സഖാവ് ആകാശ് തില്ലങ്കേരിയ്ക്ക് ക്വട്ടേഷന്‍ കൊടുത്ത പാര്‍ട്ടി സഖാക്കളെ പരിഹസിച്ച് അഡ്വ.ജയശങ്കർ

സഖാവ് ആകാശ് തില്ലങ്കേരിയ്ക്ക് ക്വട്ടേഷന്‍ കൊടുത്ത പാര്‍ട്ടി സഖാക്കള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയല്ല, മുല്ലാ കഥകള്‍ വായിച്ചു രസിച്ചവരാണെന്ന് അഡ്വ.ജയശങ്കർ. ഷുഹൈബ് വധക്കേസില്‍ സി.പി.എം നിലപാടിനെ പരിഹസിച്ചുകൊണ്ടാണ് പരിഹാസം.
കുട്ടിക്കാലത്ത് ബാലമാസികകളില്‍ വായിക്കുന്ന മുല്ലാ കഥ പോലെയാണ് സഖാക്കളുടെ ബഡായി പറച്ചില്‍. വര്‍ഗ സമരം ജയിച്ചുവന്ന ഒരു സൈനികന്‍ താന്‍ പത്തു പേരുടെ തലവെട്ടി എന്നു പറയുമ്പോള്‍ അതുകേട്ട സഖാവ് മുല്ലാ നസിറുദ്ദീന്‍ താന്‍ നൂറു കുലംകുത്തികളുടെ കാലുവെട്ടി എന്ന് വീമ്പിളക്കുന്നതു പോലെയാണ് സി.പി.എം സഖാക്കളുടെ നിലപാടെന്ന് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം
''സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ബാലരമയില്‍ വായിച്ച ഒരു മുല്ലാ കഥ:
വര്‍ഗ സമരം നടത്തി വിജയം വരിച്ചു വന്ന ഒരു സൈനികന്‍ ബഡായി പറയുകയാണ്, 'ഞാന്‍ പത്തു പേരുടെ തലവെട്ടി'
അതുകേട്ട്, സഖാവ് മുല്ലാ നാസിറുദ്ദീന്‍ 'അത്രയേ ഉള്ളോ? ഞാന്‍ നൂറു കുലംകുത്തികളുടെ കാല്‍ വെട്ടി'.
സഖാവ് ആകാശ് തില്ലങ്കേരിയ്ക്ക് ക്വട്ടേഷന്‍ കൊടുത്ത പാര്‍ട്ടി സഖാക്കള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചു പഠിച്ചവരല്ല, കുട്ടിക്കാലത്ത് ബാലരമയില്‍ മുല്ലാ കഥകള്‍ വായിച്ചു രസിച്ചവരാണ്.'
https://www.facebook.com/Malayalivartha
























