ആദിവാസി യുവാവ് മരിച്ച സംഭവം: 15 പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു, ജനം നിയമം കൈയ്യിലെടുത്തെന്ന് ഡിജിപി, പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോകും. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം മധു എന്ന യുവാവിനെ മര്‍ദിച്ചത്.
സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും വഴി പൊലീസ് ജീപ്പില്‍ വെച്ചായിരുന്നു മരണം. ഇന്നലെ വൈകിട്ടു അട്ടപ്പാടി മുക്കാലില്‍ വെച്ചാണ് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ പിടികൂടിയത്. പ്രദേശത്ത് ഏറെ കാലമായി നടന്നു വരുന്ന മോഷണങ്ങള്‍ മധുവാണ് നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു നാട്ടുകാര്‍ ഇയാളെ പിടികൂടിയത്.
ചോദ്യം ചെയ്ത ശേഷം യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചതായാണ് ആരോപണം. തുടര്‍ന്ന് പൊലീസ് എത്തി മധുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. വാഹനത്തിനില്‍ വെച്ച ഇടയ്ക്ക് രക്തം ചര്‍ദിച്ച മധു കുഴഞ്ഞു വീഴുകയായിരുന്നു. പൊലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാനസിക ആസ്വാസ്ഥ്യം ഉള്ളതിനാല്‍ ഏറെ കാലമായി ഊരിനു പുറത്തായിരുന്നു മധു താമസിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























