എടിഎം ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ; സ്വന്തം ബാങ്കിന്റെ എടിഎമ്മായിരുന്നാലും 20 രൂപ പോകും

ആവശ്യാനുസരണം എടിഎമ്മില്‍ കയറി സൗകര്യം പോലെ നൂറും ഇരുന്നൂറും പിന്‍വലിക്കുന്നവര്‍ ജാഗ്രതൈ. റിസര്‍വ് ബാങ്കിന്റെ പുതിയ നിയന്ത്രണങ്ങളാണ് പാരയാകുന്നത്. ഇനിമുതല്‍ സ്വന്തം ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും സര്‍വീസ് ചാര്‍ജ് നല്‍കണം.
ഒരുമാസം അഞ്ചില്‍ കൂടുതല്‍ എടിഎം ഇടപാടുകള്‍ നടത്തുന്നവരെയാണ് ഇത് കൂടുതല്‍ ദോഷം ചെയ്യുക. ആര്‍ബിഐയുടെ പുതിയ നയമനുസരിച്ച് സ്വന്തം ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് 5 ഇടപാടില്‍ കൂടുതല്‍ നടത്തുന്ന ഒരോന്നിനും 20 രൂപയും സര്‍വീസ് ചാര്‍ജും ഈടാക്കാനാണ് നിര്‍ദേശം. നവംബര്‍ ഒന്നുമുതലാണ് പുതിയ നിയമം ബാധകമാവുക.
മറ്റുബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നത് മുംബൈ, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, ബാംഗ്‌ളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ അഞ്ചില്‍ നിന്ന് മൂന്നായി ചുരുക്കിയിട്ടുണ്ട്. മറ്റിടങ്ങളില്‍ അഞ്ച് സൗജന്യ ഇടപാടുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. കുറഞ്ഞത് മൂന്ന് സൗജന്യ ഇടപാടുകളെങ്കിലും ബാങ്കുകള്‍ കസ്‌റ്റമേഴ്‌സിന് നല്‍കണമെന്ന് ആര്‍ബിഐ നിര്‍ദേശിക്കുന്നു. സീറോ ബാലന്‍സ് സേവിഗ്‌സ് അക്കൗണ്ടുകള്‍ക്ക് അഞ്ച് ഇടപാടുകള്‍ സൗജന്യമായി ഉപയോഗിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha