പാവങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നെന്ന് സി.പി.എം നേതൃത്വം; ചില നേതാക്കളുടെ ജീവിത ശൈലി ശരിയല്ലെന്ന് പ്രവര്‍ത്തകര്‍, സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശന വെടിക്കെട്ട്

സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ നേതൃത്വത്തിനും ചില നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം. റിപ്പോര്‍ട്ടില്‍ സംസ്ഥാന നേതൃത്വം ശ്രദ്ധേയമായ കാര്യങ്ങളില്‍ സ്വയം വിമര്‍ശനവും നടത്തിയിരിക്കുന്നു. പാവപ്പെട്ടവര്‍ സി.പി.എമ്മില്‍ നിന്ന് അകലുന്നു. എല്ലാക്കാലവും സാധാരണക്കാരായിരുന്നു പാര്‍ട്ടിയോട് അടുത്ത് നിന്നിരുന്നത്. അവരിന്നില്ല. ഈ മാറ്റം ഗൗരവമായി കാണണം.
സ്ഥാനമാനങ്ങള്‍ മാത്രം നേടുക എന്ന ബൂര്‍ഷ്വാശൈലി ചില അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ട്. പാര്‍ട്ടി തീരുമാനം അനുകൂലമല്ലെങ്കില്‍ വെല്ലുവിൡക്കുന്ന രീതി പതിവായിരിക്കുകയാണ്. അതുവരെ നല്‍കിയ അംഗീകാരങ്ങളും സഹായവും വിസ്മരിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കണ്ണൂരിലേതടക്കമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം പ്രതിനിധികള്‍ ഉന്നയിച്ചു. കുരുക്ഷേത്രം യുദ്ധം കഴിഞ്ഞ് ശ്രീകൃഷ്ണനോട് ചോദിച്ചത് പോലെ ചോദിക്കുകയാണ് എന്തിനാണീ കൊലപാതകങ്ങള്‍? എന്ന് കൊല്ലത്ത് നിന്നുള്ള പി.കെ ഗോപി ചോദിച്ചു. നേതാക്കളുടെ ജീവിതശൈലിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. പ്ലീനം രേഖകള്‍ ചിലനേതാക്കള്‍ക്ക് ബാധകമല്ലേ? പൊലീസിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നു. പ്രസീഡിയം ഇടപെട്ട് അത് തടസപ്പെടുത്തി. സംഘടനാ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്നും സര്‍്ക്കാരിനെ കുറിച്ച് ചര്‍ച്ച നടത്തുമ്പോള്‍ അക്കാര്യം ഉന്നയിക്കാമെന്നും നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha
























