ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന ദേവാലയം ഇനി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ആര്‍ച്ച് ഡീക്കന്‍ തീര്‍ഥാടന കേന്ദ്രം

ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന ദേവാലയം ഇനി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ആര്‍ച്ച് ഡീക്കന്‍ തീര്‍ഥാടന കേന്ദ്രമായി അറിയപ്പെടും. ജനുവരി എട്ട് മുതല്‍ 13 വരെ കൂടിയ സീറോ മലബാര്‍ സിനഡിന്റെ ശിപാര്‍ശ പ്രകാരമാണ് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന ദേവാലയത്തിന് ഈ പദവി ലഭിച്ചിരിക്കുന്നത്. നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പിനോട് അനുബന്ധിച്ച് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്.
മാര്‍ത്തോമ്മാ മക്കളുടെ ജറുസലേമാണ് കുറവിലങ്ങാടെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
സിനഡിന്റെ തീരുമാനപ്രകാരം പ്രഖ്യാപനത്തിന്റെ കോപ്പി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് സമര്‍പ്പിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാന്പിക്കല്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറന്പില്‍, രൂപതാ വികാരി ജനറാള്‍മാര്‍, ഫൊറോന വികാരി ഫാ. ജോസഫ് തടത്തില്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം നടത്തിയത്. ദിവ്യബലിക്കുശേഷം ദേവാലയത്തിലെ മൂന്ന് നോന്പ് തിരുനാളിനും കര്‍ദിനാള്‍ കൊടിയേറ്റി.
https://www.facebook.com/Malayalivartha























