Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പലവിധം വെറുക്കപ്പെട്ടവരെ ജനം നേരിട്ട് ഔട്ടാക്കുമ്പോള്‍ ശുക്രന്‍ തെളിയുന്നത് മലയാളികളുടെ യുവ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്

21 JANUARY 2018 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ് മേക്കര്‍ 2017 ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കാനം രാജേന്ദ്രന്‍, ശ്രീരാം വെങ്കിട്ടരാമന്‍, പാര്‍വതി, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരാണ് ന്യൂസ് മേക്കര്‍ പട്ടികയില്‍ അവസാന നാല് സ്ഥാനങ്ങളില്‍ ഉള്ളത്. ഇന്ന് വൈകുന്നേരത്തോടെ ഏറ്റവും അധികം വോട്ടു കിട്ടിയവരുടെ കാര്യവും മറ്റു ഘടകങ്ങളും പരിഗണിച്ച് രാത്രി 9നാണ് വിജയിയെ പ്രഖ്യാപിക്കുന്നത്.

മനോരമ ന്യൂസ് മേക്കര്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ നാല് പേരും ന്യൂസ് മേക്കറാവാന്‍ യോഗ്യരായവര്‍ തന്നെയാണ്. കൂട്ടത്തില്‍ രാഷ്ട്രീയക്കാരായി രംഗത്തുള്ളത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമാണ്. 

സ്വാഭാവികമായും രാഷ്ട്രീയ അണികളുടെ പിന്തുണ ഇരുവര്‍ക്കും ലഭിക്കും. പിന്നീട് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന നടിയെന്ന നിലയില്‍ പാര്‍വതിക്കും വിവിധ കോണുകളില്‍ നിന്നും പിന്തുണയുണ്ട്. എന്നാല്‍, സ്വാഭാവിക പിന്തുണക്ക് പുറമേ എല്ലാ കോണുകളിലും നിന്നുള്ള യുവാക്കളുടെ അടക്കം പിന്തുണയാണ് മൂന്നാറില്‍ സത്യസന്ധമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ ശ്രീരാം വെങ്കിട്ടാരാമനുള്ളത്. യുവാക്കളുടെ മാതൃകാ പുരുഷനായി മാറിയ ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍ ന്യൂസ് മേക്കറാകാന്‍ സാധ്യത കൂടുതലാണ് താനും.

സിപിഐ പ്രവര്‍ത്തകരുടെ പിന്തുണയിലാണ് കാനം രാജേന്ദ്രന്‍ അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. എന്നാല്‍, സിപിഎമ്മിന്റെ പല നടപടികളെയും വിമര്‍ശിക്കുന്ന നേതാവിനെ ഒതുക്കാന്‍ പല രംഗത്തു നിന്നും ആളുകളുണ്ട്. പ്രത്യേകിച്ചും സിപിഎം സൈബര്‍ വിഭാഗം. ഇക്കൂട്ടര്‍ കൂട്ടത്തോടെ കാനത്തിനെതിരെ വോട്ടു ചെയ്തിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം വോട്ടിംഗില്‍ പിന്നിലാകാനുള്ള സാധ്യതയുണ്ട് താനും. എന്നാല്‍, ഭരണ വിരുദ്ധരുടെ വോട്ട് സമാഹരിക്കാന്‍ കഴിഞ്ഞാല്‍ അത് കാനത്തിന് നേട്ടമായി മാറുകയും ചെയ്യും. അടുത്തിടെ മാണിയുടെ മുന്നണി പ്രവേശനത്തെ പോലും എതിര്‍ത്ത് കാനം രംഗത്തെത്തിയിരുന്നു. അതുകൂടിയായപ്പോള്‍ സിപിഎമ്മില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷമായി.

അതേസമയം സൈബര്‍ ലോകത്തെ സംഘടിത വിഭാഗം വോട്ടു ചെയ്ത ബലത്തിലാണ് അല്‍ഫോന്‍സ് കണ്ണന്താനം മനോരമ ന്യൂസ് മേക്കറിന്റെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. സൈബര്‍ ലോകത്തെ കരുത്തരാണ് സംഘപരിവാര്‍ അണികള്‍ എങ്കിലും അവര്‍ക്ക് സ്വന്തം കേന്ദ്രമന്ത്രിയോട് അത്രയ്ക്ക് താല്‍പ്പര്യം പോരാ. അതുകൊണ്ട് അദ്ദേഹത്തെ വോട്ടു ചെയ്ത് വിജയിപ്പിക്കാനുള്ള ആവേശമൊന്നും എവിടെയും കണ്ടില്ല. ഈ സാഹചര്യത്തില്‍ അല്‍ഫോന്‍സ് കണ്ണന്താനം ന്യൂസ് മേക്കറാകുമോ എന്ന് കണ്ടു തന്നെ അറിയണം.

നടി പാര്‍വതിക്ക് തുടക്കത്തില്‍ മികച്ച സാധ്യതകളാണ് ഉണ്ടായിരുന്നത്. എന്നാല്‍, മമ്മൂട്ടി വിഷയത്തില്‍ പ്രതികരിച്ചതോടെ അവര്‍ക്കെതിരെ പ്രതിഷേധങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടായി. മമ്മൂട്ടി ആരാധകര്‍ പാര്‍വതിക്ക് എതിരായി വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തു. സംഘടിതമായി തന്നെ ഇത്തരം നീക്കങ്ങള്‍ ഉണ്ടായി. ഇതോടെ പാര്‍വതിക്കുള്ള സാധ്യതകളും മങ്ങിയെന്നാണ് വിലയിരുത്തല്‍.

അതേസമയം യുവാക്കളുടെയും നിഷ്പക്ഷരുടെയും പിന്തുണയാണ് ശ്രീരാം വെങ്കിട്ടരാമന്റെ കരുത്ത്. മൂന്നാറിലെ കൈയേറ്റക്കാരുടെ കണ്ണിലെ കരടായ മികച്ച ഉദ്യോഗസ്ഥരെ പിണറായി സര്‍ക്കാര്‍ തെറിപ്പിച്ചു എന്ന പൊതുവികാരം സൈബര്‍ ലോകത്തുണ്ട്. അതുകൊണ്ട് തന്നെ ഭരണവിരുദ്ധ വികാരക്കാരുടെ വോട്ടുകള്‍ ശ്രീരാം സമാഹരിക്കും. സ്ത്രീകളുടെയും യുവാക്കളുടെയും പിന്തുണയില്‍ ശ്രീരാം തന്നെ മുന്നിലെത്താനാണ് സാധ്യത. പാര്‍വതിയുടെ കടുത്ത ആരാധകനാണ് താനെന്ന് ശ്രീരാം തുറന്ന് പറഞ്ഞു. അല്‍ഫോണ്‍സ് കണ്ണന്താനം ഗുരു തുല്യനുമാണ്. തനിക്ക് ഐഎഎസ് കിട്ടിയപ്പോള്‍ ആദ്യം വിളിച്ച വ്യക്തികളില്‍ ഒരാള്‍ അല്‍ഫോണ്‍സായിരുന്നു. കാനം രാജേന്ദ്രനാകട്ടെ മൂന്നാറില്‍ സബ്കളക്ടറായിരിക്കെ എറ്റവുമധികം പിന്തുണ നല്‍കിയ വകുപ്പ് മന്ത്രിയുടെ നേതാവും കൂടിയാണ്. 

മലയാളി യുവാക്കളുടെ ഹീറോ ബിംബങ്ങളില്‍ ഒന്നാണ് ശ്രീരാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസുകാരന്‍. മൂന്നാറില്‍ ആരെയും കൂസാതെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശക്തമായി നടപടി സ്വീകരിച്ച അന്ന് മുതല്‍ ശ്രീരാം താരമാണ്. സോഷ്യല്‍ മീഡിയയില്‍ ശ്രീരാം ഫാന്‍സ് ക്ലബ്ബുകള്‍ പോലുമുണ്ട്. ഈ ക്ലബുകളില്‍ ശ്രീരാമിന് വോട്ടഭ്യര്‍ത്ഥനകളും സജീവമാണ്. എന്തായാലും മൂന്നാറിലെ പുലിമുരുകന്‍ എന്നുവരെ വിളിപ്പേര് സ്വന്തമാക്കിയ വെങ്കിട്ടരാമന്‍ സോഷ്യല്‍ മീഡിയയുടെ അകഴിഞ്ഞ പിന്തുണയില്‍ ന്യൂസ്് മേക്കറായേക്കുമെന്ന സൂചനയുണ്ട്.

