മധു ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല- കേസുകള്‍ തേഞ്ഞുമാഞ്ഞുപോകും ; അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ജോയ് മാത്യൂ

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ ജോയ് മാത്യൂ രംഗത്ത്. ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്നതോര്‍ത്ത് സാക്ഷര കേരളം ലജ്ജിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മധു ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല. കേസുകള്‍ തേഞ്ഞുമാഞ്ഞുപോകും. എങ്കിലും കൊല്ലുന്നതിന് മുമ്പ് സെല്‍ഫിയെടുത്ത് ആനന്ദിക്കുന്ന മലയാളിയെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മനോരോഗമുള്ള ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. വ്യാഴാഴ്ച വൈകിട്ടാണ് ദാരുണ സംഭവങ്ങള്‍ അരങ്ങേറുന്നത്. കടുക്മണ്ണ ആദിവാസി ഊരിലെ മധു എന്ന യുവാവ് ആണ് മരിച്ചത്. അടുത്തിടെ പ്രദേശത്ത് ഉണ്ടായ മോഷ്ണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ആള്‍ക്കുട്ടം ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.
ഫേസ്ബൂക് പോസ്റ്റിന്റെ പൂര്‍ണരൂപം ;
സാക്ഷര - സംസ്കാര കേരളമേ ലജ്ജിക്കുക
ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് അട്ടപ്പാടിയില്‍ മധു എന്ന മാനസീകാസ്വാസ്ഥൃമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്നത്രെ-
മധു ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല- കേസുകള്‍ തേഞ്ഞുമാഞ്ഞുപോകും
എങ്കിലും കൊല്ലപ്പെടുന്നതിനു മുമ്പ് കൈകള്‍കെട്ടിയിട്ടു മര്‍ദ്ദിക്കുന്നതിന്റെ മുന്നോടിയായി സെല്‍ഫി എടുത്ത് ആനന്ദിക്കുന്ന മലയാളിയെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം
https://www.facebook.com/Malayalivartha
























