ഷുഹൈബ് വധത്തില്‍ ഭാവി സമര പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ യുഡിഎഫ് നേതൃയോഗം ഇന്ന് കണ്ണൂരില്‍

കോൺഗ്രസ്സ് നേതാവ് ഷുഹൈബിനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിൽ യുഡിഎഫ് നേതൃയോഗം ഇന്ന് കണ്ണൂരില്‍. ഷുഹൈബ് വധത്തില്‍ ഭാവി സമര പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം. ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറായ സാഹചര്യത്തില്‍ കെ.സുധാകന്‍ ഇന്ന് നിരാഹാര സമരം പിന്‍വലിക്കാനാണ് സാധ്യത. കെ സുധാകരന്റെ നിരാഹാര സമരപ്പന്തലിലാണ് യുഡിഎഫിന്റെ നേതൃയോഗം ചേരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എംഎം ഹസ്സന്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.
ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ഭാവി സമരപരിപാടികള്‍ തീരുമാനിക്കാനാണ് യോഗം. കെ സുധാകരന്റെ നിരാഹാര സമരം കണ്ണൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ നാലാം ദിവസത്തിലേക്ക് പ്രവേശിച്ചു. സിപിഐഎമ്മിന്റെ ഡമ്മി പ്രതികളെയാണ് പൊലീസ് പിടികൂടിയതെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം.
ആരോപണം ശരിവെക്കും തരത്തില്‍ സിപിഐഎമ്മിനെയും പൊലീസിനെയും വെട്ടിലാക്കി ആകാശ് തില്ലങ്കേരിയുടെ മൊഴി പുറത്തുവന്നതോടെ ഇവര്‍ കൂടുതല്‍ സമ്മര്‍ദ്ധത്തിലായിരിക്കുകയാണ്. ഷുഹൈബിന്റെ കൊലപാതകത്തിന്റെ കേസ് അന്വേഷണത്തിലെ പാര്‍ട്ടിതല അവലോകനവും ഇന്ന് നടക്കും. കൂടാതെ ഷുഹൈബിന്റെ കുടുബത്തിനായുള്ള കെപിസിസി ധനസമാഹരണത്തിനും ഇന്ന് തുടക്കമാകും.
https://www.facebook.com/Malayalivartha