വോട്ടിങ് തുടങ്ങിയപ്പോള്‍ തന്നെ കയ്യേറ്റക്കാരോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം ഉയര്‍ന്ന സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ശ്രീരാം വെങ്കിട്ടരാമനെതിരെ കുപ്രചരണവുമായി രംഗത്തെത്തിയിരുന്നു. വാട്‌സ് ആപ്പും ഫേസ്ബുക്കും വഴിയാണ് എംഎല്‍എ ശ്രീരാമിനെതിരെ പ്രവര്‍ത്തിച്ചത്. ശ്രീരാമിന് വോട്ടു ചെയ്യരുതെന്ന വിധത്തിലാണ് രാജേന്ദ്രന്റെ പ്രചരണം. ശ്രീരാമിനെ ന്യൂസ് മേക്കര്‍ ആക്കുന്നത് തങ്ങളുടെ നിലപാടുകള്‍ തെറ്റാണെന്ന് തെളിയിക്കുന്നതു പോലെയാകുമെന്ന ഭയം കൊണ്ടാണ് ഇത്തരമൊരു നീക്കവുമായി ദേവികുളം എംഎല്‍എ രംഗത്തെത്തിയത്. മൂന്നാറില്‍ നിന്നും ശ്രീരാം വെങ്കിട്ടരാമനെതിരെ ഏറ്റവും അധികം കരുക്കള്‍ നീക്കിയത് എസ് രാജേന്ദ്രനായിരുന്നു. എന്നിട്ടും കലിയടങ്ങുന്നില്ല എന്നതു കൊണ്ടാണ് ശ്രീരാമിനെ അധിക്ഷേപിക്കുന്ന വിധത്തില്‍ എംഎല്‍എ പ്രചരണം നടത്തിയത്.

അതേസമയം വോട്ടെടുപ്പ് അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കേ മത്സരത്തില്‍ വലിയ അബദ്ധം പിണഞ്ഞിരുന്നു. പാര്‍വതിയുടേയും ശ്രീറാംവെങ്കിട്ടരാമന്റേയും കോഡ് മാറിപ്പോയതാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ഇതില്‍ വോട്ടിങ് കോഡ് ആണ് പരസ്യത്തില്‍ മാറിയത്. മേല്‍പറഞ്ഞ നാലുപേര്‍ക്കും യഥാക്രമം എ,ബി,സി,ഡി കോഡുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ശ്രീറാമിന്റെ കോഡ് സി എന്നും പാര്‍വതിയുടേത് ഡി എന്നും തെറ്റായി പ്രസിദ്ധീകരിക്കുകയായിരുന്നു. ഈ തെറ്റ് പിന്നീട് തിരുത്തുകയും ചെയ്തു.

എസ്എംഎസിലൂടെയും ചാനലിന്റെ വെബ്‌സൈറ്റിലൂടെയുമാണ് വോട്ടിങ് നടന്നത്. ഓരോ വര്‍ഷവും വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വ്യക്തികളില്‍ നിന്നാണ് ന്യൂസ് മേക്കര്‍ പട്ടികയിലേക്ക് മനോരമ ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡ്് 10 പേരെ തെരഞ്ഞെടുക്കുന്നത്. ഇവരില്‍ നിന്ന് പിന്നീട് നാലു പേരെയും തെരഞ്ഞെടുത്ത്. രണ്ടാംഘട്ട വോട്ടെടുപ്പില്‍ മുന്നിലെത്തുന്നതും മറ്റു ഘടകളങ്ങളും പരിഗണിച്ചാണ് ഈ വര്‍ഷത്തെ വാര്‍ത്താ താരത്തെ തിരഞ്ഞെടുക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (18 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (8 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends