സൗഹൃദം നടിച്ച് സഹപ്രവര്‍ത്തകനെ വീട്ടില്‍ വിളിച്ചു വരുത്തി യുവതി ചെയ്തത്

സൗഹൃദം നടിച്ച് സഹപ്രവര്‍ത്തകനെ വീട്ടില്‍ വിളിച്ചു വരുത്തി യുവതി ചെയ്തത് അല്‍പ്പം കടന്നു പോയി. സഹപ്രവര്‍ത്തകനായ യുവാവിനെ യുവതി വീട്ടിലേയക്കു വിളിച്ചുവരുത്തുകയായിരുന്നു. തിങ്കാളാഴ്ച വൈകിട്ട് 6.30 ന് സഹപ്രവര്‍ത്തകനായ തിരുവല്ലം ഇടയാര്‍ സ്വദേശിയായ യുവാവ് വീട്ടില്‍ എത്തുകയായിരുന്നു.
കോവളത്തെ ഒരു സ്വകാര്യ ഹോട്ടലിലെ ജീവനക്കാരായിരുന്നു ഇരുവരും. ഇയാള്‍ ഭര്‍ത്താവില്ലാത്ത സമയത്താണു യുവതിയുടെ വീട്ടില്‍ എത്തിയത് എന്നു പറയുന്നു. യുവാവ് എത്തി അല്‍പ്പസമയത്തികം യുവതി അടുക്കളയില്‍ നിന്നു മുളകുപൊടി എടുത്തു യുവാവിന്റെ മുഖത്തു വിതറുകയും തിളച്ച വെള്ളം ശരീരത്തില്‍ ഒഴിക്കുകയുമായിരുന്നു.
അപ്രതീക്ഷിതമായി ശരീരത്തില്‍ തിളച്ചവെള്ളം വീണ യുവാവ് അവിടെ നിന്നു ഹോട്ടലില്‍ തിരിച്ചെത്തി. തുടര്‍ന്നു ഹോട്ടലില്‍ സൂക്ഷിച്ചു വച്ചിരുന്ന ഐസ് വാട്ടര്‍ ശരീരത്തില്‍ ഒഴിച്ചു. ഇതിനെ തുടര്‍ന്നു വേദന സഹിക്കാന്‍ കഴിയാതെ യുവാവു നിലവിളിച്ചപ്പോഴാണ് ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ യുവാവു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചകിത്സയിലാണ്. യുവാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതക ശ്രമത്തിനു കേസ് എടുത്തു. കോവളം സ്വദേശിയായ യുവതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സാമ്പത്തികമായ ഇടപാടുകളും വ്യക്തിപരമായ പ്രശ്‌നങ്ങളുമാണ് ഇത്തരമൊരു സംഭവത്തിന് പിന്നില്‍ എന്നു പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha























