സ്വാതന്ത്ര്യ ദിനത്തില്‍ ഡല്‍ഹി മെട്രോയില്‍ സൗജന്യ യാത്ര

സ്വാതന്ത്ര്യ ദിനത്തില്‍ ഡല്‍ഹി മെട്രോയില്‍ സൗജന്യ യാത്ര നടത്താം. സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് ചെങ്കോട്ടയിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരുന്നതിനാണ് ഡല്‍ഹി മെട്രോ കോര്‍പ്പറേഷന്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.
വെള്ളിയാഴ്‌ച രാവിലെ ആറുമുതല്‍ ഉച്ചക്ക് 12 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ സമയം തീര്‍ത്തും സൗജന്യമായി മെട്രോയില്‍ യാത്ര ചെയ്യാം. വെള്ളിയാഴ്‌ച രാവിലെ 4.30 മുതല്‍ മെട്രോ സര്‍വീസ് ആരംഭിക്കും. സാധാരണ ആറുമണിക്കാണ് മെട്രോയുടെ സര്‍വീസ് ആരംഭിക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചാണ് ഒന്നര മണിക്കൂര്‍ നേരത്തെ സര്‍വീസ് ആരംഭിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha