സിപിഎം നരാധമ സംഘടനയാണെന്ന് കെ.സുരേന്ദ്രന്‍, ചെറുത്തുതോല്‍പ്പിക്കാന്‍ അസാമാന്യ മേധാശക്തിയുള്ള ആളുകള്‍ക്കേ സാധിക്കുകയുള്ളൂവെന്നും സുരേന്ദ്രന്‍

സിപിഎം നരാധമ സംഘടനയാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. എ.കെ.ബാലന്‍ പറഞ്ഞാല്‍ കണ്ണൂര്‍ സിപിഎം ഓഫിസിലെ അടിച്ചുതളിക്കാരന്‍ പോലും കേള്‍ക്കില്ലെന്നും ബിജെപിക്കാരെ കൊന്നുതള്ളിയപ്പോള്‍ കോണ്‍ഗ്രസുകാര്‍ ഗാലറിയിലിരുന്നു കളികാണുന്ന മൂഡിലായിരുന്നെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ കുറ്റപ്പെടുത്തി.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ വിമര്‍ശനം. സിപിഎം ഒരു നരാധമ സംഘടനയാണ്. അതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ അസാമാന്യ മേധാശക്തിയുള്ള ആളുകള്‍ക്കേ സാധിക്കുകയുള്ളൂ. അവിടെയാണു കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെടുന്നത് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ശുഹൈബിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുമെന്നും പ്രതികള്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി എ.കെ. ബാലന്‍ വ്യക്തമാക്കിയിരുന്നു. കണ്ണൂരില്‍ സമാധാനം കാത്തു സൂക്ഷിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും ബാലന്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























