാകരതണ്ടാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സഭയില്‍ അതുവരെ സ്ഥിരം വാച്ച് ആന്‍ഡ് വാര്‍ഡ് ഉണ്ടായിരുന്നില്ല. ഈ സംഭവത്തെതുടര്‍ന്നാണ് സ്ഥിരം സുരക്ഷാ സേനയെ നിയമിച്ചത്. അന്ന് പോലീസില്‍ നിന്നുള്ള ഒരു സി.ഐ.യും സ്പീക്കറുടെ ശിപായിയുമേ സഭയില്‍ അക്രമം ചെറുക്കാന്‍ ഉണ്ടായിരുന്നുള്ളൂ.

സി.ഐ.ക്ക് നല്ല അടി കിട്ടി. സഭയില്‍ തന്നെ ആക്രമിച്ചതിനെതിരെ അദ്ദേഹം കേസ് നല്‍കി. എന്നാല്‍ സഭയിലെ നടപടികള്‍ക്ക് പരിരക്ഷയുണ്ടെന്ന് പറഞ്ഞ് കീഴ് കോടതി അത് തള്ളി. എന്നാല്‍ അദ്ദേഹം നല്‍കിയ അപ്പീലില്‍ സുപ്രധാനമായ വിധി വന്നു. സഭയില്‍ നടക്കുന്ന ക്രിമിനല്‍ നടപടികള്‍ക്ക് പരിരക്ഷയില്ലെന്നും കേസ് കേള്‍ക്കാന്‍ കീഴ് കോടതിയോട് നിര്‍ദേശിച്ചുമായിരുന്നു വിധി. എന്നാല്‍ അദ്ദേഹം വിരമിക്കാറായതിനാല്‍ കേസ് പിന്‍വലിക്കുകയായിരുന്നു. ശിപായിക്ക് ഒരു ഇന്‍ക്രിമെന്റ് നല്‍കി.

1983ല്‍ എം.വി. രാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നിവരെ സഭയിലുണ്ടാക്കിയ ബഹളത്തിന് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ ഇവരെ പിറ്റേന്ന് സഭയില്‍ കയറ്റാനായി പ്രകടനവുമായി കെ.ടി. ജോര്‍ജ്, കെ.മൂസക്കുട്ടി, കെ.പി. രാമന്‍ എന്നിവരെത്തി. വാച്ച് ആന്‍ഡ് വാര്‍ഡുമായി ബഹളമുണ്ടായി കൈയേറ്റം ഉണ്ടായതിനെ തുടര്‍ന്ന് അവരെയും സസ്‌പെന്‍ഡ് ചെയ്തു.

രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ എം.വി.ആര്‍. സി.പി.എമ്മില്‍നിന്ന് പുറത്തായി. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ അദ്ദേഹം മറുപടി പറഞ്ഞ ടി.കെ. രാമകൃഷ്ണന്റെ അടുത്ത് എന്തോ കടലാസ് കാണിക്കാനെത്തി.

അദ്ദേഹം അത് സ്വീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഷര്‍ട്ടിനുള്ളില്‍ തിരുകി. പഴയ സഹപ്രവര്‍ത്തകര്‍ എം.വി. ആറിനെ സഭക്കുള്ളിലിട്ട് പെരുമാറി. എന്നാല്‍ ശിക്ഷ വന്നപ്പോള്‍ എം.വി. ആറിനായിരുന്നു സസ്‌പെന്‍ഷന്‍.

ഈ നിയമസഭയിലാണ് പിന്നീട് ഗൗരവമുള്ള ഇത്തരമൊരു സംഭവം അരങ്ങേറിയത്. സ്പീക്കറുടെ ഡയസ്സില്‍ കയറുകയും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കുകയും ചെയ്തതിന് ജെയിംസ് മാത്യു, ടി.വി. രാജേഷ് എന്നിവരെയും അന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (18 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (8 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends