Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

മോഷണശ്രമം പുറംലോകം അറിയാതിരിക്കാൻ ആദ്യാക്ഷരം കുറിപ്പിച്ച അദ്ധ്യാപികയെ കഴുത്തറുത്തു കൊന്നശേഷം ഗൾഫിലേക്ക് മുങ്ങി... ദൈവത്തിന്റെ ആ കണ്ണ് മുഖ്യസൂത്രധാരന്‍ അരുണിനെ പിന്തുടർന്നപ്പോൾ പ്രവാസികളുടെ കണ്ണിൽ പെട്ടു... പിന്നെ സംഭവിച്ച ട്വിസ്റ്റ് ഇങ്ങനെ...

23 FEBRUARY 2018 10:37 AM IST
മലയാളി വാര്‍ത്ത

നാടിനെ നടുക്കിയ കാഞ്ഞങ്ങാട് അധ്യാപിക ജാനകിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരന്‍ അരുണിനെ (28) പ്രവാസികള്‍ പിടികൂടി ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് കയറ്റിവിട്ടു. പ്രതിയെ കോഴിക്കോട് വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാസികളുമായി പോലീസും ബന്ധപ്പെട്ടിരുന്നു.

ഇതിനു പിന്നാലെയാണ് വൈകിട്ട് നാലുമണിയോടെ അബൂദാബിയില്‍ നിന്നും അരുണിനെ വിമാനമാര്‍ഗം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് കയറ്റിവിട്ടത്. കേസിലെ മറ്റു പ്രതികളായ പുലിയന്നൂര്‍ ചീര്‍ക്കുളം സ്വദേശികളായ റിനേഷ് (27), വിശാഖ് (28) എന്നിവരെ പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച രാത്രി ഒമ്പതോടെയാണു അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലയ്ക്കു ശേഷം കഴിഞ്ഞ നാലിനാണു അരുണ്‍ ഗള്‍ഫിലേക്ക് കടന്നത്.

പ്രമാദമായ പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി കൊല്ലപ്പെട്ട കേസില്‍ കൊലപാതകത്തിലേക്ക് നയിച്ചത് സംഭവത്തിനിടെ പ്രതികളെ ജാനകി തിരിച്ചറിഞ്ഞിരുന്നു. രാത്രിയുടെ ഇരുട്ടില്‍ സ്വര്‍ണ്ണാഭരണങ്ങളും 60,000 രൂപയും കവര്‍ച്ച നടത്തി മുങ്ങാനായിരുന്നു ഉദ്ദേശമെങ്കിലും 'മകനേ, നീയും ഇവരുടെ കൂട്ടത്തിലുണ്ടോയെന്ന്' അദ്ധ്യാപിക ചോദിച്ചു. ജാനകി സഹപാഠികളെ തിരിച്ചറിഞ്ഞതോടെ അരുണ്‍ കഴുത്തിനു വെട്ടി കൊലപ്പെടുത്തുകയും ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററെ വെട്ടിപ്പരിക്കേല്‍പിച്ചു രക്ഷപ്പെടുകയുമായിരുന്നു. പരുക്കേറ്റ കൃഷ്ണന്‍ മാസ്റ്റര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തുമ്പോഴേക്കും ജാനകി രക്തം വാര്‍ന്ന് മരിച്ചിരുന്നു.

പരുക്കേറ്റ കൃഷ്ണന്‍ മാസ്റ്ററെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.കേസില്‍ അറസ്റ്റിലായ റനീഷിനെയും വിശാഖിനെയും ജാനകി ചെറിയ ക്‌ളാസ്സുകളിൽ പഠിപ്പിച്ചിരുന്നു. മോഷ്ടാക്കളെ ആദ്യാക്ഷരം പഠിപ്പിച്ച അദ്ധ്യാപികയിലൂടെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ജാനകിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലില്‍ പ്രതികള്‍ കൊലക്കുറ്റം സമ്മതിച്ചു. തനിച്ചു താമസിക്കുന്ന വൃദ്ധദമ്പതികളുടെ പക്കല്‍ നിന്നും സ്വര്‍ണവും പണവും കൊള്ളയടിക്കുക എന്നതു മാത്രമായിരുന്നു പ്രതികളുടെ ഉദ്ദേശം. പത്തു ദിവസം മുമ്പും മോഷ്ടാക്കള്‍ കൃത്യം ആസൂത്രണം ചെയ്‌തെങ്കിലും ആളനക്കം കണ്ട് പിന്മാറി. രണ്ടാം തവണ കൂടുതല്‍ കരുതലോടെ നീങ്ങുകയായിരുന്നു. തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവം നടക്കുന്ന സമയം നോക്കിയായിരുന്നു മോഷണവും കൊലയും നടത്തിയത്.

അര്‍ദ്ധരാത്രിയില്‍ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറിയ മുഖംമൂടി സംലം ജാനകിയേയും ഭര്‍ത്താവിനെയും ബന്ധിക്കുകയായിരുന്നു. പണവും സ്വര്‍ണ്ണവും കവര്‍ന്ന് പോകുമ്പോഴായിരുന്നു ജാനകി തന്റെ വിദ്യാര്‍ത്ഥികളായിരുന്ന പ്രതികളെ കണ്ടുപിടിച്ചത്. ഇതോടെ ജാനകിയുടെയും ഭര്‍ത്താവ് കൃഷ്ണന്റെയും കഴുത്തറുത്ത് പ്രതികള്‍ രക്ഷപ്പെട്ടു.

ജാനകി സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചപ്പോള്‍ കൃഷ്ണന്‍ നീണ്ട ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി. നാട്ടുകാരായ ആരെങ്കിലും കൊലയ്ക്കു ശേഷം ബാങ്കുകളില്‍ സ്വര്‍ണം പണയം വെച്ചിട്ടുണ്ടോ എന്ന് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലെത്താന്‍ സഹായിച്ചത്. കൊലചെയ്യപ്പെട്ടതിനു ശേഷം ജാനകിയുടെ ദേഹത്തു നിന്നും കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ നിന്നും പോലീസ് കണ്ടെടുത്തു.

പ്രതികളില്‍ ഒരാളായ വൈശാഖിന്റെ പിതാവാണ് പ്രതികളിലേക്ക് വെളിച്ചം വീശിയത്. മോഷണത്തിന് ശേഷം ആദ്യം കുഴിച്ചിടുകയും പിന്നീട് അതെടുത്ത് പണയം വെയ്ക്കുകയും ചെയ്തതിന്റെ പണം അയാള്‍ വീട്ടില്‍ സൂക്ഷിച്ചു. ഇത്രയും പണം എങ്ങിനെ ലഭിച്ചുവെന്ന വൈശാഖിന്റെ പിതാവിന്റെ അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (57 minutes ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (1 hour ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (1 hour ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (3 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (4 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (5 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (5 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (5 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (5 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (5 hours ago)

Malayali Vartha Recommends