മംഗളം വെടി പൊട്ടിച്ചു; ചിദംബരം, കെ.വി. തോമസ്, ഗണേഷ്‌കുമാര്‍, കലാഭവന്‍ മണി എന്നിവര്‍ ശാരീരികമായി ഉപയോഗിച്ചെന്ന് റുക്‌സാന
കൊച്ചി ബ്ലാക്‌മെയില്‍ കേസിലെ പ്രതിയായ റുക്‌സാനയുടെ ശബ്‌ദം മംഗളം പത്രം പുറത്തു വിട്ടു. മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ കെ വി തോമസ്, മുന്‍ മന്ത്രിയായിരുന്ന എം എല്‍ എയുമായ കെ ബി ഗണേഷ് കുമാര്‍, കേന്ദ്രമന്ത്രിയായിരുന്ന പി ചിദംബരം, എറണാകുളത്തെ കോണ്‍ഗ്രസ് നേതാവ് ലിനോ ജേക്കബ്, ഡി വൈ എസ് പി ആയിരുന്ന തോമസ്, സിനിമാ നടന്‍ കലാഭവന്‍ മണി തുടങ്ങിയ പ്രമുഖരുടെ പേരാണ് റുക്‌സാന വെളിപ്പെടുത്തിയിരുക്കുന്നത്. റുക്‌സാനയുടെ സംഭാഷണം അടങ്ങിയ ടേപ്പാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്.
നാല് വര്‍ഷം മുമ്പാണ് കെ വി തോമസുമായി ബന്ധപ്പെട്ടതെന്നും അന്ന് മന്ത്രി ആയിരുന്നുവോ എന്ന് ഓര്‍മ്മയില്ലെന്നും റുക്‌സാന പറയുന്നു. കെ വി തോമസിന്റെ എറണാകുളത്തെ ഓഫീസില്‍ വച്ചായിരുന്നു ബന്ധപ്പെട്ടതെന്നും റുക്‌സാന പറയുന്നുണ്ട്. കെവി തോമസിനെ കാണാന്‍ പോയത് ജോലി അന്വേഷിച്ചായിരുന്നു. എറണാകുളത്തെ ഹോംസ്‌റ്റേയില്‍ വച്ചാണ് ഗണേഷ്‌കുമാറുമായി ബന്ധപ്പെട്ടാണെന്ന് പറയുന്ന റുക്‌സാന റീന എന്ന ഒരു യുവതി മുഖേനെയാണ് ഡല്‍ഹിയില്‍ എത്തിയാണ് പി ചിദംബരവുമായി ബന്ധം സ്ഥാപിച്ചതെന്നും പറയുന്നുണ്ട്. ചിദംബരത്തിന്റെ അടുത്ത് പോയത് തോമസ് സാര്‍ പരിചയപ്പെടുത്തിയ റീന എന്നയാളുവഴിയാണ് എന്നു റുക്‌സാനയുടെ മൊഴിയുണ്ട്. ഗണേഷ്‌കുമാറിനെ പ്രദീപ് എന്നു പറഞ്ഞ ആളാണ് പരിചയപ്പെടുത്തിയത്.
എന്നാല്‍ പാര്‍ലമെന്റില്‍ മത്സരിച്ച യുവ നേതാവിന്റെയും ബിസിനസ് പ്രമുഖന്റെയും പേര് പുറത്ത് പറയുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ പുറത്ത് വന്ന ടേപ്പില്‍ അവരെക്കുറിച്ച് സൂചനയില്ല.
80 ലക്ഷം രൂപ കടം വന്നപ്പോഴാണ് തട്ടിപ്പിന് ഇറങ്ങിയതെന്നും അനേകം പേരില്‍ നിന്നും കടം വാങ്ങിയ ശേഷം ബ്ലാങ്ക് ചെക്ക് കൊടുത്തിരുന്നുവെന്നും റുക്‌സാന വെളിപ്പെടുത്തിയിട്ടുണ്ട്. നിവൃത്തിയില്ലാതെ കഴിയുമ്പോള്‍ ചിലര്‍ തന്നെ കുരിക്കില്‍ പെടുത്തിയതാണെന്നും റുക്‌സാന പറയുന്നുണ്ട്.
മംഗളം പുറത്തുവിട്ട ഈ ശബ്‌ദരേഖയുടെ ആധികാരികത അവര്‍ തന്നെ ഉറപ്പിച്ച് പറയുന്നില്ല. പ്രമാദമായ ഒരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തി എന്ന നിലയില്‍ രുക്‌സാനയുടെ വെളിപ്പെടുത്തലുകള്‍ സംശയത്തോടെയാണ് പലരും കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha