കഞ്ചാവ് മാഫിയ മഞ്ചേശ്വരത്ത് മൂന്ന് യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

മഞ്ചേശ്വരത്ത് ബൈക്കിലെത്തിയ അഞ്ചംഗ സംഘത്തിന്റെ വെട്ടേറ്റ് മൂന്നു യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. ഹൊസങ്കടി ടൗണില്‍ ജൂസ് കട നടത്തുന്ന നസീര്‍ (37), പൊസോട്ടെ ആതിഫ് (20), ഗാന്ധിനഗറിലെ മുഹമ്മദ് അഷ്‌റഫ് (33) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മൂവരെയും മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു്. ചൊവ്വാഴ്ച രാത്രി 11മണിയോടെ ഹൊസങ്കടിയിലാണ് സംഭവം.
നസീറിന്റെ കടയിലെ ജോലിക്കാരനാണ് ആസിഫ്. കട അടക്കാനുള്ള ഒരുക്കത്തിനിടെ മാരകായുധങ്ങളുമായി രണ്ടു ബൈക്കുകളിലെത്തിയ സംഘം കട അടിച്ചുതകര്‍ക്കുകയും നസീറിനെയും ആസിഫിനെയും അക്രമിക്കുകയും ചെയ്തു. അക്രമത്തില്‍ ഇരുവര്‍ക്കും കഴുത്തിന് വെട്ടേറ്റു. ഇതിനിടെ കടയിലെത്തിയ അഷ്‌റഫിനെയും അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശബ്ദംകേട്ടെത്തിയ പരിസരവാസികളാണ് മൂവരെയും ആസ്പത്രിയിലെത്തിച്ചത്. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷിക്കുന്നു. കഞ്ചാവ് മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha























