ബിജെപിയുടെ മോഹങ്ങള്‍... വി.മുരളീധരനെ ഡല്‍ഹിക്ക് കടത്തും; കെ.എം.മാണിയുമായി അടവു തുടരും

കേരള കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായ കെ.എം. മാണിക്കെതിരെയുള്ള കര്‍ശന നിലപാട് മയപ്പെടുത്താന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനു മേല്‍ കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദം. കേരളം പോലൊരു സംസ്ഥാനത്ത് കയറികൂട്ടാന്‍ സാധ്യമായ എല്ലാ വഴികളും തേടണമെന്നും അതിന് ഒരു കാരണവശാലും തടസം നില്‍ക്കരുതെന്നും വി.മുരളീധരന്‍ അഖിലേന്ത്യാപ്രസിഡന്റ് അമിത് ഷാ നിര്‍ദ്ദേശം നല്‍കി. എന്‍.എന്‍.കൃഷ്‌ണദാസും എ.എല്‍ രാധാകൃഷ്‌ണനും സ്വീകരിച്ച നിലപാടാണ് ശരിയെന്നും കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുകയാണ്. ജന്മഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടുകള്‍ അനുസരിച്ചാണെന്നും കേന്ദ്ര നേതൃത്വം സംസ്ഥാനനേതൃത്വത്തെ അറിയിച്ചു.
കേരള കോണ്‍ഗ്രസിന് എം.പിമാര്‍ രണ്ട്. ഇതിലൊരാള്‍ രാജ്യസഭയിലാണെന്നും കെഎം മാണിയുമായി അടവു നയം തുടര്‍ന്നാല്‍ കേരള കോണ്‍ഗ്രസ് എംപിയുടെ പിന്തുണ രാജ്യസഭയില്‍ കിട്ടുമെന്നും നേതൃത്വം കണക്കു കൂട്ടുന്നു. രാജ്യസഭയില്‍ ബി.ജെ.പി തീര്‍ത്തും ദുര്‍ബലമാണ്. മധ്യതിരുവിതാംകൂറില്‍ കയറി കൂടാന്‍ ഇതില്‍പരം ഒരു വഴിയില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കേരളത്തില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കണം. അതിന് കേരള കോണ്‍ഗ്രസിന്റെ സഹായം ലഭിക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. കേന്ദ്രത്തില്‍ അടവുനയം തുടര്‍ന്നാല്‍ ജോസ് കെ മാണിയെ മന്ത്രിയാക്കാമെന്നും അദ്ദേഹത്തിന് കാബിനറ്റ് പദവി നല്‍കാമെന്നും കേന്ദ്ര നേതൃത്വം കരുതുന്നുണ്ട്. നേരത്തെ പി.സി.തോമസ് വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്നു. ഇത് സംബന്ധിച്ച് കെ.എം.മാണി ഇരുവരെയും മനസു തുറന്നിട്ടില്ല. എന്നാലും ബി.ജെ.പിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കെ.എം.മാണിക്ക് അതൃപ്‌തിയില്ലെന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍.
ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ഗ്രൂപ്പു യുദ്ധം മുറുകുകയാണ്. എന്‍.എന്‍. കൃഷ്‌ണദാസും വി.മുരളീധരനും തമ്മിലാണ് പ്രധാന യുദ്ധം. വി.മുരളീധരന്‍ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുണ്ട്. ഒരു ഘട്ടത്തില്‍ അദ്ദേഹം കേന്ദ്രമന്ത്രിയാകുമെന്ന് വരെ കരുതിയിരുന്നു. കേന്ദ്രത്തില്‍ ഒരു പ്രമുഖ സ്ഥാനം മുരളിക്ക് നല്‍കാന്‍ കേന്ദ്ര നേതൃത്വം ആലോചിക്കുന്നുണ്ട്. കേന്ദ്ര ഗ്രാമ വികസന വകുപ്പിന് കീഴിലുള്ള ഒരു പദ്ധതിയുടെ ചെയര്‍മാനായിട്ടായിരിക്കും മുരളിയെ നിയമിക്കുക. അദ്ദേഹത്തിന് കാബിനറ്റിലെ സഹമന്ത്രി സ്ഥാനത്തിന് തുല്യമായ പദവി നല്‍കാനാണ് തീരുമാനം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് മുരളി തുടര്‍ന്നാല്‍ അത് ഗ്രൂപ്പ് യുദ്ധം മുറുകാന്‍ കാരണമാകുമെന്നും കേന്ദ്ര നേതൃത്വം വിശ്വസിക്കുന്നു. അമിത്‌ഷായും നരേന്ദ്രമോദിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് മുരളിയെ ഡല്‍ഹിക്ക് കൊണ്ടു വരാന്‍ തീരുമാനിച്ചത്.
കെ.എം മാണി വിഷയത്തില്‍ ബിജെപി സ്വീകരിക്കുന്ന അനുകൂല നിലപാടിനു പിന്നില്‍ മറ്റൊരു ഘടകം കൂടിയുണ്ട്. മാണിയുടെ ആവശ്യം കസ്‌തൂരി രംഗന്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടുകള്‍ നിരാകരിക്കലാണ്. അത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കും. യുപിഎക്ക് പോലും ഇതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. യു.പി.എ ചെയ്യാത്തത് തങ്ങള്‍ ചെയ്യുമ്പോള്‍ അത് ക്രൈസ്‌തവ സമൂഹത്തിനു മുമ്പില്‍ ബിജെപിയുടെ മാര്‍ക്ക് വര്‍ദ്ധിക്കുമെന്നും ബിജെപി കരുതുന്നു. ഇത് മാണിയുടെ ക്രെഡിറ്റില്‍ പോയാലും സാരമില്ലെന്നാണ് ബിജെപിയുടെ നിലപാട്. അതു കൊണ്ടു തന്നെ മാണിയെ ഒപ്പം നിര്‍ത്തി ബിജെപി മുന്നോട്ടു പോകും. സംസ്ഥാന കമ്മിറ്റിയില്‍ ഇത്തരത്തിലുള്ള തീരുമാനമായിരിക്കും ഉണ്ടാവുക; പുറത്തു പറഞ്ഞാലും ഇല്ലെങ്കിലും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha