Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ചാത്തന്നൂർ അരും കൊലയുടെ ചുരുളുകൾ അഴിയുമ്പോൾ... മനഃസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്

21 JANUARY 2018 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരി തൂങ്ങി മരിച്ച നിലയിൽ ...ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പതിനാലുകാരനായ മകനെ കൊലപ്പെടുത്തി ചുട്ടെരിച്ച അമ്മയുടെ വെളിപ്പെടുത്തൽ ആരെയും ഞെട്ടിക്കുന്നത്. ജയമോള്‍ കുറ്റസമ്മതം നടത്തിക്കഴിഞ്ഞുവെങ്കിലും പോലീസിന് അക്കാര്യം ഇതുവരെ വിശ്വാസത്തിലെടുക്കാന്‍ സാധിച്ചിട്ടില്ല. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഒരമ്മയ്ക്ക് ഇത്ര വലിയ ക്രൂരത കാണിക്കാന്‍ സാധിക്കുമോ എന്നത് തന്നെയാണ് പോലീസിനെ സംശയത്തിലാക്കുന്നത്. എന്നാല്‍ മകനെ കഴുത്ത് ഞെരിച്ചതും കത്തിച്ചതും വാഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ച് എത്തിച്ചതും അടക്കമുള്ള കാര്യങ്ങള്‍ ജയ വിവരിക്കുന്നത് വിശ്വസിക്കാതിരിക്കാനുമാവില്ല.

കോടതിയില്‍ തളര്‍ന്ന് വീണതൊഴിച്ചാല്‍ ഒരു ഘട്ടത്തിലും പതര്‍ച്ച പോലുമില്ലാതെയാണ് ജയയുടെ ദിവസങ്ങള്‍ കടന്ന് പോകുന്നത്. ജയയെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിന് കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കുകയാണ്. ജയയെ വീണ്ടും മാനസിക രോഗ പരിശോധന നടത്താനും പോലീസ് ഒരുങ്ങുന്നു.

ജിത്തു ജോബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അച്ഛന്‍ ജോബിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഭാര്യയ്ക്ക് മാനസിക രോഗമാണ് എന്നാണ് ജോബ് പോലീസിന് നല്‍കിയ മൊഴി. മകളും സമാനമായ മൊഴിയാണ് പോലീസിന് നല്‍കിയത്. ഇത് പ്രകാരം തിരുവനന്തപുരത്തെ ആശുപത്രിയില്‍ ജയയെ പരിശോധിച്ചുവെങ്കിലും കുഴപ്പമൊന്നും ഇല്ലെന്നാണ് കണ്ടെത്തിയത്. ജയമോള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന മൊഴിയില്‍ ജോബും മകളും ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു തവണ കൂടി മാനസികാരോഗ്യം പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. മകനെ താന്‍ എങ്ങനെ കൊലപ്പെടുത്തി എന്നതടക്കം കാര്യങ്ങള്‍ കൃത്യമായാണ് ജയ പോലീസിന് മുന്നില്‍ വിവരിച്ചത്. തെളിവെടുപ്പിന്റെ സമയത്തും എല്ലാ കാര്യങ്ങളും കൃത്യമായി കാട്ടിക്കൊടുക്കുകയും ചെയ്തു.

തെളിവെടുപ്പിനിടെ മകന്റെ മരണം ഉറപ്പിച്ച ശേഷവും എന്തിനാണ് കത്തിച്ചത് എന്ന് പോലീസ് ജയയോട് ചോദിക്കുകയുണ്ടായി. മൃതദേഹത്തിന്റെ ഭാരം കുറയ്ക്കാന്‍ ആണെന്നും അല്ലെങ്കില്‍ മതില്‍ ചാടി വീടിന് അകലെയുള്ള വാഴത്തോട്ടം വരെ ഒറ്റയ്ക്ക് എത്തിക്കാന്‍ സാധിക്കുമായിരുന്നില്ല എന്നാണ് ജയമോള്‍ വിശദീകരിച്ചത്. കഴുത്തില്‍ തോര്‍ത്ത് കെട്ടി വലിച്ച് കൊണ്ടാണ് ജയ ജിത്തുവിന്റെ മൃതദേഹം പറമ്പിലെത്തിച്ചത്. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ വീടിന് പിന്നിലെ നടവഴിയില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ശരീരം കൊലപാതകത്തിന് ശേഷം വെട്ടി മുറിച്ചു എന്നായിരുന്നു പോലീസ് ആദ്യം കരുതിയത്. എന്നാല്‍ കത്തിച്ച ശേഷം അടര്‍ന്നതാണ് എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

