ധനവകുപ്പ് പൂര്‍ണമായും കയ്യൊഴിഞ്ഞു, വായ്പയെടുത്ത് പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി

ധനവകുപ്പിന്റ സഹായത്തിന് കാത്തുനിന്നിട്ടു കാര്യമില്ലെന്ന് മനസ്സിലായി. വായ്പയെടുത്ത് പ്രതിസന്ധി പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ശ്രമം തുടങ്ങി. പണം ആവശ്യപ്പെട്ടപ്പോള്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുക്കാനായിരുന്നു ധനവകുപ്പിന്റ മറുപടി. ഇതനുസരിച്ചാണ് വിവിധ സഹകരണ ബാങ്കുകളുമായി ചര്‍ച്ച തുടങ്ങിയിരിക്കുന്നത്. സഹകരണ ബാങ്കുകളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച ആരംഭിച്ചു. ഓണത്തിന് മുമ്പ് ഒരു മാസത്തെയെങ്കിലും പെന്‍ഷന്‍ കൊടുത്ത് മുഖം രക്ഷിക്കുകയാണ് ലക്ഷ്യം. ധനവകുപ്പ് പൂര്‍ണമായും കയ്യൊഴിഞ്ഞതോടെയാണ് പണം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി മറുവഴി തേടുന്നത്. 200 കോടിയെങ്കിലും അടിയന്തരമായി വേണം. പക്ഷെ ഇത്രയും പണം കടം തരാന്‍ കഴിയുന്ന ബാങ്കുകളുണ്ടോയെന്നതാണ് സംശയം. ഒന്നിലധികം ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാനാണ് ആലോചിക്കുന്നത്.
ഓണത്തിന് മുമ്പ് എന്തെങ്കിലും ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പാണ് ആകെയുള്ള പ്രതീക്ഷ. സര്‍ക്കാരില്‍ നിന്ന് സഹായം കിട്ടിയാല്‍ വായ്പ തിരിച്ചടയ്ക്കാമെന്നാണ് കണക്കു കൂട്ടല്‍.
https://www.facebook.com/Malayalivartha