Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ആർത്തവത്തെകുറിച്ചെഴുതിയ നവമിയുടെ അനിയത്തിക്കുനേരെയും ആർ.എസ്.എസ്കാരുടെ കയ്യാങ്കളി

22 FEBRUARY 2018 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്

മലയാളകവി കുരീപ്പുഴ ശ്രീകുമാറിനുപിന്നാലെ ആർ.എസ്.എസ്കാരുടെ ആക്രമണത്തിന് ഇരയായിരിക്കുകയാണ് ആര്‍ത്തവത്തേക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ച ബാലസംഘം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് നവമി രാമചന്ദ്രൻ. നവമിയുടെ അനിയത്തിക്ക് നേരെ ആർ.എസ്.എസ്കാരുടെ ഭീഷണിയുണ്ടായിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം രാവിലെ പാല് മേടിക്കാൻ അടുത്ത വീട്ടിൽ പോയ അനിയത്തി ലക്ഷ്മിയെ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ വന്നു മുഖം മറച്ച ആരോ ഇടിച്ചിട്ടു പോയി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങളുടെ തുടർച്ചയായി കൂട്ടി വായിച്ചാൽ ഇതിനു പിന്നിൽ ആർ എസ് എസ് ആണെന്നതിൽ സംശയമില്ലെന്നാണ് നവമി പറയുന്നത്. ഇതുപോലുള്ള ആക്രമണം കൊണ്ട് ഭയപ്പെടുത്തി പുരയ്ക്കുള്ളിൽ തളച്ചിടാമെന്നു ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതു വെറുതെയാണെന്നും നവമി പറഞ്ഞു. 'നിങ്ങൾ നിങ്ങളുടെ ആക്രമണം തുടർന്നോളൂ, പക്ഷെ അതു കണ്ട് പേടിക്കുമെന്നു കരുതണ്ട. ഇതേ രീതിയിൽ മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനം'- നവമി പറയുന്നു.

'അമ്പലത്തിന് പുറത്തൊരു മുറി പണിയണം, മാസമുറയ്ക്ക് ദേവിക്കിരിക്കാൻ' എന്ന നവമിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ആർ.എസ്.എസ്കാരെ പ്രകോപിപ്പിച്ചത്. ഇതു വായിച്ചു രക്തം തിളയ്ക്കുന്ന അഭിനവ ഹിന്ദു സംരക്ഷകർക്ക് തെറിവിളി നടത്താനുള്ള പോസ്റ്റ്‌ എന്ന തലകെട്ടോടുകൂടിയാണ് നവമി ഈ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇതിനുശേഷം ആർ.എസ്.എസ്കാർ 'കോളേജിൽ അനാശാസ്യം എസ്.എഫ്.ഐ വനിതാ നേതാവിനെ കോളേജിൽനിന്ന് പുറത്താക്കി' എന്ന തരത്തിലുള്ള പോസ്റ്റുകൾ നവമിയുടെ ചിത്രം ഉപയോഗിച്ച് സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുവാൻ തുടങ്ങി. വ്യാജ പ്രചരണം ശക്തമായതോടെ ഇതിനെതിരെ നവമി ഫേസ്ബുക്കിലൂടെ പ്രതികരിച്ചതിങ്ങനെ;

''ഭഗത് സിംഗ് ദേശിയവാദികൾ വളരെ നല്ല സംഘടന പ്രവർത്തനം നടത്തുന്നുണ്ട്. എന്തായിരുന്നു ഞാനിട്ട പോസ്റ്റ്‌ എന്ന് ഏകദേശം മുഴുവൻ ആളുകളും കണ്ടതാണ്. അതുമായി ബന്ധമില്ലാത്ത കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ ആർ എസ് എസ് കാരായിട്ടുള്ളവർ ഇട്ട കമന്റ്‌സും എല്ലാരും വായിച്ചിട്ടുണ്ടാകും.

(ഇങ്ങനെ കമന്റ്‌ ചെയ്തിട്ട് പോയവരെ വീട്ടിൽ താമസിപ്പിക്കുന്നവരെ സമ്മതിക്കണം, ഒരു ആർ എസ് എസ് കാരനാണ് തെറി അഭിഷേകം നടത്തിയതെങ്കിൽ മനസ്സിലാക്കാം ആ ഒരാളിന്റെ മാനസിക വൈകല്യം ആണെന്ന്, എന്നാൽ മുഴുവൻ ആർ എസ് എസ് കാരും ഒരേ രീതിയിൽ തെറി അഭിഷേകം നടത്തുമ്പോൾ എന്താണ് മനസ്സിലാക്കേണ്ടത് ആർ എസ് എസ് എന്നാൽ ആഭാസന്മാരും ആഭാസത്തരം മാത്രം പറയുന്നവരും ആണെന്നോ. എന്റെ അനുഭവം അതാണ്‌ തെളിയിക്കുന്നത് )

എന്റെ പ്രൊഫൈൽഉം ഫോട്ടോയും ഒക്കെ വെച്ച് നിരവധി പോസ്റ്റർകളും നല്ല രീതിയിൽ ആർ എസ് എസ് കാര് പ്രചരിപ്പിക്കുന്നുണ്ട്. അതിൽ ഒന്നാണ് താഴെ കാണുന്നത്. ആശയങ്ങൾ കൊണ്ട് സംവാദിക്കാമെങ്കിൽ മാത്രം ആരുമായി വേണമെങ്കിലും സംസാരിക്കാൻ തയ്യാറാണ്. എന്നാൽ ബോധം ഇല്ലാതെ പുലമ്പുന്നവരോട് എന്ത് മറുപടി പറഞ്ഞിട്ടും കാര്യമില്ലാലോ. ചില ആർ എസ് എസ് കാരൊക്കെ കമന്റ്‌ ചെയ്ത കണ്ടു പോസ്റ്റ്‌ മുതലാളി മുങ്ങിയെന്നും മറുപടി കൊടുക്കുന്നില്ല എന്നും. വീട്ടിൽ ഇരിക്കുന്ന അച്ഛനെയും അമ്മയെയും അനിയത്തിയെയും ചേർത്ത് ആഭാസത്തരത്തിൽ ഉള്ള കമന്റ്‌ന് ഇടുമ്പോൾ ഞാൻ എന്താ മറുപടി കൊടുക്കേണ്ടിയിരുന്നത്, തിരിച്ചു അവരുടെയൊക്കെ വീട്ടിൽ ഉള്ളവരെ തെറി പറയണമായിരുന്നോ, എനിക്ക് എന്തായാലും അതിനു കഴിയില്ല. സ്വന്തമായി ഒരു അച്ഛനും അമ്മയും ഉള്ളവർക്കേ അവരുടെ വില അറിയുള്ളു, അങ്ങനെ ഉള്ളവർക്കേ മാന്യമായി സംസാരിക്കാൻ അറിയുള്ളു. കമന്റ്‌ ഇട്ടിട്ടുള്ള ആരും അങ്ങനെ ഉള്ളവരാണെന്നു തോന്നുന്നില്ല. ശ്രീകോവിലിൽ ഇരിക്കുന്ന ദേവിയുടെ കൽപ്രതിമയെ മാത്രം സ്ത്രീ ആയി കണ്ടു ബഹുമാനിക്കാതെ യഥാർത്ഥ മനുഷ്യസ്ത്രീകളെയും ബഹുമാനിക്കാൻ പഠിക്കുക, കുറഞ്ഞ പക്ഷം മാന്യമായി സംസാരിക്കാൻ പഠിക്കുക''- നവമി ഫേസ്ബുക്കിൽ കുറിച്ചു.

ഈ വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ആർത്തവത്തെകുറിച്ചെഴുതിയ നവമിക്കെതിരെയുള്ള ആർഎസ്എസുകാരുടെ ആക്രമണത്തിൽ പ്രതിഷേധിക്കുന്നവർ ഏറെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (32 minutes ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (1 hour ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (1 hour ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (2 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (2 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (2 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (2 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (2 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (2 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (2 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (3 hours ago)

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്; തീ നിയന്ത്രണവിധേയമായിട്ടില്ല; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക് പുറപ്പെട്  (4 hours ago)

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!  (4 hours ago)

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (4 hours ago)

Malayali Vartha Recommends