പ്ലസ്‌ടു കേസില്‍ ഉപസമിതിക്കയച്ച നോട്ടീസ് ഹൈക്കോടതി പിന്‍വലിച്ചു
പ്ലസ് ടു കേസില്‍ മന്ത്രിസഭാ ഉപസമിതിക്ക് അയച്ച നോട്ടീസ് ഹൈക്കോടതി പിന്‍വലിച്ചു. ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ സമിതി ശുപാര്‍ശ ചെയ്യാത്ത ഒരു സ്‌കൂളിലും തല്‍ക്കാലം പ്ലസ്‌ടു ആരംഭിക്കേണ്ടതില്ലെന്ന് കാട്ടി സിംഗിള്‍ ബെഞ്ച് മന്ത്രിസഭ ഉപസമിതിക്കയച്ച നോട്ടീസാണ് പിന്‍വലിച്ചത്. കേസ് സ്വമേധയാ എടുത്താണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. മന്ത്രിസഭ ഉപസമിതി കേസില്‍ കക്ഷിയായിരുന്നത് ശ്രദ്ധിച്ചിരുന്നില്ലെന്ന് കോടതി വ്യക്‌തമാക്കി.
ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ നല്‍കിയ പട്ടിക തന്നെ മന്ത്രിസഭ അംഗീകരിക്കണമെന്നു പറഞ്ഞാല്‍ പിന്നെ ജനാധിപത്യ സര്‍ക്കാര്‍ എന്തിനാണെന്ന ചോദ്യത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോടതിയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. കോടതി വിധിയെ സര്‍ക്കാര്‍ ബഹുമാനിക്കുന്നുണ്ടെങ്കിലും മന്ത്രിസഭാ ഉപസമിതിക്കു നോട്ടിസ് അയച്ചതിനോടു യോജിപ്പില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. അപ്പീല്‍ നല്‍കുമ്പോള്‍ ഇതു കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha