Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ,ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ വിവരം..അതീവരഹസ്യം ചോർത്തിയതാര്..രണ്ടോ മൂന്നോ ഉയർന്ന ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇക്കാര്യം അറിയാമായിരുന്നത്..

21 APRIL 2026 11:37 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ വിവരം അതീവരഹസ്യമായി സൂക്ഷിക്കണമെന്ന നിർദ്ദേശം സി എം ഒ ഗുരുവായൂർ അഡ്മിനിസ്ട്രേറ്ററായ  സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന് നൽകിയിട്ടും വിവരം ചോർത്തിയതാര്? തിങ്കളാഴ്ച വൈകിട്ട് കുടുംബസമേതമായിരുന്നു വിവേക് കിരൺ  ദർശനം നടത്തിയത്.   ദേവസ്വം അഡമിനിസ്ട്രേറ്റർ ഓ.ബി. അരുൺകുമാറും ദർശനസമയം ഇവർക്കൊപ്പമുണ്ടായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകരോട് ദേവസ്വം ജീവനക്കാർ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു.

 

ഗുരുവായൂരിൽ വിഐപികൾ ദർശനം നടത്തുന്നത് സാധാരണ ദേവസ്വം ബോർഡ് മാധ്യമപ്രവർത്തകരെ അറിയിക്കാറുണ്ടെങ്കിലും വിവേക് കിരണിന്റെ വരവ് ആരെയും അറിയിച്ചിരുന്നില്ല. എന്നാൽ ആ സമയം ക്ഷേത്രത്തിലെത്തിയ ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ സമയം ദേവസ്വം കാവൽക്കാർ മാധ്യമപ്രവർത്തകനെ പിടിച്ചുത്തള്ളുകയും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ സമ്മർദ്ദം ചെലുത്തുകയുമായിരുന്നു.എന്നാൽ മുഖ്യമന്ത്രിയുടെ മകൻ ദർശനത്തിന്എത്തുന്നുണ്ടെന്ന വിവരം ദേവസ്വത്തിൽ നിന്ന് അറിഞ്ഞാണ് മാധ്യമ പ്രവർത്തകൻ  ക്ഷേത്രത്തിലെത്തിയത്. ഇതാണ് സി എം ഒയെ കുഴക്കുന്ന ചോദ്യം. കാരണം രണ്ടോ മൂന്നോ ഉയർന്ന ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇക്കാര്യം അറിയാമായിരുന്നത്. 

 

ശബരിമലയിൽ മോഹൻലാൽ അതീവ രഹസ്യമായി മമ്മൂട്ടിയുടെ പേരിലെടുത്ത  ഉഷ:പൂജയുടെ ചീട്ട് പരസ്യമായ സംഭവത്തിനും ഇതുമായി സമാനതകൾ ഏറെയുണ്ട്.  ദേവസ്വം ബോർഡ് ഇതേ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. ശബരിമലയിലെ തന്ത്രി കണ്ഠര് രാജീവരുടെ നിർദ്ദേശാനുസരണം അദ്ദേഹത്തിന്റെ മകൻ കണ്ഠര് ബ്രഹ്മദത്തൻ നേരിട്ട് എഴുതിച്ച ചീട്ടാണ് ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥർ ചോർത്തി ഒരു പ്രമുഖ ദ്യശ്യ മാധ്യമത്തിന് നൽകിയത്. മമ്മൂട്ടിക്ക് കാൻസറാണെന്ന വാർത്തകൾ അദ്ദേഹമോ കുടുംബമോ ഇതു വരെ അംഗീകരിച്ചിട്ടില്ല. ചില ഓൺലൈൻ മാധ്യമങ്ങളും ഒന്നോ രണ്ടോ ദിനപത്രങ്ങളാ മാത്രമാണ് പ്രസിദ്ധീകരിച്ചത്. വാർത്തകൾ വന്നു തുടങ്ങിയ സമയത്താണ് മോഹൻലാലിന്റെ വഴിപാട് രസീത് പുറത്താകുന്നത്.

