ബാറുകള്‍ വീണ്ടും തുറന്ന് പരിശോധിക്കണമെന്ന് കോടതി, എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍

നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ 418 ബാറുകള്‍ വീണ്ടും തുറന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. ബാറുകള്‍ പരിശോധിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പരിശോധിക്കാന്‍ പ്രത്യേക സമിതിയെയും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എക്‌സൈസ് കമ്മീഷണറും നികുതിവകുപ്പ് സെക്രട്ടറിയും അടങ്ങിയതാണ് സമിതി. ഈ മാസം 26 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ലൈസന്‍സ് അനുവദിക്കേണ്ടതുണ്ടോയെന്ന ശുപാര്‍ശയും നല്‍കണം. മദ്യനയം രൂപികരിക്കാന്‍ സമയം നീട്ടിനല്‍കണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. മദ്യനയം രൂപികരിക്കാന്‍ ഈമാസം 26 വരെ സര്‍ക്കാരിന് കോടതി സമയം അനുവദിച്ചു.
ബാര്‍ ലൈസന്‍സ് സംബന്ധിച്ച സിംഗിള്‍ബഞ്ച് വിധിക്കെതിരെ ഒരുകൂട്ടം ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദ്ദേശം. 2006 നുശേഷം ബാറുകളില്‍ ഇത്തരത്തിലുള്ള പരിശോധന നടത്തിയിട്ടില്ലെന്നും ഇത് അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ബാറുകളുടെ ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ചുവേണം ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്നും ഡിവിഷന്‍ബഞ്ച് വ്യക്തമാക്കി. മദ്യനയം രൂപീകരിക്കാന്‍ സര്‍ക്കാരിന് ആറാഴ്‌ച സമയം നല്‍കിയിട്ടും യാതൊരു തീരുമാനവും ഉണ്ടായില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha