നേതൃത്വമൊരു വാക്കു പറഞ്ഞാല്‍ കൈയ്യും കൊത്തും കാലും കൊത്തും വീട്ടില്‍ കേറി കൊത്തും ഞങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ കൊലവിളി!!

സോഷ്യൽ മീഡിയകളിൽ കൊലവിളി പ്രസംഗത്തിന് തെളിവുണ്ടായിട്ട് പോലും പോലീസ് കേസെടുക്കാത്തതാണ് കണ്ണൂരിലേ സംഘർഷങ്ങളിൽ പ്രധാന കാരണങ്ങളിൽ ഒന്ന്. ഷുഹൈബ് വധക്കേസിൽ പിടിയിലായ ആകാശ് തില്ലങ്കേരി നേരത്തെയും കൊലവിളി മുദ്രാവാക്യം മുഴക്കിരുന്നതായുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ പോലീസ് മൗനം തുടരുകയാണ്.
തില്ലങ്കേരിയിലെ ആർ എസ് എസ് പ്രവർത്തകൻ വിനീഷിനെ വധിച്ച കേസിൽ അറസ്റ്റിലായ ആകാശ് അതിന് ശേഷം നടന്ന സംഘർഷത്തിൽ വിളിക്കുന്ന മുദ്രാവാക്യമാണിത് " കയ്യും വെട്ടി കാലും വെട്ടി ചാണാക്കുണ്ടിൽ തള്ളും ഞങ്ങള്‍ ബിനീഷിനെ കൊത്തിയ കത്തി അറബി കടലില്‍ എറിഞ്ഞിട്ടില്ല തുരുമ്പെടുത്ത് നശിച്ചിട്ടില്ല! ഞങ്ങളൊരുത്തനെ വെട്ടിയെറിഞ്ഞാല്‍ ഒരൊറ്റൊരണ്ണം ആര്‍എസ്എസും ആയുസ്സൊഴിഞ്ഞ് മരിക്കില്ല"
ഇത് സി വി ധനരാജ് അനുസ്മരണത്തിനിടെയുള്ള കൊലവിളി പ്രസംഗം- "വൈശാഖേ നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു! ഞങ്ങള്‍ക്കൊണ്ടൊരു നേതൃത്വം ഒരു വാക്ക് പറഞ്ഞാല്‍ വീട്ടില്‍ കയറി കൊത്തും ഞങ്ങള്‍, കയ്യും കൊത്തും കാലും കൊത്തും വേണ്ടി വന്നാല്‍ തലയും കൊത്തും"
തിലങ്കരിയിലടക്കം ഇത്തരത്തിൽ നിരവധി കൊലവിളി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഷുഹൈബ് വധത്തിന് മുമ്പാണിത്. ടി പി വധക്കേസ് പ്രതികളായ കൊടിസുനിയ്ക്കും ഷാഫിക്കുമെല്ലാം വീര പരിവേഷങ്ങളാണ് ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് നല്‍കിയിരിക്കുന്നത്. ഇത്തരം പ്രൊഫൈലുകള്‍ നിരീക്ഷിക്കുമെന്നായിരുന്നു സമാധാന കരാറിലെ പോലീസ് ഉറപ്പ്. എന്നിട്ടും ഷുഹൈബിനെതിരെ മട്ടന്നൂരില്‍ നടന്ന സിപിഎം പ്രകടനത്തിനെതിരെ ഷുഹൈബ് കൊല്ലപ്പെട്ടിട്ടും കേസ് എടുത്തിട്ടില്ല.
വീട്ടിലേക്ക് വരം ഭീഷണി സന്ദേശം വന്നതായി ഷുഹൈബിന്റെ പിതാവിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയ കൊലവിളിയുടെ ആഴം വ്യക്തമാക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരെയും കൊലവിളി പ്രസംഗം നടത്തിയിട്ടുണ്ട്. എന്നിട്ടു പോലും നടപടി എങ്ങുമെത്തുന്നില്ല. എതിരാളികളുടെ മുഖം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച് പരിചയപ്പെടുത്തുന്നതാണ് കണ്ണൂരിലെ പുതിയ രീതി. എന്നിട്ടും നടപടി താത്പര്യമോ ശക്തമായ നടപടിയോ എടുക്കാതെ ഇഴയുകയാണ് പോലീസ്.
https://www.facebook.com/Malayalivartha