ഇതോടെ മമ്മൂട്ടിക്ക് അസുഖമാണെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടു. മമ്മൂട്ടി ഇത്തരം കാര്യങ്ങൾ അതീവ രഹസ്യമായിരിക്കാൻ താല്പര്യപ്പെടുന്ന വ്യക്തിയാണ്. ചലച്ചിത്രമാധ്യമവുമായി ബന്ധമുള്ള ഒരാളുടെ സാമൂഹിക  മാധ്യമ കുറിപ്പിൽ  നിന്നാണ് മമ്മൂട്ടിക്ക് കാൻസറാണെന്ന വാർത്ത പുറംലോകം അറിയുന്നത്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് അർബുദം സ്ഥിരീകരിച്ചുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു.. മമ്മൂട്ടിയോ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഇത് സംബന്ധിച്ച് യാതൊരു വിവരങ്ങളും പങ്കുവെച്ചിരുന്നില്ല. അസുഖം ബാധിച്ച മമ്മൂട്ടിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പരിശോധനയിൽ കുടലിന് അർബുദം സ്ഥിരീകരിച്ചുവെന്നുമായിരുന്നു വാർത്തകളിൽ ചിലത്.

 

എന്നാൽ ഇതെല്ലാം വ്യാജമാണെന്നും നടന് ഒരുതരത്തിലുള്ള അസുഖവുമില്ലെന്നും റമദാൻ വ്രതത്തിന്റെ ഭാഗമായി വിശ്രമത്തിലാണെന്നും അതിനാലാണ് ഷൂട്ടിങ്ങിന് ഇടവേളയെടുത്തിരിക്കുന്നതെന്നും വിശദീകരിച്ച് രംഗത്തുവന്നു  മമ്മൂട്ടി ടീം. ഇതും ചോർന്നത് ദേവസ്വം ബോർഡിൽ നിന്നു തന്നെയാണ്. എന്നാൽ ഇതുപോലെയൊന്നുമല്ല പിണറായിയുടെ മകന്റെ കാര്യം. പിണറായി ടീമിൽ തന്നെ മകന് ധാരാളം ശത്രുക്കൾ ഉണ്ട്. അവർ പിണറായിയുടെ ശത്രുക്കൾ കൂടിയായതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മകന് ഇ ഡി അയച്ച നോട്ടീസ് ചോർത്തി മലയാള മനോരമക്ക് നൽകിയത്.   നോട്ടീസ്  ഇഡി ഓഫീസ് രേഖയിൽനിന്ന് ചോർന്നതല്ലെന്നാണ്  ഇ.ഡി. ഉദ്യോഗസ്ഥർ പറയുന്നത്. ഇ ഡി ഫയലിലുള്ള സമൻസിൽ സീലും ഡെസ്പാച്ച് നമ്പറും ഉണ്ടാകും. ഇവ പുറത്തുവന്ന സമൻസിൽ ഇല്ല. ഇങ്ങനെയൊരു സമൻസ് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നു.

 

സമൻസിൽ പേരുള്ള വ്യക്തിയെ നേരിട്ടുകണ്ട് നൽകുന്നതാണ് ഇഡിയുടെ രീതി. ഇ-മെയിൽ, തപാൽ മുഖേനയും സമൻസ് അയക്കാറുണ്ട്. ഇത് ബന്ധപ്പെട്ട വ്യക്തിക്ക് കിട്ടിയെന്നും ഉറപ്പിക്കും.ഒരു വ്യക്തിക്ക് സമൻസ് അയക്കണമെങ്കിൽ കേസുമായി നേരിട്ടുള്ള ബന്ധമോ ഏതെങ്കിലും മൊഴിയോ വേണം. സിബിഐ കേസിൽ പ്രതിയോ സാക്ഷിയോ അല്ലാത്ത വിവേക് കിരണിനെതിരേ അന്ന് ആരെങ്കിലും ഇഡിക്ക് മൊഴി നൽകിയിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ആ മൊഴി ചൂണ്ടിക്കാട്ടിയാലേ ഇഡി ഉന്നതാധികൃതരിൽനിന്ന് സമൻസ് അയക്കാനും ചോദ്യംചെയ്യാനും അനുമതി ലഭിക്കൂ.സമൻസ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ആരെങ്കിലും തുറന്ന്‌ കാണുകയും അതിന്റെ ഫോട്ടോ മൊബൈൽ ഫോണിൽ എടുത്തിരിക്കാനും സാധ്യതയുണ്ട്. അവിടെ നിന്നുമാണ് സമൺസ് ചോർന്നതെന്ന നിഗമനത്തിലാണ് ഇ.ഡി. ഓഫീസ്.

 

തങ്ങൾക്ക് സമൺസ് ചോർത്തണമെങ്കിൽ അത് 2023 ൽ ചെയ്യാമായിരുന്നില്ലേ എന്നാണ് ഇ.ഡി. അധികൃതർ ചോദിക്കുന്നത്.ഇ.ഡി. നോട്ടീസ് ചോർന്ന സംഭവം ഇതിനകം വലിയ വിവാദമായി മാറി.  ഇ ഡി ആസ്ഥാനത്തും പരാതികൾ എത്തിക്കഴിഞ്ഞു. അങ്ങ് ഡൽഹിയിൽ വരെ സംഭവം  വലിയ കോളിളക്കം ഉണ്ടാക്കി. സമൺസ് മനോരമയിൽ വന്നത് എങ്ങനെയാണെന്ന് കണ്ടെത്തി നൽകണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം.എന്നാൽ 2023 ൽ ചോരാത്ത ഒരു വിവരം 2025 ൽ ചോർത്തുന്നത് എന്തിന് വേണ്ടിയാണെന്നാണ് ഇ.ഡി. ഉദ്യോഗസ്ഥർ ചോദിക്കുന്നത്. അതേസമയം ക്ലിഫ് ഹൗസിലല്ല വിവേക് താമസമെന്നതിനാൽ ആ സമൻസ് മടങ്ങിയെന്ന വിശദീകരണമാണ് മുഖ്യമന്ത്രി നൽകുന്നത്.  ക്ലിഫ് ഹൗസിൽ എന്താണ് നടന്നതെന്ന് തങ്ങൾക്കറിയില്ല എന്നാണ് ഇ.ഡി. ഉദ്യോഗസ്ഥർ പറയുന്നത്. അന്ന് സമൻസ് നൽകാൻ കൊടുത്തുവിട്ട ഇഡി പ്രതിനിധിയോ കേസുമായി ബന്ധപ്പെട്ട

 

അന്നത്തെ ഉദ്യോഗസ്ഥരോ ഇത് ഫോട്ടോയെടുത്ത് സൂക്ഷിക്കാനുള്ളതാണ്  മറ്റൊരു സാധ്യത.. ഇവരാരും ഇപ്പോൾ ഇഡിയിലില്ല. എന്നാൽ അന്ന് ആരാണ് സമൺസുമായി ക്ലിഫ് ഹൗസിൽ എത്തിയത് എന്നതിന് വ്യക്തമായ തെളിവുണ്ട്. അവരുമായി ഇപ്പോഴത്തെ ഇ.ഡി. ഉദ്യോഗസ്ഥർ കൃത്യമായ ആശയ വിനിമയം നടത്തിയിരുന്നു. അവർ സമൺസ് ചോർന്ന വിവരം പൂർണമായി നിഷേധിക്കുകയാണ്. സമൻസ് ചോർന്നതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ അജൻഡയുണ്ടെന്ന്  ഉദ്യോഗസ്ഥർ  പറയുന്നു.എസ്എൻസി ലാവലിൻ കേസിൽ 2023-നുശേഷം   ഇഡി ക്ക് മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടില്ല.  അന്ന് കേസന്വേഷിച്ച ഉദ്യോഗസ്ഥരാരും ഇപ്പോൾ ഇഡിയിൽ ഇല്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് സമൻസ് അയച്ചെങ്കിലും ഇത് എന്തിനു വേണ്ടിയെന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനുമാത്രം അറിയാവുന്ന കാര്യമാണെന്നാണ് ഇപ്പോഴത്തെ ഇഡി ഉന്നതാധികൃതർ പറയുന്നത്.

 

 

‘കേസ് ആക്ടീവ്’ അല്ല എന്നതാണ് നിലവിലെ സ്ഥിതിയെന്നും പറയുന്നു. അതായത് മുഖ്യമന്ത്രിയുടെ മകന് ഒന്നും സംഭവിക്കില്ല.സിബിഐ കേസിന്റെ അടിസ്ഥാനത്തിൽ കനേഡിയൻ കമ്പനിയായ ലാവലിനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലായിരുന്നു ഇഡി അന്വേഷണം. 2020-ൽ രജിസ്റ്റർ ചെയ്ത കേസിന്റെ ഫയൽ രേഖയിൽ വൈദ്യുതി വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കെഎസ്ഇബി മുൻ ചെയർമാനുമായിരുന്ന കെ. മോഹനചന്ദ്രന്റെ പേരിലാണ് കേസ്. ചില പ്രതികൾ മരിച്ചെങ്കിലും അന്വേഷണത്തിന്റെ തുടർച്ചയ്ക്കും കുറ്റപത്രം സമർപ്പിക്കാനും അതൊന്നും തടസ്സമല്ലെന്ന് ഇഡി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. 2023 ഫെബ്രുവരി 14-നാണ് അന്നത്തെ ഇഡി അസിസ്റ്റന്റ് ഡയറക്ടർ പി.കെ. ആനന്ദ്, വിവേക് കിരണിന് സമൻസ് അയച്ചത്. ക്ലിഫ് ഹൗസ് വിലാസത്തിലല്ല താമസിക്കുന്നതെന്നും വിദേശത്താണെന്നും വ്യക്തമായിട്ടും സമൻസ് നൽകുകയായിരുന്നു.

 

ഇങ്ങനെയൊരാൾ ഈ വിലാസത്തിലില്ലെന്ന് പറഞ്ഞ് സമൻസ് മടക്കുകയായിരുന്നു. എന്നാൽ സമൺസിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രിയുടെ വസതിയിലെ ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് ഇ  ഡി അധിക്യതർ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് എസ്എൻസി ലാവലിനും വൈദ്യുതിക്കരാറിന്റെ ധാരണാപത്രത്തിൽ സാക്ഷിയായി ഒപ്പിട്ട വിദേശമലയാളി വ്യവസായി ദിലീപ് രാഹുലനും ഇഡി സമൻസ് അയച്ചതായാണ് സൂചന. ഈ സമൻസും കൈപ്പറ്റിയിട്ടില്ല. ദിലീപ് രാഹുലനെ ചോദ്യം ചെയ്യാൻ ഇന്റർപോളിന്റെ സഹായം തേടിയതായി കോടതിയെ സിബിഐ അറിയിച്ചിരുന്നു. പിന്നീട് ഇതിൽ തുടർനടപടികളൊന്നും ഉണ്ടായില്ല. ഇഡിയും ദിലീപ് രാഹുലനെതിരേ ഇന്റർപോളിന്റെ ബ്ലൂകോർണർ നോട്ടീസിന് നടപടി തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല.

 

