ആദ്യം വയറ്റില്‍ ആഞ്ഞ് കുത്തി, ദേഷ്യം തീരാതെ വയറ്റിലും കുത്തി, നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തി, സന്ദേശങ്ങള്‍ അയച്ചു, ശല്യം തുടര്‍ന്നാല്‍ പ്രിന്‍സിപ്പലിന് പരാതിനല്‍കുമെന്ന് അക്ഷത പറഞ്ഞു, പ്രണയാഭ്യര്‍ഥന നിരസിച്ച മലയാളിപ്പെണ്‍കുട്ടിയെ സഹപാഠി കുത്തിക്കൊന്നു

പ്രണയാഭ്യര്‍ഥന നിരസിച്ച മലയാളിപ്പെണ്‍കുട്ടിയെ സഹപാഠി കുത്തിക്കൊന്നു.ബി.എസ്സി. വിദ്യാര്‍ത്ഥിനി കെ.അക്ഷതയെയാണ് കൊല്ലപ്പെട്ടത്. യുവാവ് എസ് കാര്‍ത്തിക്ക് തടഞ്ഞ് നിര്‍ത്തി അക്ഷതയുടെ വയറ്റില്‍ കുത്തുകയായിരുന്നു. യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.
സുള്ള്യ ടൗണില്‍ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. ക്ലാസ് വിട്ട് ബസ് കയറാനായി കോളേജ് റോഡിലൂടെ പ്രധാന റോഡിലേക്ക് നടന്നുവരികയായിരുന്നു അക്ഷത. പിറകില്‍ നിന്ന് ബൈക്കില്‍ വന്ന കാര്‍ത്തിക് അക്ഷതയെ ഏഴുപ്രാവശ്യം കുത്തിയതിനുശേഷം സ്വന്തം കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
നോക്കിനിന്നവര്‍ ഇയാളെ പോലീസിന് കൈമാറി. നാട്ടുകാര്‍ അക്ഷതയെ ആദ്യം സുള്ള്യ കെ.വി.ജി.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ സ്ഥിതി ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. യാത്രയ്ക്കിടെ ജാല്‍സൂരെത്തുമ്പോഴേക്കും മരിച്ചു. വയറിനും നെഞ്ചിനും മൂന്നുവീതവും കഴുത്തിന് ഒരു ശക്തമായി കുത്തേറ്റു.
പ്രധാന റോഡിലേക്ക് കോളേജില്‍നിന്ന് ഒന്നര കിലോമീറ്ററോളം ദൂരമുണ്ട്. ക്ലാസ് വിട്ട് പകുതിദൂരം പിന്നിട്ട് അക്ഷത സെന്നകേശവക്ഷേത്രത്തിനുസമീപം റോട്ടറി സ്‌കൂളിനും ബി.എസ്.എന്‍.എല്‍. ഓഫീസിനും മുന്നിലെത്തിയപ്പോഴാണ് കാര്‍ത്തിക് ആക്രമിച്ചത്. എപ്പോഴും തിരക്കുള്ള റോഡാണിത്.
നിരന്തരമായി പെണ്‍കുട്ടിയ്ക്ക് ഫോണില്‍ സന്ദേശങ്ങള്‍ അയച്ചും വിളിച്ചും കാര്‍ത്തിക് ശല്യപ്പെടുത്തിയിരുന്നു. ശല്യം തുടര്‍ന്നാല്‍ പ്രിന്‍സിപ്പലിന് പരാതിനല്‍കുമെന്ന് പെണ്‍കുട്ടി പറയുകയും ചെയ്തു. ഇതില്‍ പ്രകോപിതനായാണ് കൊല നടത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി. എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കാതെ എസ്.കാര്‍ത്തിക് ബി.എസ് സിക്ക് ചേരുകയായിരുന്നു. അക്ഷതയുടെ ഏകസഹോദരി അനുഷ.
https://www.facebook.com/Malayalivartha