തിരുവല്ലം ചുടുക്കാട് ക്ഷേത്ര ഘോഷയാത്രയ്ക്കിടെ മദ്യപസംഘം പോലീസുകാരെ വളഞ്ഞിട്ടു തല്ലി!!

തിരുവല്ലം ചുടുക്കാട് ക്ഷേത്ര ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം. ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന പൊലീസുകാരെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചു. എസ്.ഐ അടക്കം നാല് പൊലീസുകാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. തിരുവല്ലം എസ്.ഐ ശിവകമാര്‍, എസ്.എ.പി യിലെ പൊലിസുകാരായ ശ്യാം കുമാര്‍, വൈശാഖ്, ഷിബി എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാല് പേരുടെയും തലയ്ക്ക് ഏറും അടിയും കൊണ്ടുള്ള മുറിവുകളാണ് ഉള്ളതെന്ന് പറയുന്നു.
ഇവരെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈശാഖിന് തലയില്‍ നല്ല ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. എസ്.ഐ ശിവകുമാറിനു കാര്യമായ മര്‍ദ്ദനം ഏറ്റിട്ടുണ്ട്. സംഘര്‍ഷത്തിനിടെ പൊലീസുകാരനായ ഷിബിയുടെ സ്വര്‍ണ മാല ആരോ പൊട്ടിച്ച് കൊണ്ടുപോയതായി പറയുന്നു. ബുധനാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം.
ചുടുകാട് മുടിപ്പുര ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയവര്‍ ഇരു വിഭാഗങ്ങളായി പിരിഞ്ഞ് നടത്തിയ അടിപിടി തടയാനെത്തിയ പൊലീസ് കാരെയാണ് വളഞ്ഞിട്ട് ആക്രമിച്ചത്. ഇതിനിടെ പൊലീസിന് നേരെ കല്ലേറും നടന്നു. കൂടുതല്‍ പൊലീസ് എത്തിയാണ് പരിക്കുപറ്റിയ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് കനത്ത പൊലീസ് കാവലിലാണ് ഘോഷയാത്ര നടന്നത്. പൊലീസുകാരെ ആക്രമിച്ച പ്രതികളില്‍ ചിലര്‍ക്കും പരിക്ക് പറ്റിയതായാണ് വിവരം. അതിനാല്‍ സ്ഥലത്തെ ആശുപത്രികളിലും പ്രതികളുടെ വീടുകളും കേന്ദ്രീകരിച്ച് പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജയദേവിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
https://www.facebook.com/Malayalivartha























