Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

ജനങ്ങളില്‍ ഭീതി നിറച്ച് തൃശൂര്‍-കുന്നംകുളം പാതയില്‍ ചുട്ടെരിച്ച് ശരീരഭാഗങ്ങള്‍ വേര്‍പ്പെട്ട് ചിതറക്കിടക്കുന്ന നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം സ്ത്രീയുടേത് ! ശരീര ഭാഗങ്ങൾ കത്തിച്ചത് പഞ്ചസാര ഉപയോഗിച്ച്‌...

19 FEBRUARY 2018 12:32 PM IST
മലയാളി വാര്‍ത്ത

തൃശൂര്‍ ഹൈവേയ്ക്കു സമീപം ചുണ്ടല്‍ പാടത്തു കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇത് സ്ത്രീയുടെ മൃതദേഹം എന്നാണ് സൂചന. അറുത്തുമാറ്റിയ ശരീരഭാഗങ്ങള്‍ രണ്ടിടത്തു നിന്നായിട്ടാണു കണ്ടെത്തിയത്. രണ്ടുകാല് ഒരിടത്തും അരയ്ക്കു മുകളിലേയ്ക്കുള്ള ഭാഗം മറ്റൊരിടത്തുമായിരുന്നു. വയറിന്റെ ഭാഗവും തുടകളും കണ്ടെത്താനായിട്ടില്ല.

ആളൊഴിഞ്ഞ ഭാഗത്ത് ആടിനെ തീറ്റിക്കാന്‍ എത്തിയവരാണു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹമാണോ ഇതെന്ന് പോലീസിന് സംശയമുണ്ട്. പഞ്ചസാര ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചത് എന്ന സംശയവും പോലീസിനുണ്ട്. ചില ഭാഗങ്ങള്‍ പൂര്‍ണമായും ചുരുങ്ങിപ്പോയിട്ടുണ്ട്. രണ്ട് ഭാഗങ്ങളിലായിട്ടാണ് മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചത്. അവശിഷ്ടങ്ങള്‍ നായ്ക്കള്‍ കടിച്ചുവലിച്ചതിന്റെ ലക്ഷണമുണ്ട്.

കത്തിക്കാന്‍ ഉപയോഗിച്ച പാത്രത്തിന്റെ അടുപ്പ് കണ്ടെത്തിയിരുന്നു. തുണിയുടെ അവശിഷ്ടവും ലഭിച്ചിട്ടുണ്ട്. തുണി ഉപയോഗിച്ച് അടുപ്പില്‍ നിന്ന് തീയെടുത്ത് മൃതദേഹം കത്തിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ചൂണ്ടലിലെയും കീച്ചേരിയിലേയും ഇതര സംസ്ഥാനത്തൊഴിലാളികളുടെ ക്യാംപുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ചൂണ്ടല്‍ പാടത്ത് ഒരാഴ്ച മുമ്പ് കൊയ്ത്ത് നടന്നിരുന്നു. സംസ്ഥാന പാതയിലെ പെട്രോള്‍ പമ്പിലെയും ഹോട്ടലിലെയും സിസിടിവി ക്യാമറകള്‍ പരിശോധിക്കും. സംസ്ഥാന പാതയില്‍ നിന്ന് ഏകദേശം 150 മീറ്റര്‍ അകലെയായിരുന്നു മൃതദേഹ അവശിഷ്ടങ്ങള്‍. കുന്നംകുളം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാണാതായവരുടെ പരാതി ഇതുവരെ ലഭിച്ചിട്ടില്ല. മറ്റെവിടെയെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

മൃതദേഹം കിടന്നിരുന്ന സ്ഥലത്തേക്ക് അക്രമികള്‍ എങ്ങനെയാണ് എത്തിയതെന്നാണ് പോലീസ് പരിശോധിക്കുന്നത്. വാഹനം വന്നതിന്റെ അടയാളങ്ങള്‍ ഇല്ല. സിസിടിവി ക്യാമറകള്‍ പരിശോധിച്ചാല്‍ തുമ്പുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് വയസ്സുകാരിയുടെ ആറാം വിരലിന് പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവത്തില്‍ ഡോ ബിജോണ്‍ ജോണ്‍സണെ മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്തു  (39 minutes ago)

സംസ്ഥാനത്ത് കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി...  (1 hour ago)

വെള്ളക്കെട്ട് പരിഹരിക്കാൻ സക്ഷൻ കം ജെറ്റിംഗ് മെഷീൻ തിരുവനന്തപുരത്തേക്കും... തോടുകള്‍ വൃത്തിയാക്കുന്ന സ്ലിറ്റ് പുഷറും സ്ലോട്ട് ട്രാപ്പറും ഉടനെത്തും  (1 hour ago)

ആരോ​ഗ്യ രം​ഗം കുത്തഴിഞ്ഞു, സർക്കാർ നോക്കുകുത്തി: രമേശ് ചെന്നിത്തല  (1 hour ago)

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം: വനിതാ കമ്മിഷന്‍... പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ലഭ്യമാക്കണം  (1 hour ago)

വനത്തില്‍ വീണ്ടും യൂക്കാലിപ്റ്റസ് വച്ചു പിടിപ്പിക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല  (1 hour ago)

ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പ്: മന്ത്രി ഡോ. ബിന്ദു  (1 hour ago)

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി  (1 hour ago)

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും: മന്ത്രി വി ശിവൻകുട്ടി  (1 hour ago)

മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ രോഗികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം രോഗം വരാതിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക  (1 hour ago)

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ  (1 hour ago)

തെക്കൻ തീരദേശ തമിഴ് നാടിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു  (2 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു  (2 hours ago)

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം: മന്ത്രി വീണാ ജോർജ്  (2 hours ago)

അതിതീവ്ര മഴ സാധ്യത: മൂന്നു ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട്! എട്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്  (2 hours ago)

Malayali Vartha Recommends