ഭാര്യയെ പിരിയുന്നവര്‍ ജാഗ്രതൈ ! ചിലവിനു കൊടുത്ത് മുടിയും

പെണ്ണാമ്പിറന്നാളെ (ഭാര്യയെ) ഉപേക്ഷിച്ച് ഒറ്റയ്‌ക്ക് ജീവിക്കാന്‍ തീരുമാനിക്കുന്ന പുരുഷന്മാര്‍ ജാഗ്രതൈ ! ഭാര്യയ്‌ക്കും കുട്ടിക്കും പ്രതിമാസം നല്‍കേണ്ട ചെലവില്‍ വന്‍ വര്‍ദ്ധന വരുത്താന്‍ കേരള ഹൈക്കോടതി ആലോചിക്കുന്നു. മിക്കവാറും കറന്റ് ചാര്‍ജ് കൂട്ടിയപ്പോഴുണ്ടായ ഷോക്ക് ഇക്കാര്യത്തിലും പ്രതീക്ഷിക്കാം.
പ്രതിമാസം 500 രൂപ ചിലവിന് നല്‍കണമെന്ന കുടുംബ കോടതി വിധി ചോദ്യം ചെയ്‌ത് ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് 500 രൂപ തികച്ചും അപര്യാപ്‌തമാണെന്നും അതില്‍ ക്രമാനുക്രമമായ വര്‍ദ്ധനവ് കാലത്തിന്റെ അനിവാര്യതയാണെന്നും കേരള ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ജസ്റ്റിസ് പി. ഉബൈദിന്റേതായിരുന്നു വിധി. 2006 മേയ് 16 നാണ് കോട്ടയം കുടുംബം കോടതി വൈക്കം സ്വദേശി പി. സുഗുണനോട് വിവാഹമോചിതയായ ഭാര്യക്കും മകനും മാസം 500 രൂപ ചിലവിന് നല്‍കാന്‍ വിധിച്ചത്. എന്നാല്‍ ഭാര്യ തന്നെ പിരിഞ്ഞ് നേരത്തെ തന്നെ മറ്റൊരു വീട്ടില്‍ താമസമാക്കിയതാണെന്നും അതിനാല്‍ തുക നല്‍കാനാവില്ലെന്നും സുഗതന്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹൈക്കോടതിയാകട്ടെ വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചു.
500 രൂപ തുച്ഛമായ തുകയാണെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. 2006 ല്‍ ഒരു പെണ്‍കുട്ടി മാത്രമുള്ള മാതാവിന് 500 രൂപ ചിലവിനു കൊടുക്കാന്‍ വിധിയുണ്ടായപ്പോള്‍ മനസില്‍ കരുണയുള്ളവരൊക്കെ അത് നല്‍കാന്‍ മാത്രമേ തയ്യാറാവുകയുള്ളൂ. എന്നാല്‍ ഹര്‍ജിക്കാരന്‍ അതിന് തയ്യാറാകാതെ ഹൈക്കോടതിയെ സമീപിച്ചു. ഇത് അങ്ങേയറ്റം ഖേദകരമാണെന്ന് കോടതി നിരീക്ഷിച്ചു.
ജീവിത ചെലവില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 500 രൂപ കൊണ്ടല്ല 5000 രൂപ കൊണ്ടും ഒരു മാസം ജീവിക്കാനാവില്ല. ഇതാണ് അവസ്ഥയെന്നിരിക്കെ വിവാഹമോചിതയാകുന്ന സ്‌ത്രീക്കും കുട്ടിക്കും തുച്ഛമായ തുക ചെലവിന് വിധിക്കപ്പെടുന്നത് ശരിയല്ലെന്ന് ഹൈക്കോടതി ചൂണ്ടികാണിച്ചു. പ്രത്യേകിച്ച് പെണ്‍കുട്ടിയുള്ള കുടുംബത്തിന് പഠിത്തത്തിനും മറ്റ് ചിലവുകള്‍ക്കും ലക്ഷങ്ങള്‍ ചെലവാകും. വിവാഹത്തിനും പഠിത്തത്തിനും ആയിരക്കണക്കിന് രൂപ വേണം. ഇത്തരം കേസുകളില്‍ ചിലവിനുള്ള തു വര്‍ദ്ധിപ്പിക്കേണ്ടതി ആവശ്യമാണ്.
ശാരീരികവും മാനസികവുമായ പീഡനം കാരണമാണ് തനിക്ക് ഭര്‍ത്തൃഗൃഹം വിടേണ്ടി വന്നതെന്ന് സുഗുണന്റെ ഭാര്യയായിരുന്നു യുവതി കോടതി മുമ്പാകെ വാദിച്ചിരുന്നു. അവര്‍ക്ക് ജോലിയുണ്ടെന്നായിരുന്നു പരാതിക്കാരന്റെ വാദം. എന്നാല്‍ തന്റെ മുന്‍ ഭാര്യയ്‌ക്ക് ജോലിയുണ്ടെന്ന കാര്യം തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടി കാണിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha