ബാര്‍ കോഴ സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിച്ച ശേഷം, ഭീഷണിപ്പെടുത്തി കെ.എം മാണിയെ എന്‍.ഡി.എയില്‍ എത്തിക്കാനുള്ള ബി.ജെ.പി കേരള ഘടകത്തിന് സുപ്രീംകോടതിയുടെ അഡാറ് പണി

ബാര്‍കോഴ കേസില്‍ സിബിഐ അന്വേഷണം നടത്തി കെ.എം മാണിയെ കുടുക്കാനുള്ള ബി.ജെ.പിയുടെ നീക്കം പാളി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നോബിള്‍മാത്യൂ എന്ന ബി.ജെ.പി നേതാവ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. യു.ഡി.എഫ് വിട്ട കെ.എം മാണിയെ എന്‍.ഡി.എയില്‍ എത്തിക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നു. കേരളാ കോണ്‍ഗ്രസ് അതിന് വഴങ്ങിയില്ല. ബി.ജെ.പിയുടെ ന്യൂനപക്ഷവിരുദ്ധ നയങ്ങളും റബ്ബര്‍ കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക നിലപാടുകളും കേരളാ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുകയാണ്.
എല്‍.ഡി.എഫിലേക്ക് കേരളാ കോണ്‍ഗ്രസ് പോയാല്‍ മധ്യതിരുവിതാംകൂറില്‍ സി.പി.എം അടക്കം ശക്തിപ്രാപിക്കുമെന്ന് മനസിലാക്കിയാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. നോബിള്‍ മാത്യു സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ സി.ബി.ഐ അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തി കെ.എം മാണിയെ എന്‍.ഡി.എയില്‍ എത്തിക്കാനായിരുന്നു ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ സ്വപ്‌നപദ്ധതി. അത് ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്‌നമായി അവസാനിച്ചു. കോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് കെ.എം മാണി കോട്ടയത്ത് പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























