ഷുഹൈബ് വധം: പാര്‍ട്ടി സഹായിക്കുമെന്നും ഡമ്മിപ്രതികളെ ഇറക്കാമെന്നും ഉറപ്പ് നല്‍കിയെന്ന് ആകാശ് തില്ലങ്കേരിയുടെ മൊഴി

പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയതെന്ന് ആകാശ് തില്ലങ്കേരിയുടെ മൊഴി. പാര്‍ട്ടി സഹായിക്കുമെന്നും ഡമ്മിപ്രതികളെ ഇറക്കാമെന്നും ഉറപ്പ് നല്‍കി. പ്രാദേശി ഡിവൈഎഫ്‌ഐ നേതൃത്വമാണ് ക്വട്ടേഷന്‍ നല്‍കിയത്. പ്രതികളെ നല്‍കായില്‍ പൊലീസ് കൂടുതല്‍ അന്വേഷിക്കില്ലെന്നും ഭരണമുണ്ടെന്നും പാര്‍ട്ടി സഹിയിക്കുമെന്നും പറഞ്ഞിരുന്നു. അടിച്ചാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ കൊല്ലണമെന്ന് വാശിപിടിച്ചു. എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ.എസ്.യു- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷത്തില്‍ പ്രാദേശിക സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഇടപെട്ടു. ഇവര്‍ സമീപത്തെ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു. മുടക്കോഴിയിലെ സി.പി.എം നേതാവിന്റെ മകന്റെ ബന്ധു ഉള്‍പ്പെട്ട സി.ഐ.ടി.യു സംഘം ഇത് കഴിഞ്ഞ് മടങ്ങുമ്പോള്‍ ഷുഹൈബിന്റെ നേതൃത്വത്തില്‍ തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സി.ഐ.ടി.യുക്കാര്‍ പരാജയപ്പെട്ടു. അവര്‍ വന്ന വാഹനങ്ങളും തകര്‍ത്തു. ഇത് സി.പി.എം പ്രാദേശിക നേതൃത്വത്തിന് നാണക്കേടായെന്നും തുടര്‍ന്നാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നും മൊഴിയില്‍ പറയുന്നു. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ല, അതിനാലാണ് കാലിന് വെട്ടിയത്. സംഭവത്തിന് ശേഷം രണ്ട് വാഹനങ്ങളിലായി വീടുകളിലേക്ക് പോയി. ഷുഹൈബ് മരണപ്പെട്ടതോടെ ഒളിവില്‍ പോവുകയായിരുന്നു.
https://www.facebook.com/Malayalivartha























