കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കാന്‍ സ്വകാര്യ ബസ് ലോബിയുടെ ശ്രമം; കെഎസ്ആര്‍ടിസിക്കുള്ള ബാങ്ക് കണ്‍സോര്‍ഷ്യം വായ്പയാണ് അട്ടിമറിക്കാന്‍ ശ്രമിച്ചത്; പരാതിക്കാരന്‍ കൊല്ലത്തെ സ്വകാര്യ ബസുടമയുടെ ബന്ധു

കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കാന്‍ സ്വകാര്യ ബസ് ലോബിയുടെ ശ്രമം. കണ്‍സോഷ്യത്തില്‍ ഉള്‍പ്പെട്ട പ്രമുഖ ബാങ്കുകള്‍ക്ക് പരാതി നല്‍കി സ്വകാര്യ ബസ് ലോബി. കണ്‍സോഷ്യസ്യത്തില്‍ നിന്നും പിന്‍മാറണമെന്ന് സ്വകാര്യ ബസ് ലോബി പരാതിയില്‍ ആവശ്യപ്പെടുന്നത്.
3000 കോടിയുടെ വായ്പയാണ് ബാങ്കുകള്‍ നല്‍കുന്നത്. പരാതിക്കു പിന്നില്‍ സ്വകാര്യ ബസുടമയെന്ന് എംഡി.എ.ഹേമചന്ദ്രന്‍ ആരോപിച്ചു. പരാതിക്കാരന്‍ കൊല്ലത്തെ സ്വകാര്യ ബസുടമയുടെ ബന്ധുവെന്ന് എംഡിയുടെ റിപ്പോര്‍ട്ട്. അട്ടിമറിയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് ഹേമചന്ദ്രന്റെ കത്ത് പരാതിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
https://www.facebook.com/Malayalivartha























