ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കേട്ടുകേള്‍വിയുള്ള പൈശാചികതയാണ് ഇപ്പോള്‍ കേരളത്തില്‍ നടമാടുന്നത്; രമേശ് ചെന്നിത്തല

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കള്ളനെന്ന് ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന സംഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് കേരളീയസമൂഹത്തിനാകെ അപമാനകരമാണ്. കേരളത്തില്‍ നിയമവാഴ്ച പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. ജനക്കൂട്ടം നിയമം കയ്യിലെടുക്കുന്നതും ശിക്ഷിക്കുന്നതും നിയമവാഴ്ചയുടെ തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. കേരളത്തില്‍ ആര്‍ക്കും ആരെയും കൊല്ലാമെന്ന അവസ്ഥയാണ്. ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കേട്ടുകേള്‍വിയുള്ള പൈശാചികതയാണ് ഇപ്പോള്‍ കേരളത്തില്‍ നടമാടുന്നത്- രമേശ് ചെന്നിത്തല പറഞ്ഞു.
പൊലീസ് സംവിധാനം പൂര്‍ണ്ണമായും നോക്കുകുത്തിയായി തീര്‍ന്നിരിക്കുകയാണ്. ഇത് ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ല. മധുവിന്റെ കൊലയ്ക്ക് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അട്ടപ്പാടിയിലെ ആദിവാസികള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ ഞാൻ നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. അതിനൊന്നും യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല- രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha
























