കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇ കോമേഴ്‌സ് പോര്‍ട്ടല്‍ ആരംഭിച്ചു

ഓണ്‍ലൈനിലൂടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ കുടുംബശ്രീ ഗുണമേന്മയില്‍ വിട്ടുവീഴ്ച വരുത്തരുതെന്നും വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. കുടുംബശ്രീ ബസാര്‍.കോം .ഇ കോമേഴ്‌സ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇ കോമേഴ്‌സ് പോര്‍ട്ടല്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 250 സംരംഭകരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മികച്ച ഉല്‍പന്നങ്ങള്‍ മിതമായ നിരക്കില്‍ ഉത്തരവാദിത്തത്തോടെ എത്തിച്ചാല്‍ ഓണ്‍ലൈന്‍ വിപണി വിജയമാകും.
അടുത്ത ഘട്ടത്തില്‍ കൂടുതല്‍ സംരംഭകരെ ഇതിലേക്ക് കൊണ്ടുവരണം. സൂപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ കുടുംബശ്രീ വലിയ നെറ്റ്‌വര്‍ക്കായി മാറും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ചെറുകിട സംരംഭകരെ വിഴുങ്ങുന്ന കാഴ്ചയാണ്. എന്നാല്‍, ഇവര്‍ക്കു മുന്നില്‍ പ്രതിരോധത്തിന്റെ മതില്‍ തീര്‍ത്ത് കുടുംബശ്രീ മുന്നോട്ടു കുതിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
https://www.facebook.com/Malayalivartha























