അടുത്ത പാര്‍ട്ടി സമ്മേളനത്തോടെ സ്ഥാനമൊഴിയും; ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടിക്ക് വലിയ തെറ്റുപറ്റി...

അടുത്ത പാര്‍ട്ടി സമ്മേളനത്തോടെ സ്ഥാനമൊഴിയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ബെന്നറ്റിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതില്‍ പാര്‍ട്ടിക്ക് വലിയ തെറ്റുപറ്റി. ഇപ്പോഴുള്ള സമ്മര്‍ദങ്ങളുടെ പേരില്‍ രാജിവയ്‌ക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു.
തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്‌തവര്‍ക്ക് പാര്‍ട്ടിയില്‍ സംരക്ഷണം ഉണ്ടാകില്ല. ബെന്നറ്റിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതില്‍ സിപിഎമ്മിനു പങ്കില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha