ഷുഹൈബ് വധത്തിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും; ക്വട്ടേഷന്‍ കൊടുക്കുന്ന പണി പാര്‍ട്ടിക്കില്ലെന്നും കോടിയേരി

ഷുഹൈബ് വധത്തിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ ശക്തമായ നടപടിയെടുമെന്നും കുറ്റക്കാര്‍ ആരായാലും അവരെ സംരക്ഷിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമാധാന യോഗത്തില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ് നേതാക്കളുടെ നടപടി സമാധാനം ആഗ്രഹിക്കുന്നവര്‍ക്കുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ക്വട്ടേഷന്‍ കൊടുക്കുന്ന പണി പാര്‍ട്ടിക്കില്ല. ഷുഹൈബ് വധം സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അന്വേഷിക്കുമെന്നും കോടിയേരി വ്യക്തമാക്കി. പ്രതിപക്ഷനേതാവുമായി ആലോചിച്ചാണ് ഇന്ന് സമാധാനയോഗം വിളിച്ചത്. കോൺഗ്രസ്സ് നേതാക്കള്‍ക്കിടയിലുള്ള ഗ്രൂപ്പ് തര്‍ക്കമാണ് യോഗം ബഹിഷ്കരിക്കാന്‍ കാരണമായതെന്നും കോടിയേരി ആരോപിച്ചു.
https://www.facebook.com/Malayalivartha