സിബിഐ കേസിൽ പ്രതിയല്ലാത്ത ദിലീപ് രാഹുലനെതിരേ എങ്ങനെയാണ് ഇന്റർപോളിനെ സമീപിക്കുക എന്നതിലും വ്യക്തതയില്ല.2023 ൽ സമൺസിന്റെ ചിത്രം എടുത്തവർ ഇപ്പോൾ പുറത്തുവിടാനുള്ള സാധ്യതയാണ്  കാണുന്നത്. മനോരമയിൽ ഈ വാർത്ത അച്ചടിച്ച ലേഖകൻ മിഥുൻ  കുര്യാക്കോസ് ദീർഘകാലം മനോരമയുടെ ഡൽഹി ലേഖകനായിരുന്നു. അതിനാൽ ലേഖകന് വിവരം കിട്ടിയത് ഡൽഹിയിൽ നിന്നാണെന്ന് മുഖ്യമന്ത്രി കരുതി. എന്നാൽ ഡൽഹിഇ.ഡി. ഓഫീസിൽ ഇതു സംബന്ധിച്ച രേഖകൾ ലഭ്യമല്ലെന്ന് മനസിലാക്കിയതോടെ മുഖ്യമന്ത്രി ഞെട്ടി.സമൺസിന്റെ വിവരങ്ങൾ മുഖ്യമന്ത്രിക്ക് കൃത്യമായി അറിയാം. മുഖ്യമന്ത്രിയുടെ ഓഫീസിലോ വീട്ടിലോ എത്തുന്ന ഒരു സമൺസിന്റെ ചിത്രം തീർച്ചയായും ബന്ധപ്പെട്ടവർ എടുത്തുകാണും.മുഖ്യമന്ത്രിയുടെ വസതിയിൽ  ഒരു സമൺസ് നൽകുമ്പോൾ അതിന്റെ കോപ്പി ബന്ധപ്പെട്ടവർക്ക് എടുക്കാൻ ഇ.ഡി. ഉദ്യോഗസ്ഥർ തടസം നിൽക്കുമെന്ന് കരുതാൻ വയ്യ.

 

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചത് എസ്എന്‍സി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ടാണെന്ന വിവരങ്ങള്‍ വൈകിയാണ് പുറത്ത് വന്നത്. നേരത്തെ, ഈ സമന്‍സ് ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടാണ് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നുവെങ്കിലും, ലാവ്‌ലിൻ കേസിലാണ് സമന്‍സ് അയച്ചതെന്ന് ഇ.ഡി. വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ലാവ്‌ലിൻ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലന്‍ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിനായി പണം നല്‍കി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇ.ഡി. സമന്‍സ് അയച്ചത്. ലാവ്‌ലിനില്‍ നിന്ന് വിദ്യാഭ്യാസത്തിനായി പണം ഈടാക്കി എന്നതാണ് ഈ സമന്‍സില്‍ പ്രധാനമായും പറയുന്നത്. 2023 ഫെബ്രുവരി 14-ന് രാവിലെ 10:30-ന് ഇ.ഡി.യുടെ കൊച്ചി ഓഫീസില്‍ വിവേക് കിരണ്‍ ഹാജരാകണം എന്നായിരുന്നു ഇ.ഡി. സമന്‍സിലെ ആവശ്യം.

 

എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ ഇ.ഡി. വ്യക്തമാക്കുന്നത്. 2020-ല്‍ ആണ് എസ്എന്‍സി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് ഇ.ഡി, ഇ.സി.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം  പ്രകാരമാണ് നടപടിയെടുത്തത്. ലാവ്‌ലിൻ കമ്പനിയുടെ മുന്‍ ഡയറക്ടറായിരുന്നു ദിലീപ് രാഹുലന്‍. ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പണം നല്‍കിക്കൊണ്ട് തന്റെയും സ്ഥാപനത്തിന്റെയും ഇംഗിതത്തിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യിപ്പിക്കുക എന്നതായിരുന്നു ദിലീപ് രാഹുലിന്റെ നയം എന്ന് മറ്റുചിലരുടെ മൊഴിയുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു. ദിലീപ് രാഹുലന്‍ ഈ രീതിയില്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയന് 1995-ല്‍ വലിയ തുക നല്‍കി. അതിനുശേഷം 1996-ല്‍  പിണറായി വിജയന് വലിയ തുകകള്‍ നല്‍കി.

 

ഏറ്റവും പ്രധാനമായി, ദിലീപ് രാഹുലന്‍ പിണറായി വിജയന്റെ മകന്റെ യു കെയിലെ വിദ്യാഭ്യാസത്തിനായി വലിയ തുക ചെലവഴിച്ചു എന്ന ഒരു മൊഴിയും ഇ.സി.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയിലെ വിവരങ്ങള്‍ ക്രോസ് ചെക്ക് ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശേഖരിക്കുന്നതിനും വേണ്ടിയായിരുന്നു വിവേക് കിരണിന് ഇഡി സമന്‍സ് അയച്ചത്. എന്നാല്‍ ഈ സമന്‍സില്‍ പിന്നീട് തുടര്‍ നടപടികള്‍ ഉണ്ടായില്ല. സമന്‍സ് അനുസരിച്ച് ഇ.ഡി. ഓഫീസില്‍ വിവേക് കിരണ്‍ ഹാജരായില്ല എന്നാണ് വിവരം. ഈ സമന്‍സിന്റെ ഭാഗമായി ഹാജരാകുകയോ മറ്റ് നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ല. സമന്‍സ് അയച്ച് ഏകദേശം രണ്ടു വര്‍ഷം പിന്നിടുമ്പോഴും ഈ കേസില്‍ പിന്നീട് കാര്യമായ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. ആദ്യം അയച്ച നോട്ടീസ് കൈപ്പറ്റിയില്ല, അത് മടങ്ങി എന്നും വിവരമുണ്ട്.

ഒന്നിലധികം തവണ നോട്ടീസ് നല്‍കി പല കേസുകളിലും ഇ.ഡി. ഇടപെടാറുണ്ടെങ്കിലും, ഈ വിഷയത്തില്‍ എന്തുകൊണ്ട് ഒരു നോട്ടീസില്‍ അന്വേഷണം അവസാനിപ്പിച്ചു എന്നതിന് ഇ.ഡി. വൃത്തങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. എസ്എന്‍സി ലാവ്‌ലിൻ കേസ് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്തത് 2007-ലാണ്. 2009-ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കിയാണ് കുറ്റപത്രം നല്‍കിയത്. എന്നാല്‍, പിണറായി വിജയന്‍ വിടുതല്‍ ഹര്‍ജിയിലൂടെ കുറ്റവിമുക്തനാക്കപ്പെട്ടു. ഈ വിധി ഹൈക്കോടതിയും അംഗീകരിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സി.ബി.ഐ. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. സി.ബി.ഐയുടെ നടപടികള്‍ക്ക് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 2020-ല്‍ ഇ.ഡി. ലാവ്ലിന്‍ കേസില്‍ ഇ.സി.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

 

ലാവലിന്‍ ഇടനിലക്കാരന്‍ ദിലീപ് രാഹുലന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണം ബിജെപി ഉയർത്തിയിരുന്നു. യുഎഇ ഭരണാധികാരിയുടെ കേരള സന്ദര്‍ശനത്തില്‍ ദിലീപ് രാഹുലന്‍ അതിഥിയായിരുന്നു. 21 മില്യണ്‍ ദിര്‍ഹത്തിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട കാലയളവിലാണ് ദുബായ് ഭരണാധികാരിക്കൊപ്പം ദിലീപ് രാഹുലന്‍ കേരളത്തിലെത്തിയതെന്നത് ഏറെ ഗൗരവകരമാണെന്നും എം.ടി. രമേശ്. പസഫിക് കണ്‍ട്രോള്‍ എന്ന ടെക്നോളജി സ്ഥാപനത്തിന്റെ ഉടമയും കൊച്ചി സ്വദേശിയുമാണ് ദിലീപ് രാഹുലന്‍.ലാവലിന്‍ ഇടപാടില്‍ ഇടനിലക്കാരനായിരുന്നു ദിലീപ് രാഹുലനുമായി പിണറായിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന് ദിലീപിന്റെ തന്നെ കമ്പനിയുടെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ശ്രീനിവാസന്‍ നരംസിഹന്‍ മാസങ്ങള്‍ക്കു മുന്‍പ് വ്യക്തമാക്കിയിരുന്നു.

 

  ഓണ്‍ലൈനായി ദുബായിലെ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശ്രീനിവാസന്റെ ആരോപണം. പിണറായിയുടെ മകന് ലണ്ടനില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തത് ദിലീപാണെന്നും ഇതിന് വ്യക്തമായ തെളിവ് ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ദിലീപ് രാഹുലന്‍ പിടിക്കപ്പെട്ടാല്‍ പലരും കുടുങ്ങും.  ദിലീപ് രാഹുലന്റെ പസഫിക് കണ്‍ട്രോള്‍ സിസ്റ്റംസ് എന്ന കമ്പനിയില്‍, മാനേജരായും പിന്നീട്,  ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായും ശ്രീനിവാസന്‍ ജോലി ചെയ്തിരുന്നു. 2016 വര്‍ഷത്തില്‍ ദിലീപ് രാഹുല്‍ വിവിധ ബാങ്കുകളില്‍ നിന്ന് വായ്‌പ എടുത്ത് മുങ്ങിയെന്നാണ് കേസ്. ഇപ്രകാരം, ഈജ്പിറ്റ് കേന്ദ്രമായ ഒരു ബാങ്കിന്റെ വിധി യുഎഇയില്‍ വരാനിരിക്കെയാണ് ഇപ്പോഴത്തെ പുതിയ വിവാദം.

 

ദിലീപ് രാഹുലന് എതിരെ ഇപ്രകാരം 37 മില്യണ്‍ ദിര്‍ഹത്തിന്റെ ( ഏകദേശം 74 കോടി രൂപ ) ബാങ്ക് തട്ടിപ്പ് കേസിലാണ് ഈ വിധി യുഎഇയില്‍ വരാനിരിക്കുന്നത്.ഇതാണ് ഇ.ഡി. നോട്ടീസിന്റെ കഥ. വിവേക് വരുന്ന വിവരം ദേവസ്വം ബോർഡിൽ നിന്നും ചോർന്നിട്ടിലെങ്കിൽ തീർച്ചയായും അത് ചോർത്തിരിക്കുക ചീഫ് മിനിസ്റ്റേഴ്സ് ഓഫീസിൽ നിന്നായിരിക്കും. നാളെ സവാക്കൾ ഇതിനും കാപ്സ്യൂളുമായി രംഗത്തെത്തും.മുഖ്യമന്ത്രിയുടെ ഭാര്യയും മകളും തഞ്ചാവൂരിൽ ദർശനം നടത്തുന്നതും ചോർന്നിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (25 minutes ago)

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (1 hour ago)

സിപ്രിയുടെ വെളിപ്പെടുത്തൽ പാകിസ്താനെ ഞെട്ടിച്ചു: കണ്ണുതള്ളി പാക് ഭരണകൂടം... മുച്ചൂടും നശിക്കും  (1 hour ago)

കേരളത്തിൽ മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്...  (1 hour ago)

വെള്ളാപ്പള്ളി നടേശൻ ഇനി വി ഡി എസിന് മുന്നിൽ മുട്ടിലിഴയും! സുധീരന്റെ പണി ഏറ്റു!  (1 hour ago)

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി  (1 hour ago)

തൃശൂരിൽ മിന്നൽ ചുഴലി.... അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി, മിന്നൽ ചുഴലിയിൽ നിന്നും കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി  (1 hour ago)

ആഗോള വിതരണ പ്രതിസന്ധിക്കിടയിലും തടസ്സമില്ലാതെ എച്ച്പിസിഎല്ലിൻ്റെ എൽപിജി വിതരണം  (2 hours ago)

സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം...സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് അടച്ചു...  (2 hours ago)

  ഇന്ത്യന്‍ ഓഹരി വിപണിയിൽ ഉണർവ്..... നിഫ്റ്റി 109 പോയിന്റ് നേട്ടത്തോടെ വ്യാപാരം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വ​ർണവിലയിൽ വർദ്ധനവ്.... പവന് 1080 രൂപയുടെ വർദ്ധനവ്  (3 hours ago)

നീറ്റ് യു.ജി. പുനഃപരീക്ഷ... വൻ സുരക്ഷാസന്നാഹങ്ങൾ  (3 hours ago)

ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തി  (3 hours ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് കാലവർഷം കനക്കുന്നു  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം... ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി  (4 hours ago)

Malayali Vartha Recommends