കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2016 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സമഗ്രസംഭാവനയക്കുള്ള പുരസ്കാരം ഇയ്യങ്കോട് ശ്രീധരന്‍, സിആര്‍ ഓമനക്കുട്ടന്‍, ലളിതാ ലെനിന്‍, ജോസ് പുന്നാപറമ്പിൽ, പികെ പാറക്കടവ്, പുയപ്പിള്ളി തങ്കപ്പന്‍ എന്നിവര്‍ക്ക് ലഭിച്ചു. മുപ്പതിനായിരം രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം.
നോവല്‍ വിഭാഗത്തില്‍ ടി ഡി രാമകൃഷ്ണന്‍ (സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി), കഥ - എസ് ഹരീഷ് (ആദം), കവിത - സാവിത്രി രാജീവന്‍ (അമ്മയെ കുളിപ്പിക്കുമ്പോൾ), നാടകം- ഡോ. സാംകുട്ടി പട്ടംകരി (ലല്ല) എന്നിവരും അവാഡിന് അർഹരായി.
മറ്റ് അവാര്‍ഡ് ജേതാക്കള്‍
സാഹിത്യ വിമര്‍ശനം - എസ് സുധീഷ് (ആശാന്‍ കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം)
വൈജ്ഞാനിക സാഹിത്യം - ഫാ. വി പി ജോസഫ് വലിയവീട്ടില്‍ (ചവിട്ടുനാടക വിജ്ഞാനകോശം)
ജീവചരിത്രം/ ആത്മകഥ - ഡോ. ചന്തവിള മുരളി (എ കെ ജി ഒരു സമഗ്ര ജീവചരിത്രം)
യാത്രാവിവരണം- ഡോ. ഹരികൃഷ്ണന്‍ (നൈല്‍ വഴികള്‍)
വിവര്‍ത്തനം - സി എം രാജന്‍ ( പ്രണയവും മൂലധനവും)
ഹാസ്യസാഹിത്യം - മുരളി തുമ്മാരുകുടി ( ചില നാട്ടുകാര്യങ്ങള്‍)
ബാലസാഹിത്യം: കെടി ബാബുരാജ് ( സാമൂഹ്യപാഠം)
https://www.facebook.com/Malayalivartha























