നാലു വയസുകാരനെ ക്രൂരമായി മർദിച്ചു പരിക്കേൽപ്പിച്ചു; അംഗന്‍വാടി ടീച്ചറിനെതിരെ കേസ് എടുത്തു

നാലു വയസുകാരനെ ക്രൂരമായി മർദിച്ചു പരിക്കേൽപ്പിച്ച സംഭവത്തില്‍ അംഗന്‍വാടി ടീച്ചറിനെതിരെ പോലീസ് കേസ് എടുത്തു. മറവന്‍തുരുത്ത് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട ചാത്തനാട്ടുള്ള അംഗന്‍വാടിയില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. വൈകുന്നേരം കുട്ടിയെ വിളിക്കാൻ അമ്മൂമ്മ അംഗന്‍വാടിയില്‍ എത്തിയപ്പോള്‍ കുട്ടി കരയുകയായിരുന്നു. കാര്യം അന്വേഷിച്ചപ്പോഴാണ് ടീച്ചർ അടിച്ചെന്ന് കുട്ടി പറയുന്നത്. വടികൊണ്ടടിച്ചതിന്റെ പതിനഞ്ചോളം പാടുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ട്. കുലശേഖരമംഗലം ചെനക്കാവില്‍ സ്വദേശിയായ കുട്ടിയെയാണു ടീച്ചര്‍ തല്ലിയത്. സംഭവത്തില്‍ അംഗന്‍വാടി അധ്യാപിക നേരേകടവ് ചാരങ്കടവില്‍ തിലകമ്മ(57)യുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ടീച്ചർ മോശമായി പെരുമാറുന്നതുകൊണ്ടാണ് കുട്ടികളെ ഈ അംഗന്‍വാടിയിലേക്ക് അയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നാലു കുട്ടികളാണ് അംഗന്‍വാടിയില്‍ പഠിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഐ.സി.ഡി.എസ് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റ കുട്ടിക്ക് വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി.
https://www.facebook.com/Malayalivartha























