നഴ്‌സിംഗ് പഠിക്കാൻ കോയമ്പത്തൂരിൽ പോയി; ഫേസ്ബുക്കിൽ പരിചയപ്പെട്ട ചുള്ളനുമായി പ്രണയവും: കിടക്ക പങ്കിടൽ വരെ കാര്യങ്ങളെത്തിയപ്പോഴാണ് കാമുകന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞത്...പിന്നെ സംഭവിച്ചതൊക്കെ ഒന്നൊന്നര പുകിലായിരുന്നു...

തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയുമായുള്ള യുവാവിന്റെ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങള്‍ വാട്സ്ആപ്പിൽ പ്രചരിപ്പിച്ച പെൺകുട്ടിയുടെ മുൻ കാമുകനായ തമിഴ്നാട് സ്വദേശിയെ പോലീസ് കണ്ടെത്തി. നീലഗിരി സ്വദേശി മുകിലന്‍ സെല്‍വകുമാറിനെ (24) പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് സംഭവം.
പെണ്‍കുട്ടി കോയമ്പത്തൂരില്‍ നെഴ്സിംഗിനു പഠിക്കുമ്പോഴാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മുകിലനുമായി പ്രണയത്തിലാകുന്നത്. ഇയാള്‍ കോയമ്പത്തൂരിലെ ലക്ഷമി മെറ്റല്‍സ് ജീവനക്കാരനായിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ വാടക വീട്ടിലും ഹോട്ടല്‍ മുറിയിലും എത്തിച്ച് പീഢിപ്പിക്കുകയും പെണ്‍കുട്ടി അറിയാതെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തു.
മുകിലന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ പെണ്‍കുട്ടി ക്രമേണ ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചു. മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതോടെ മുകിലന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനിരുന്ന യുവാവിന് ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങള്‍ വാട്സാപ്പില്‍ അയച്ചു കൊടുക്കുകയായിരുന്നു. പിന്നീട് മറ്റു പലര്‍ക്കും ദൃശ്യങ്ങള്‍ അയച്ചു കൊടുത്തു. ഇതിനായി ഇയാള്‍ പ്രത്യേക വാട്സാപ്പ് അക്കൗണ്ട് എടുക്കുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ നമ്പരിലേക്കും അവിടെ നിന്നും മുകിലനിലേക്കും അന്വേഷണം എത്തിയതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. കോയമ്പത്തൂരിലെ പെരിനായ്ക്കന്‍ പാളയത്തു നിന്നും അറസ്റ്റു ചെയ്ത ഇയാളെ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ജഡ് ചെയ്തു.
https://www.facebook.com/Malayalivartha