പ്രശസ്ത സാഹിത്യകാരനും പൗരാവകാശപ്രവര്‍ത്തകനുമായ കെ. പാനൂര്‍ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരനും പൗരാവകാശപ്രവര്‍ത്തകനുമായ കെ. പാനൂര്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത് .84 വയസായിരുന്നു.2006-ല്‍ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. വിദ്യാര്‍ത്ഥി ജീവിതകാലത്തു തന്നെ എഴുത്തിന്റെ രംഗത്ത് സജീവമായിരുന്ന കുഞ്ഞിരാമന്‍ പാനൂരാണ് കെ.പാനൂര്‍ എന്ന തൂലികാനാമം സ്വീകരിച്ചത്. കേരളത്തിലെ ആഫ്രിക്ക, ഹാ,നക്സല്‍ബാരി, കേരളത്തിലെ അമേരിക്ക എന്നിവയാണ് പ്രധാന കൃതികള്‍. കെ.പാനൂരിന്റെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.
https://www.facebook.com/Malayalivartha























