പി.സി ജോര്‍ജിന് പിന്നാലെ മകന്‍ ഷോണ്‍ ജോര്‍ജും ബിജെപി വേദിയില്‍

പി.സി ജോര്‍ജിന് പിന്നാലെ മകന്‍ ഷോണ്‍ ജോര്‍ജും ബിജെപി വേദിയില്‍. കോട്ടയത്ത് യുവമോര്‍ച്ച സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയിലാണ് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജ് പങ്കെടുത്തത്.
യുഡിഎഫ് ഭരണം മടുത്തുവെന്നും സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏത് പാര്‍ട്ടിക്കൊപ്പം ചേരുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന പാര്‍ട്ടിക്കൊപ്പം നില്‍ക്കും. സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിച്ചാല്‍ ബിജെപിക്ക് അധികാരത്തില്‍ വരാമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha