സി.പി.എം. സംസ്ഥാനസമ്മേളനം ഇന്ന് തൃശ്ശൂരിൽ തുടങ്ങും; സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക, കൊടിമര, ദീപശിഖാ സംഗമത്തിന് ഊഷ്മള വരവേൽപ്പ്

സി.പി.എം. സംസ്ഥാനസമ്മേളനം ഇന്ന് തൃശ്ശൂരിൽ തുടങ്ങുകയാണ്. 37 വര്‍ഷത്തിനുശേഷമാണ് സി.പി.എം. സംസ്ഥാനസമ്മേളനം തൃശ്ശൂരിൽ വച്ച് നടക്കുന്നത്. നാലുദിവസത്തെ സമ്മേളനം ഇന്ന് 10-ന് റീജണല്‍ തിയേറ്ററിലെ വി.വി. ദക്ഷിണാമൂര്‍ത്തി നഗറില്‍ പാര്‍ട്ടി സ്ഥാപകനേതാവ് വി.എസ്. അച്യുതാനന്ദൻ പതാക ഉയർത്തും. പ്രതിനിധിസമ്മേളനം 10.30-ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. 25-ന് ഉച്ചവരെ പ്രതിനിധിസമ്മേളനം തുടരും. സംസ്ഥാനത്തെ 577 രക്തസാക്ഷികളുടെ ബലികുടീരങ്ങളില്‍നിന്നാരംഭിച്ച ദീപശിഖാപ്രയാണവും വയലാറില്‍നിന്നുള്ള കൊടിമരജാഥയും കയ്യൂരില്‍നിന്നുള്ള പതാകജാഥയും ഇന്നലെ വൈകുന്നേരത്തോടെ നഗരത്തിലെത്തി. തുടര്‍ന്ന് പൊതുസമ്മേളനം നടക്കുന്ന തേക്കിന്‍കാട് മൈതാനത്തെ കെ.കെ. മാമക്കുട്ടിനഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബേബി ജോണ്‍ ചെങ്കൊടി ഉയര്‍ത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ തെളിയിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ പിണറായി വിജയന്‍ പ്രസംഗിച്ചു. കയ്യൂരില്‍നിന്നുള്ള പതാകജാഥയ്ക്കും വയലാറില്‍നിന്നുള്ള കൊടിമരജാഥയ്ക്കും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.വി. ഗോവിന്ദനും ആനത്തലവട്ടം ആനന്ദനും നേതൃത്വം നല്‍കി. പാറശ്ശാലയില്‍നിന്നുള്ള തെക്കന്‍ ദീപശിഖാജാഥ വി. ശിവന്‍കുട്ടിയുടെയും കാസര്‍കോടുനിന്നുള്ള വടക്കന്‍ ദീപശിഖാജാഥ ടി.വി. രാജേഷ് എം.എല്‍.എ.യുടെയും നേതൃത്വത്തിലാണ് തേക്കിന്‍കാട് മൈതാനത്തെത്തിച്ചത്.
https://www.facebook.com/Malayalivartha