പച്ചില കത്തിക്കാന്‍ എന്ന് പറഞ്ഞാണ് ജയ അയല്‍വീട്ടില്‍ നിന്നും മണ്ണെണ്ണ വാങ്ങിയത്. വിറക്, തൊണ്ട്, ചിരട്ട എന്നിവ കൂടി ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചത്. ആദ്യം വീടിന് സമീപത്തുള്ള മതിലിന് അരികില്‍ നിന്ന് കത്തിച്ചു. ശേഷം പാതി വെന്ത മൃതദേഹം പറമ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവിടെയുള്ള ഇടിഞ്ഞുപൊളിഞ്ഞ ശുചിമുറിയില്‍ തള്ളി. വീടിന് 200 മീറ്റര്‍ അകലെയുള്ള പറമ്പിലേക്കാണ് തോര്‍ത്ത് കെട്ടി മകന്റെ ശരീരം ജയ വലിച്ച് കൊണ്ടുപോയത്. ശുചിമുറിക്ക് അടുത്തുള്ള കക്കൂസ് ടാങ്കില്‍ തള്ളാനായിരുന്നു ആദ്യം ശ്രമം നടത്തിയത്. എന്നാല്‍ വിജയിക്കാതെ വന്നതോടെ മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് ജയ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ജനുവരി 15ന് വൈകിട്ട് അഞ്ചരയോടെയാണ് മകനെ കൊലപ്പെടുത്തിയത് എന്നാണ് ജയ പറയുന്നത്. അന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ പോയി തിരിച്ച് വന്ന ജിത്തുവുമായുള്ള സംസാരത്തിന് ഒടുവിലായിരുന്നു കൊലപാതകം. ജിത്തു അച്ഛന്‍ വീട്ടില്‍ പോയി മടങ്ങി വന്നത് അമ്മയെ പിശാചേ എന്ന് വിളിച്ച് കൊണ്ടായിരുന്നുവെന്ന് സഹോദരി പോലീസിന് മൊഴി നല്‍കുകയുണ്ടായി. ഒരു വര്‍ഷത്തിലധികമായി ജയ മാനസിക നില തകരാറിലായ അവസ്ഥയില്‍ ആണെന്നും മകള്‍ പറയുന്നു. അച്ഛനായ ജോബും താനും അമ്മയെ പ്രകോപിപ്പിച്ചിരുന്നില്ല. കളിയാക്കിയാലും മറ്റും അക്രമാസക്തയാകുമായിരുന്നു. എന്നാല്‍ കുറച്ച് സമയം കഴിയുമ്പോള്‍ ശാന്തമാകും. അതിനാല്‍ വീട്ടുകാര്‍ ചികിത്സിക്കുകയുണ്ടായില്ല.

ജിത്തുവാകട്ടെ ഇടയ്ക്കിടെ അമ്മയെ പ്രകോപിപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നു. എന്നാല്‍ കുറച്ച് നേരം കഴിയുമ്പോള്‍ ഇരുവരും സ്‌നേഹത്തിലാവുകയും ചെയ്യും. സാധാരണയായി അച്ഛന്‍ വീട്ടില്‍ നിന്നും അമ്മയെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ ജിത്തു വീട്ടില്‍ വന്ന് പറയുമായിരുന്നു. ഇത് അമ്മയെ പ്രകോപിപ്പിച്ചിരുന്നുവെന്നും മകള്‍ പറയുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരുമായി നേരത്തെ തന്നെ വലിയ അടുപ്പത്തില്‍ ആയിരുന്നില്ല ജയ.

എന്നാല്‍ ജിത്തുവിന് അച്ഛന്‍ വീട്ടുകാരുമായി നല്ല ബന്ധമായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തരാമെന്ന് പറഞ്ഞ സ്വത്ത് ലഭിക്കാത്തതില്‍ ജയയ്ക്ക് ദേഷ്യമുണ്ടായിരുന്നു. 70 സെന്റ് തന്നുവെന്ന് അച്ഛന്റെ വീട്ടുകാര്‍ പറയുന്നുണ്ടെങ്കിലും പേപ്പറുകളൊന്നും തന്നില്ലെന്നും മകള്‍ പറയുന്നു. എന്നാല്‍ സ്വത്ത് തര്‍ക്കമില്ലായിരുന്നുവെന്നാണ് ജോബിന്റെ വീട്ടുകാര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (4 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (22 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (38 minutes ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (6 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (7 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends