മാനവമോചന പോരാട്ടത്തിനിടെ എതിരാളികളുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ച ധീര രക്തസാക്ഷികളുടെ ബലികുടീരങ്ങളില്‍നിന്ന് കൊണ്ടുവന്ന ദീപശിഖ സമ്മേളനനഗറില്‍ ജ്വലിച്ചപ്പോള്‍ തേക്കിന്‍കാട് മൈതാനം വികാരനിര്‍ഭരമായി... വി എസ് അച്യുതാനന്ദന്‍ രക്ത പതാക ഉയര്‍ത്തിയതോടെ ഇരുപത്തിരണ്ടാം സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി...

തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ പൊതുസമ്മേളന വേദിയിൽ സിപിഎം സംസ്ഥാന സമ്മേളനം തുടങ്ങി. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ രക്ത പതാക ഉയര്‍ത്തിയതോടെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് തുടക്കമായി.
എണ്ണമറ്റ തൊഴിലാളിസമരങ്ങളും അഴീക്കോടന്‍ രാഘവന്‍ ഉള്‍പ്പെടെയുള്ളവരുടെ രക്തസാക്ഷിത്വവും കൊണ്ട് ചുവന്ന് തുടുത്ത തൃശൂര്‍ സിപിഐ എം സംസ്ഥാന സമ്മേളനത്തിന്‍റെ ആവേശ ലഹരിയില്‍. സമ്മേളനത്തിന്‍റെ താത്കാലിക അധ്യക്ഷനായി കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെ തെരഞ്ഞെടുത്തു. ഇ പി ജയരാജന്‍ രക്തസാക്ഷി പ്രമേയവും സംസ്ഥാന സെക്രട്ടേറിയേറ്റംഗം എളമരം കരീം അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഇതോടെ ഇരുപത്തിരണ്ടാം സിപിഎം സംസ്ഥാന സമ്മേളനത്തിനാണ് തൃശൂരില്‍ തുടക്കമായത്. രാവിലെ വി.എസ് അച്യുതാനന്ദന്‍ സമ്മേളന വേദിക്ക് പുറത്ത് പതാക ഉയര്‍ത്തി. ഇടതുപക്ഷ സര്‍ക്കാറിനെ തകര്‍ക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ശ്രമങ്ങള്‍ നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാവിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 567 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ തന്നെ പരാമര്‍ശമുണ്ടാകുമെന്ന് നേരത്തെ സീതാറാം യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലും കണ്ണൂര്‍ കൊലപാതകവും കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരായ സാമ്പത്തിക ആരോപണങ്ങളുമെല്ലാം സമ്മേളനത്തില്‍ ചര്‍ച്ചയാകും. ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ തെളിയിച്ചു. തേക്കിന്‍കാട് മൈതാനത്ത് സ്വാഗതസംഘം ചെയര്‍മാന്‍ ബേബി ജോണ്‍ പതാക ഉയര്‍ത്തി.
https://www.facebook.com/Malayalivartha























